ടിക്കറ്റ് എടുത്ത് ഗാര്‍ഡനില്‍ കയറി, ഇവിടെ ലോക്കറുമില്ല, സ്ട്രോളറുമില്ല വാടകയ്ക്കെടുക്കാന്‍, അതു കൊണ്ടു തന്നെ മോളെയും, ബാഗും, ക്യാമറയും, വീഡിയോ ക്യാമറയുമെല്ലാം കൂടി ശരിക്കും വശം കെട്ടു, അതും മോള് ഉറങ്ങുകയും ചെയ്തു. അതു കൊണ്ട് കേറിയപ്പോള്‍ ഞാന്‍ ഹസ്ബന്റിനോട് പറഞ്ഞു പോയി വീഡിയോയും, ഫോട്ടോയും എടുത്തിട്ട് വാ. ഞാനിവിടെ മോളെയും കൊണ്ടിരിക്കാമെന്ന്, ആള് സമ്മതിച്ചില്ല, അതെന്തായാലും നന്നായെന്ന് പിന്നീട് മനസ്സിലായി. അല്ലെങ്കില്‍ ശരിക്കും സങ്കടമായേനേ... ഇതു വരെ കാണാത്ത ഒരു പാട് തരം പൂക്കള്‍.
 |
പൂവിന്റെ പകുതി പോയതല്ല, ഡിസൈനാ ഡിസൈന്‍.. |
 |
തേനീച്ചയുടെ ഡ്യൂപ്പാണോ? |
 |
അഞ്ചുകാലി ഓര്‍ക്കിഡ് |
ആദ്യം കേറുമ്പോള്‍ തന്നെ ഇവിടെ കാണുന്നത് ഒരു അര്‍ദ്ധ വ്യത്താക്യതിയിലുളള ഒരു ഫൌണ്ടനാണ്, അതിന്റെ മുകളില്‍ കൊക്കിന്റെ 2 പ്രതിമയും, അതിന് ചുറ്റും, മുകളിലുമായി നിറയെ ഓര്‍ക്കിഡുകളുമാണ്.
 |
ഇതിനിപ്പോ എന്താ പേരിടുക? |
|
 |
താമരോക്കിര്ഡ് |
അവിടെ നിന്ന് 2 വഴിയുണ്ട്, രണ്ടു വഴിയും പോകാം, ഞങ്ങള്‍ ഇടതു വഴി തിരഞ്ഞെടുത്തു. പോകുന്ന വഴിയുടെ വശങ്ങളില്ലെല്ലാം ഓര്‍ക്കിഡുകള്‍ പല കളറിലും, വലുപ്പത്തിലും. അതും നമ്മളിതു വരെ കാണാത്ത നിറവും, ആകൃതിയും, വലുപ്പവും. അതും കണ്ട് ഫോട്ടോയും എടുത്ത് പോയപ്പോളാണ് നിലത്ത് മുഴുവന്‍ നെല്ലിക്ക കിടക്കുന്നത് കണ്ടത്. നോക്കിയപ്പോള്‍ കുറേ കാട്ടുനെല്ലി മുഴുവന്‍ നെല്ലിക്ക നിറഞ്ഞു ഇപ്പോള്‍ കൊമ്പു പൊട്ടുമെന്ന് തോന്നലോടെ നില്ക്കുന്നു. മലയാളിയായതു കൊണ്ട് ഞാനപ്പോളേ അതെല്ലാം പറിച്ച് ബാഗിലിട്ടുണ്ടാവുമെന്നല്ലേ നിങ്ങള്‍ കരുതുന്നത്. അത് വെറും തോന്നലാണ് മക്കളേ.... നല്ല അടി നാട്ടില്‍ കിട്ടില്ലേ..... മഹാ മോശം നെല്ലിക്കളാണ്, ചെറിയ വിഷാംശം ഉണ്ടെന്ന് ഉറക്കെ പറഞ്ഞ് -ഒരു നെടുവീര്‍പ്പുമിട്ട് അവിടെ നിന്ന് പോയി.
നേരെ ചെന്നത് Orchidarium ലേക്കാണ്. ട്രോപ്പിക്കല്‍ ഏരിയയില്‍ വളരുന്ന ഓര്‍ക്കിഡുകള്‍ കാട്ടില്‍ എങ്ങനെ വളരുന്നു, അതു പോലെ തന്നെ വളര്‍ത്തിയിരിക്കുന്നു. തണുപ്പില്‍ വളരുന്നവയെ Cool House ലും, മഞ്ഞിലും, വെളളച്ചാട്ടത്തിലും വളരുന്നവയെ Mist House ലും, കുറഞ്ഞ വെളളത്തില്‍ വളരുന്നവയെ Bromeliad House ലും വളര്‍ത്തിയിരിക്കുന്നു.ഇത് കാണാനായി പോകുന്ന പാത അടി പൊളിയായിരുന്നു. മരങ്ങള്‍ക്ക് മുകളില്‍ കെട്ടിയുണ്ടാക്കിയ ഒരു തടിപാലം, അതില്‍ കൂടി നടന്നു വേണം നമ്മള്‍ക്ക് ഇവിടെയത്താന്‍
ഈ ചൂടു സമയത്ത് Cool House ഒരു അനുഗ്രഹമായിരുന്നു. അവിടെ നിന്ന് ഇറങ്ങാനേ തോന്നിയില്ല. തണുപ്പ് കാലാവസ്ഥയില്‍ വളരുന്ന ഓര്‍ക്കിഡുകളുടെ ഭംഗിയും കണ്ട് ഫോട്ടോയുമെടുത്ത് അവിടെ നിന്നിറങ്ങി. മിസ്റ്റ് ഹൌസില്‍ ചെറുതായി വെളളം സ്പ്രേ ചെയ്ത്, വെളളച്ചാട്ടത്തിന്റെ സൈഡില്‍ വളരുന്ന ഓര്‍ക്കിഡുകളെ വളര്‍ത്തിയിരിക്കുന്നു. ഫോട്ടോ എടുത്ത് വിരല്‍ വേദനിച്ചു തുടങ്ങി, ഈശ്വരാ എന്റെ ക്യാമറ അടിച്ചു പോകല്ലേന്ന് പ്രാര്‍ത്ഥിച്ച് വീണ്ടും ഫോട്ടോഗ്രാഫിയിലേക്ക് ...
ഇതെല്ലാം കണ്ട് തിരിച്ച് നടന്നപ്പോളാണ് കുറേ മഞ്ഞ കളറിലുളള കമാനങ്ങള്‍ കണ്ണില്‍ പെട്ടത്, നോക്കിയപ്പോഴാണ് മനസ്സിലായത് അത് മഞ്ഞ നിറത്തിലുളള ഓര്‍ക്കിഡ്(golden Shower orchids)വളര്‍ത്തിയ കമാനങ്ങളാണെന്ന്. ഈ പോകുന്ന വഴിക്കെല്ലാം നമുക്ക് അവിടെയിരുന്ന് ഫോട്ടോയെടുക്കാന്‍ വേണ്ടി അവര്‍ ഓര്‍ക്കിഡുകളെ വളര്‍ത്തിയിട്ടുണ്ട്. അവിടെയിരുന്ന് ഫോട്ടോയെടുത്താല്‍ നമ്മുടെ ചുറ്റും ഓര്‍ക്കിഡുകള്‍..
എല്ലാം കണ്ട് അവിടെ നിന്നിറങ്ങി , ഇറങ്ങിയപ്പോള്‍ കണ്ഫ്യൂഷന് എങ്ങനെ ബസ്സ് അല്ലെങ്കില്‍ മെട്രോ കിട്ടും, തിരിച്ച് നമ്മള് ഇറങ്ങിയ സ്ഥലം വരെ നടക്കല്‍ അത് പറ്റില്ല. അവിടെ റോഡ് സൈഡില്‍ ക്ലീന്‍ ചെയ്ത ഒരാളോട് ചോദിച്ചു, അയാള്‍ മനസ്സിലാവുന്ന ഇംഗ്ലീഷില്‍ വഴി പറഞ്ഞു തന്നു. അങ്ങനെ കുറച്ചു ദൂരം നടന്നപ്പോളേക്കും ബസ്സ് കിട്ടി. ബസ്സില്‍ കയറി ഓര്‍ച്ചാഡ് റോഡില്‍ ഇറങ്ങി, രാത്രി ഈ സ്ഥലം നല്ല ഭംഗിയാണെന്ന് കൂട്ടുകാരി പറഞ്ഞിരുന്നു, അത് കാണുകയെന്നതാണ് ഉദ്ദേശ്യം, അവിടെയെത്തിയപ്പോള്‍ ലൈറ്റൊന്നും ഓണായിട്ടില്ല, അങ്ങനെ ഷോപ്പിംഗ് മാളില്‍ കയറി, ഇത്ര ദിവസത്തെ യാത്രയ്ക്കിടയില്‍ ഷോപ്പിംഗ് എന്നത് നടന്നില്ലായിരുന്നു, സമയം കിട്ടിയില്ലായെന്നതാണ് സത്യം, പിന്നെ മുസ്തഫായില് എന്നും വൈകീട്ട് കയറാറുണ്ടായിരുന്നു, ഇവിടെ മസ്കറ്റില്‍ കിട്ടാത്ത സാധനങ്ങളൊന്നും കണ്ണില്‍ പെടാത്തതു കൊണ്ട് ഒന്നും വാങ്ങിയില്ല.
എന്തായാലും ഓര്‍ച്ചാഡ് റോഡില്‍ നിന്ന് കുറച്ചു സാധനങ്ങളും വാങ്ങി അവിടെയുളള ഫുഡ് കോര്‍ട്ടില്‍ കയറി, ഓരോരുത്തര് ഉണ്ടാക്കുന്ന സാധനവും, കഴിക്കുന്ന സാധനവും കണ്ടപ്പോള്‍ തന്നെ ഒന്നും വേണ്ടയെന്ന അവസ്ഥയിലായി. എന്നാ പിന്നെ ഫ്രഷ് ജൂസ് കുടിക്കാമെന്നായി.. ഇതു വരെഎകഴിക്കാത്ത 2 ജൂസ് മേടിക്കാന്‍ ആളെയും വിട്ട് ഞാനും, മോളും അവിടെയിരുന്നു, നല്ല തിരക്കായിരുന്നു അവിടെ, നമ്മള് എഴുന്നേല്‍ക്കുന്നത് നോക്കിയിരിക്കുകയാണ് ആള്ക്കാര് കസേര അടിച്ചു മാറ്റാന്‍. എന്തായാലും എന്റെ കെട്ട്യോന് ഇങ്ങനെ പണി തരുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. കൊണ്ടു വന്നത് സ്റ്റാര്‍ ഫ്രൂട്ട് ജൂസ്.
 |
ഇത് ഗൂഗിള്‍ മാമന് കടം തന്ന പടമാണേ... |
ഞങ്ങളുടെ (ചേലക്കര ഭാഗത്ത്) ഇതില്ലാ. അതു കൊണ്ട് ഞാനിതിനേ പറ്റി കേട്ടിട്ടേയുളളൂ. അതു കൊണ്ട് എന്റെ ഭാര്യ കഴിക്കട്ടെയെന്ന് വെച്ച് ആള് മേടിച്ചോണ്ടു വന്നതാണ്. എനിക്ക് പുളി ഇഷ്ടമാണ്, പണ്ടൊക്കെ കറിക്ക് മമ്മി പുളിയെടുക്കുമ്പോള് അതിന്റെ പകുതി അടിച്ചു മാറ്റി തിന്നുമായിരുന്നു. എന്നാലും ഇത് കുറച്ചു കടുത്തു പോയി. അങ്ങനെ ആ ജൂസ് മോഹം അവിടെ തീര്‍ന്നു, അത് എങ്ങനെയൊക്കെയോ കുടിച്ച് വറ്റിച്ച് അവിടെ നിന്നിറങ്ങി ഫോട്ടോയുമെടുത്ത് (റോഡ് മുഴുവന്‍ അലങ്കരിച്ചിരിക്കുകയാണ്) നേരെ ഹോട്ടലിലേക്ക്, പെട്ടിയില്‍ എല്ലാം കുത്തി കയറ്റി, പെട്ടിയും പൂട്ടി, ഭക്ഷണവും കഴിച്ച് നേരെ ബെഡിലേക്ക്. നാളെ പുലര്‍ച്ചെ സിങ്കപൂരിനോട് വിട... ഇനിയെന്നാവും ഇവിടേക്ക്, അറിയില്ല....
സിങ്കപ്പൂരില്‍ ചെന്ന ദിവസം സിം കാര്‍ഡ് ഒക്കെ എടുത്തിരുന്നു, ഇന്റര്‍നെറ്റ് ആക്ടിവേറ്റ് ചെയ്തു. പക്ഷേ ഞങ്ങള്‍ തിരിച്ചു വരുന്നതു വരെ അത് ആക്ടിവേറ്റായില്ല. ആ 10ഡോളര്‍ പോയതു മിച്ചം.. പിന്നീട് ആണ് മനസ്സിലായത് സിറ്റി മുഴുവന്‍ ഫ്രീ വിഫി യുണ്ട്, വെറുതെ മൊബൈല്‍ നമ്പര്‍ കൊടുത്ത് ആക്റ്റിവേറ്റ് ചെയ്താല്‍ മതിയെന്ന്. ചുമ്മാ കാശ് കളഞ്ഞു..
ഇതാ എന്റെ സിങ്കപ്പൂര്‍ യാത്രയുടെ അവസാന ഭാഗം... നല്ലതാണെങ്കിലും, ചീത്തയാണെങ്കിലും വായിച്ച് അഭിപ്രായം പറയണേ....
ReplyDeleteNice one.. and half marks to Photos
ReplyDeleteനന്ദി അനിമേഷ്..
Deleteകൊള്ളാം സുനി...അവസാന ഭാഗവും വളരെ നന്നായിട്ടുണ്ട്..പ്രത്യേകിച്ച് ചിത്രങ്ങൾ..ഓർക്കിഡുകളുടെ ചിത്രങ്ങലെല്ലാം അതിമനോഹരം... ചിത്രങ്ങൾക്കൊപ്പം അവയുടെ പേരുകൾക്കൂടി അടിക്കുറിപ്പായി നൽകിയാൽ നന്നായിരുന്നു(സാധിയ്ക്കുമെങ്കിൽ).
ReplyDeleteഇനിയും കൂടുതല്‍ യാത്രകൾ നടത്തുവാൻ സാധിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു.. അവയുടെ വിവരണങ്ങൾക്കായി കാത്തിരിയ്ക്കുന്നു.
നന്ദി ഷിബു... ഇതിന്റെയൊപ്പം ഞങ്ങള്‍ മലേഷ്യയും കൂടി പോയിരുന്നു. അടുത്ത പോസ്റ്റായി അതും വരുന്നുണ്ട്. വായിച്ച് അഭിപ്രായം പറയണേ..
Deleteനന്നായിരിക്കുന്നു കേട്ടോ. ഒരുപാടിഷ്ട്ടായി സുനിയുടെ യാത്ര. ആദ്യായിട്ടാ ഈ ബ്ലോഗ് കാണുന്നെ.
ReplyDeleteനന്ദി ഫാരി...
Deleteസിംഗപ്പൂര്‍ കാണിച്ചു കൊതിപ്പിക്കുവാ അല്ലെ !! ഫോട്ടോസും വിവരണങ്ങളും നന്നായിട്ടുണ്ട്...
ReplyDeleteഎന്നേ കൊണ്ട് ഇതൊക്കെയല്ലേ പറ്റൂ...
Deleteവായിച്ചതിനും, നല്ല അഭിപ്രായത്തിനും നന്ദി..
ഇത്രയും വായിച്ചു. രസകരം. മുന്‍ഭാഗങ്ങളും സമയം കിട്ടുമ്പോള്‍ നോക്കുന്നുണ്ട്.
ReplyDeleteനന്ദി കണക്കൂര്‍...
Deleteഓര്‍ക്കിഡ് പൂക്കള്ക്കൊണ്ടലന്കരിച്ച യാത്രയുടെ വിവരണങ്ങള്‍ വിശദമായി തന്നെ വിവരിച്ചിരിക്കുന്നു. ഫോട്ടോകളും നന്നായിരിക്കുന്നു.
ReplyDeleteനന്ദി റെജി.
Deleteആദ്യമാണ് ഇതിലെ..രണ്ടു ഭാഗങ്ങള്‍ വായിച്ചു..എല്ലാ പോസ്റ്റുകളും വായിക്കണം എന്ന് പുതിയ പോസ്റ്റ് വായിച്ചപ്പോഴേ തോന്നി...നല്ല ചിത്രങ്ങളും...
ReplyDeleteവീണ്ടും വരാം...എല്ലാം വായിച്ചിട്ട്...
ആശംസകള്‍..
നന്ദി വില്ലേജ്മാന്‍. സമയം കിട്ടുമ്പോള്‍ ബാക്കി കൂടി വായിച്ച് അഭിപ്രായം പറയണേ..
Deleteപതിവ് പോലെ ഹൃദ്യമായ വിവരണം,നല്ല ചിത്രങ്ങളും.തുടര്‍ന്നെഴുതൂ ...
ReplyDeleteനന്ദി കൃഷ്ണകുമാര്‍.
Deleteഅന്ന് പോയതില്‍ പിന്നെ ഇന്നാണ് ഇങ്ങോട്ട് കയറുന്നത്. ജീവിതത്തിരക്കല്ലേ..!! താമരോര്ക്കിഡ് എന്ന് പേരിട്ടതിന്റെ പിറകിലെ മനോധര്‍മ്മം ഏറെ ഇഷ്ടപ്പെട്ടു.
ReplyDeletenannayittund adhyamayittanu suniyude blog vayikkunnath.
ReplyDeleteനന്നായി . ആശംസകള്‍ .......സസ്നേഹം
ReplyDeletefotos are excellent.............
ReplyDelete