ഒമാനെ കുറിച്ച് പറയുകയാണെങ്കില്‍ ഒരു അറബ് രാജ്യം, മറ്റു അറബ് രാജ്യങ്ങളെ പോലെ ഇപ്പോളും രാജഭരണ മാണ്. പക്ഷേ അതു കൊണ്ട് നേട്ടങ്ങള്‍ മാത്രമേ ഈ രാജ്യത്തുണ്ടായിട്ടുളളൂ. നല്ല ഒരു ഭരണാധികാ രിയാണ് ഇവിടെത്തെ രാജാവായ ഹിസ് മജസ്റ്റി സുല്‍ത്താന്‍ കാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദ്. 1970 മുതല്‍ ഇവിടത്തെ രാജാവായ ഇദ്ദേഹത്തിന്റെ ഭരണം കൊണ്ടാണ് ഈ രാജ്യം ഇത്രയും വികസിച്ചത്. സലാലയില്‍ 1940 ല്‍ ജനിച്ച ഇദ്ദേഹം നമ്മുടെ രാജ്യത്തിലെ പൂനയിലും വിദ്യ അഭ്യസിച്ചിട്ടുണ്ടെന്ന് നമുക്ക് അഭിമാനിക്കാമല്ലേ.
ഇനി മസില് വിടാമല്ലേ... എഴുതിയത് വായിച്ചപ്പോള്‍ ഒരു പ്രസംഗത്തിന്റെ ലുക്ക്. നിങ്ങള്‍ക്കും തോന്നിയില്ലേ..
എങ്ങോട്ടു നോക്കിയാലും കുന്നുകളും, മലകളും. പക്ഷേ മഴയില്ലാത്ത സ്ഥലമായതു കൊണ്ട് മലകളിലും കുന്നുകളിലും പച്ചപ്പില്ല. (മഴയില്ലാ എന്നല്ലാ.. ആകെ വര്‍ഷത്തില്‍ രണ്ടു മാസം പെയ്യും. ആ മഴ പെയ്താല്‍ നമുക്കറിയാം ചൂട് കഴിഞ്ഞു, ഇനി മുതല്‍ തണുപ്പാണെന്ന്. അല്ലെങ്കില്‍ തണുപ്പ് കഴിഞ്ഞു ഇനി മുതല്‍ ചൂടാണെന്ന്. അങ്ങനെ കാലാവസ്ഥ മാറ്റത്തിനാണ് ഇവിടെ മഴ. മാസത്തില്‍ എല്ലാ ദിവസവും പെയ്യില്ലാട്ടോ. ഒരാഴ്ചയെ ങ്ങാനും അടുപ്പിച്ച് പെയ്താല്‍ പെയ്തുവെന്ന് പറയാം.) ഇതെല്ലാം ഒമാന്റെ തലസ്ഥാന നഗരമായ മസ്കറ്റിലെ കാര്യമാണ്. ഉള്ളിലേക്ക് പോയാല്‍ മസ്കറ്റിനേക്കാളും മഴ കിട്ടും. അതു കൊണ്ട് തന്നെ കൃഷിയെല്ലാം ഉള്ളിലേക്കാണ്.
 |
വെളളരി |
മസ്കറ്റിലുളള കൃഷി എന്നു പറഞ്ഞാല്‍ ആകെ എന്റെ ബാല്‍ക്കണിയുളള ക്യാപ്സിക്കം, തക്കാളി, പയറ്, ലെറ്റ്യൂ സ്, ചീര, വെണ്ട, കറിവേപ്പ്, പാലക്ക് ഇതു പോലെ കുറച്ചു പേരുടെ ബാല്ക്കണിയിലുളളതൊക്കെയേ ഉളളൂ.. ഇത് വായിക്കുമ്പോള്‍ നിങ്ങള്‍ വിചാരിക്കും ഞാനെന്താ കൃഷി വിസയിലാണോ പോയതെന്ന്. തെറ്റിദ്ധരിക്കല്ലേ. പിന്നേ.. പറയുന്നതു കേട്ടാല്‍ തോന്നും ബാല്‍ക്കണിയില്‍ പച്ചക്കറി കളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇത് വല്ലപ്പോഴും മാത്രം സംഭവിക്കുന്നതാണൂട്ടോ.. ഞാന്‍ നട്ട പച്ചക്കറി കളേക്കാള്‍ കൂടുതല്‍ അടുക്കള വേസ്റ്റില്‍ നിന്ന് ഉണ്ടായതാ.. പക്ഷേ ഇതൊക്കെ പരിപാലിക്കുന്നത് ഞാനാണേ... അതു കൊണ്ട് ക്രെഡിറ്റ് എനിക്ക് തന്നെയല്ലേ.. പരിപാലിച്ച് ഇങ്ങനെ വളര്‍ത്തുന്ന ചെടികളില്‍ പലതും ഓരോ പ്രാവശ്യം നാട്ടില്‍ പോയി തിരിച്ച് വരുമ്പോഴേക്കും കരി ഞ്ഞു പോകും, അങ്ങനെ കരിഞ്ഞു പോയതില്‍ എനിക്കേ റ്റവും സങ്കടം തോന്നിയത് കറിവേപ്പ് പോയതിലാണ്. എപ്പോഴും വെളളം വേണ്ട ബ്രഹ്മി പോലും ഒരു കുലുക്കവും ഇല്ലാതെ നിന്നപ്പോള്‍ മരം പോലെ തഴച്ച് നിന്നിരുന്ന കറിവേപ്പ് ഉണങ്ങി പോയി. നാട്ടില്‍ പോകു മ്പോള്‍ വെളളം ഒഴിക്കാന്‍ ഡ്രിപ്പ് ഇറിഗേഷന്‍ പദ്ധതി യൊക്കെ തയ്യാറാക്കിയാണ് പോവുക. പക്ഷേ ചില ചട്ടിയില്‍ അതു വീഴില്ല. അങ്ങനെ പോയതാണ് കറിവേപ്പ്.
 |
തക്കാളി |
 |
ക്യാപ്സിക്കം |
 |
തണ്ണി മത്തന്‍ |
ഇപ്പോളെന്റെ തോട്ടത്തില്‍ ആകെയുളളത് കുറേ റോസാ പ്പൂക്കളും. മുല്ലയും. പാലക്കും, പയറും, അമര പയറു മാണ്. ഇതിലൊന്നും കായില്ലാട്ടോ ഇപ്പോള്‍ പുറത്ത് 40-50 ഡിഗ്രി ചൂടില്‍ ആകെ ഉണ്ടാവുക റോസാപ്പൂവും, ബോഗന്‍ വില്ലയും മാത്രമാണെന്ന് അങ്ങനെ ഞാന്‍ തെളിയിച്ചു.
 |
ലെറ്റ്യൂസ് |
 |
ലെറ്റ്യൂസിന്റെ പൂവ്. |
ഓ പിന്നേ... ഇവിടെ ആള്ക്കാര് വാഴയും കുറുന്തോട്ടിയും വരെ ഉണ്ടാക്കുന്നു അപ്പോഴാ ഇയ്യാളുടെ ഒണക്ക റോസ.....ഞാന്‍ ബ്ലോഗ് എഴുതുന്നത് കണ്ടിട്ട് ഞാന്‍ എണീറ്റു പോയ തക്കത്തിന് എന്റെ കണവന് എഴുതിയ ഡയലോ ഗാണ്.. എന്നാല്‍ പിന്നെ അതും കിടക്കട്ടെയെന്ന് വെച്ചു...
 |
വെണ്ട |
 |
മാതള നാരങ്ങ |
 |
കാബേജ് പൂവ് | | |
 |
ഡെസര്‍ട്ട് റോസ് |
 |
മാതള നാരങ്ങ ചെടിയും, പൂവും |
 |
തണ്ണിമത്തന് |
ആളുടെ ഓഫിസിലെ ഒരു മദാമ്മ അവരുടെ വീട്ടില്‍ നമ്മുടെ റോബസ്റ്റാ വാഴത്തൈ 25 റിയാലിന് – (ഇപ്പോഴത്തെ കണക്കനുസരിച്ച് 25 * 144 – നമ്മുടെ 3600 രൂപയ്ക്ക്) വാങ്ങി നട്ടിട്ട് ഒരു വലിയ കുല പഴമുണ്ടായി എന്ന് വെച്ച് നമുക്കത് പോലെ ചെയ്യാന്‍ പറ്റുമോ... ആ 25 റിയാലിന്റെ പകുതി പോലും വേണ്ട ഒരു കുല പഴം വാങ്ങാന്‍.. അപ്പോളാ. കാശ് മുടക്കിയുളള ഒരു പരിപാടിക്കും ഞാനില്ല. ആകെ കാശ് മുടക്കി വാങ്ങുന്നത് മണ്ണാണ്. അത് വാങ്ങാതെ തരമില്ല. ഇവിടത്തെ മണ്ണിലൊന്നും ചെടി പിടിക്കില്ല. പിന്നെ റോഡ് സൈഡിലെങ്ങനെയാ ഇത്രയും ചെടിയെന്ന് ചോദിച്ചാല്‍ ഇടയ്ക്കിടയ്ക്ക് കാശ് മുടക്കി വാങ്ങുന്ന മണ്ണ് ചാക്ക് കണക്കിന് തട്ടിയാണ് ഇതൊ ക്കെയുണ്ടാക്കുന്നത്. ഇതൊക്കെ കാണുമ്പോളാണ് നമ്മുടെ നാടിനെ പറ്റി ഓര്‍ക്കുന്നത്. നമ്മുടെ നാട്ടില്‍ മണ്ണും വാങ്ങ ണ്ടാ, വെളളവും വേണ്ട. ആകെ വെളളം വേണ്ടത് വേനല്‍ ക്കാലത്ത് മാത്രമല്ലേ... ഇതു പോലെ റോഡിന്റെ വശങ്ങളില് നല്ല ചെടികളും, പൂക്കളും നട്ടു പിടിപ്പിച്ചു കൂടെ.... ആ കാശെങ്ങനെ അടിച്ചു മാറ്റാമെന്നല്ലേ അവിടെ ചിന്ത..
 |
റോസ് |
 |
ക്യാബേജില്‍ വിരുന്നു വന്നയാള്‍ |
ഇപ്പോളേകദേശം രൂപം കിട്ടിയോ മസ്ക്കറ്റിനെ കുറിച്ച്.. ഇല്ലേ.. പിന്നെ ഞാനീ വായിലെ വെളളം വറ്റിച്ചതെന്തിനാ... ഒരു പ്രാവശ്യം കൂടി പറയാം.. ഇനിയും മനസ്സിലാ യില്ലെങ്കില്‍ പാസ്പോര്‍ട്ട് എടുക്കുക, ഇവിടേക്കുളള ടൂറി സ്റ്റ് വിസയെടുക്കുക, റിട്ടേണ്‍ ടിക്കറ്റെടുത്ത് ഇവിടെ വന്ന് കണ്ട് മനസ്സിലാക്കിക്കോട്ടോ.. റിട്ടേണെന്തിനായെന്ന് ചോദിച്ചാല്‍ അതില്ലാതെ ഒരു രാജ്യത്തേക്കും വിസിറ്റ് വിസ കിട്ടില്ലല്ലോ...
ഒമാനില്‍ മുഴുവന്‍ മലകളാണ്.. ഇവിടെ വരുന്ന ഓരോരു ത്തരേയും പ്രധാനമായി ആകര്‍ഷിക്കുന്നത് ഈ മലകളാണ്. മഴയില്ലാത്ത രാജ്യമായതു കൊണ്ട് മലയിലൊന്നും പുല്ലു പോലുമില്ല. അതു കൊണ്ടു തന്നെ മലയിലെ മണ്ണിന്റെ രീതി അനുസരിച്ച് ഈ മലകളുടെ കളറും വ്യത്യാസമുണ്ട്. പണ്ട് ഈ മലകളെല്ലാം കടലിന് അടിയിലായിരുന്നുവത്രേ.. അതു കൊണ്ട് തന്നെ ഈ മലകളുടെ മുകളില്‍ കയറിയാല്‍ ശംഖും, കക്കയുടേ യും അവശിഷ്ടങ്ങള്‍ കാണാം.. ഇത് ഞാന്‍ കയറി തെളിയിച്ചതാണൂട്ടോ.. മസ്കറ്റില്‍ വന്ന സമയത്ത് വേറെ പണിയൊന്നു മില്ലാതെയിരുന്ന ഒരു വെളളിയാഴ്ച വീടിന്റെ പുറകിലുളള ഒരു മലയില്‍ എങ്ങനെയൊ ക്കെയോ അളളിപ്പിടിച്ച് കയറി. കയറുന്നത് കുഴപ്പമില്ലായിരുന്നു.. തിരിച്ച് ഇറങ്ങുമ്പോഴാണ് പണി. ഗ്രിപ്പ് പോയാല്‍.. അയ്യോ ഡും എന്ന് പറയുന്നതിന് മുമ്പ് താഴെയെത്തും.. എന്തായാലും ഒന്നും പറ്റാതെ താഴെയെത്തി.
ഇവിടെയും എണ്ണകിണറുണ്ട്ട്ടോ.. അവിടെ നിന്ന് കുഴിച്ചെ ടുക്കുന്ന ഒരു മെഷിന് റോഡിന്റെ വശങ്ങളിലൊരെണ്ണമുണ്ട്. ഇടയ്ക്ക് അത് പ്രവര്‍ത്തിക്കുന്നതും കാണാം. അതിലെണ്ണയുണ്ടെന്നും, ഇല്ല ചുമ്മാ കാണിക്കാന്‍ വെച്ചിരി ക്കുകയാണെന്നും രണ്ട് അഭിപ്രായമുണ്ട്. സത്യമെന്തെന്ന് അറിയില്ല. ചോദിക്കാന്‍ പറ്റിയ വിവരമുളളയാരെയും ഇത് വരെ കണ്ടില്ല.. ആരെങ്കിലും മുമ്പില്‍ പെടാതെയിരിക്കില്ല. കാത്തിരിക്കാലേ.
 |
നമ്മുടെ അതേ കടലാസ് പൂവ് |
പിന്നെ ഗള്‍ഫ് രാജ്യമായതു കൊണ്ട് അറിയാമല്ലോ കടലാണ് വശങ്ങളില്. എല്ലാ വശവും കടലുണ്ടോയെന്ന് നോക്കട്ടെ ഒരു മിനിട്ട്.. ഈ ഗൂഗിളിന്റെ ഒരുപയോഗം കണ്ടോ.. രാജ്യത്തിന്റെ രണ്ടു വശമേ കടലുളളൂ, ബാക്കി വശങ്ങളില് യു.എ.ഇയും, സൌദി അറേബിയയും, യെമനും ആണ്.. മസ്ക്റ്റിന്റെ അടുത്ത് കിടക്കുന്നത് കൊണ്ട് ദുബായിലേക്ക് ഇവിടെ നിന്ന് ബസ്സില്‍ പോകാം. 5 മണിക്കൂര്‍ യാത്രയേ യുളളൂ.. സ്ഥിരം ബസ്സുമുണ്ട്. (ഞാന്‍ പോയില്ലാട്ടോ ഇതു വരെ.)
പിന്നെ ഇവിടത്തെ ഭക്ഷണത്തെ കുറിച്ച് പറയുകയാ ണെങ്കില്‍ കുബൂസും, ഷൊവര്‍മ്മയും, ചിക്കനും, മീനും, തൈരും, ബിരിയാണിയും അങ്ങനെ നമ്മള് കഴിക്കുന്ന തെന്തും ഇവരും കഴിക്കും. മസാല വ്യത്യാസമുണ്ട്, അതു പോലെ എരിവും കുറവാണ്.
 |
മത്ത പൂവ് |
മസ്കറ്റ് കഴിഞ്ഞാല്‍ പിന്നെ ഇവിടെ പ്രധാനമായും കാണാ നുളളത് സലാലയാണ്. സലാലയിലേക്ക് ഇവിടെ നിന്നും 1000 കിലോമീറ്റര്‍ ദൂരമുണ്ട്. രാവിലെ കാറെടുത്ത് ഇറങ്ങി യാല്‍ രാത്രി അവിടെയെത്താം. ഒരു വെക്കേഷന് ഇങ്ങനെ യൊരു പോക്ക് പോയതാ.. അതോടെ ഇനി കാറും കൊണ്ട് പോകില്ലായെന്ന് തീരുമാനിച്ചു.. അതെന്തു കൊണ്ടാണെ ന്നൊക്കെ വിശദമായി ഇനിയുളള പോസ്റ്റുകളില്‍..
 |
ഗള്‍ഫ് സൈക്കിള്‍ കുമ്പളങ്ങ- ഒരു സുഹൃത്തിന്റെ വീട്ടിലെ കാഴ്ച.
ഇതൊഴികെ ബാക്കിയുള്ള ഫോട്ടോയെല്ലാം എന്റെ വീട്ടിലുണ്ടായ ചെടികളുടേതാണ് |
പിന്നെ സൂര്, സോഹാര്‍, നിസ്വ, ജബല്‍ അക്തര്‍, ജബല്‍ ഷംസ്, ബര്‍ക്ക, അങ്ങനെ പോകുന്നു സ്ഥലങ്ങള്‍. ഇതിനെ പറ്റിയെല്ലാം വിശദമായി അടുത്ത പോസ്റ്റുകളില്‍. എന്നും പോസ്റ്റിന് നീളം കൂടുതലാണെന്ന പരാതിയാണ്.. അതു കൊണ്ട് ഇനി മുതല്‍ സ്ലോ സ്പീഡ് ഇന്റര്‍നെറ്റ് ഉപഭോക്താ ക്കള്‍ക്കു വേണ്ടി പോസ്റ്റിന്റെ നീളം കുറയ്ക്കുമെന്ന് ഞാനി താ പ്രതിജ്ഞയെടുക്കുന്നു. ഇത് സത്യം, സത്യം, സത്യം.. (ഇതൊന്നും നടക്കില്ലാന്ന് നിങ്ങളെ പോലെ എനിക്കും അറിയാം. എന്റെ കത്തി കഴിഞ്ഞിട്ട് എന്തെങ്കിലും എഴുതു മ്പോഴേക്കും നീളം കൂടാതെയിരിക്കില്ല. )
(ഈ പോസ്റ്റില്‍ നിങ്ങള്‍ പ്രതീക്ഷിച്ചതൊന്നും ഇല്ലായെന്നെനിക്കറിയാം.. ഇപ്രാവശ്യത്തേക്ക് ക്ഷമി... ഇത് വായിച്ചിട്ട് എന്നെ ആരും ചീത്ത വിളിച്ചില്ലെങ്കില്‍ അടുത്ത പോസ്റ്റുമായി വരാം.. )
ഇത് വായിച്ചിട്ട് ചീത്ത വിളിക്കുന്നില്ല. അടുത്ത പോസ്റ്റുമായി വേഗം വരൂ.
ReplyDelete(വെണ്ടേടേം തക്കാളീടേം ഒക്കെ അടീല് പേര് കൊടുത്തത് നന്നായി. അല്ലെങ്കില്‍ മനസ്സിലാവൂല്ലാര്ന്നു. ഹാ ഹാ...)
ഇതൊന്നും വെറും വെണ്ടയല്ല.. അല്‍ വെണ്ട, അല്‍ തക്കാളിയാണ്....
Deleteഎന്റെ ഫ്ലാറ്റിലുണ്ടായതാണ് ഇതിലെ എല്ലാം (കുമ്പളങ്ങ ഒഴികെ) .. അതിന്റെ ചെറിയ ഒരു ... ഉളളതു കൊണ്ടാണ്..
അല്‍ വെണ്ട, അല്‍ തക്കാളി...അതിഷ്ടപ്പെട്ടു.
Delete(അപ്പോ കൃഷിയുമുണ്ടല്ലേ കാര്യമായിട്ട്. ബഹറിനിലേയ്ക്ക് ഒരു ലോഡ് തക്കാളിക്കെത്രയാ സുനി റേറ്റ്?)
ബഹറിനിലേക്കാകുമ്പോള് കുറച്ചു കൂടും....
Deleteഒമാനില്‍ ഒരു കര്‍ഷകശ്രീ അവാര്‍ഡ് ഏര്‍പ്പെടുത്താന്‍ നമ്മുടെ സുല്‍ത്താന്‍ കാബൂസ് ബിന്‍ സെയ്ദിനോടൊന്നു പറഞ്ഞാലോ... ഈ പച്ചക്കറികളെല്ലാം കണ്ടിട്ട് അങ്ങനെയാണു തോന്നുന്നത്. പിന്നെ അവാര്‍ഡിന് ഒരു എന്‍ട്രി അയയ്ക്കണം. ബ്ലോഗില്‍ പാര പണിതതുപോലെ സുല്‍ത്താന്റെ മുന്നില്‍ പോയി പാര പണിയരുതെന്ന് കണവനോടൊന്ന് പറയുകയും വേണം. ഞങ്ങള്‍ക്കു പറയാമല്ലോ ഒമാനിലെ കര്‍ഷകശ്രീ ഒരു മലയാളി ബ്ലോഗറാണെന്ന്... ആശംസകള്‍...
ReplyDeleteഈശ്വരാ എനിക്ക് വയ്യ.. ഞാനീ കമന്റുകളെല്ലാം വായിച്ചിട്ട് ഇതാ പൊന്തി പോകുന്നു....
Deleteരാജാവിനെ അടുത്ത പ്രാവശ്യം കാണുമ്പോള്‍ പറഞ്ഞു നോക്കണം... ഇനി ചിലപ്പോള്‍ എന്റെ പച്ചക്കറി തോട്ടം കണ്ടിട്ട് കൃഷി ചെയ്യാന്‍ വേണ്ടി സലാലയെങ്ങാനും എനിക്ക് എഴുതി തന്നാലോ....
കൊള്ളാം..സമ്മർ വന്നപ്പൊ ഞങ്ങളും തുടങ്ങിയിട്ടുണ്ട് ചെറിയ കൃഷി...
ReplyDeleteപിന്നെ ഒമാനെ അങ്ങനെ പൊക്കണ്ട..60 കളിൽ എണ്ണ കുഴിച്ചെടുക്കുന്നവരെ ഇന്ത്യയെക്കാൾ ദരിദ്രരാജ്യമായിരുന്നെന്ന് അറിയാമല്ലൊ ? അത്രേം പൈസ ഉണ്ടാരുന്നേൽ നമ്മളും തകർത്തേനെ...
ഒമാനെ പൊക്കിയതല്ല. നമ്മുടെ നാട്ടില്‍ എല്ലാമുണ്ടായിട്ടും രാഷ്ട്രീയക്കാര്‍ ഒന്നും ചെയ്യുന്നില്ലല്ലോയെന്നുളള സങ്കടം മാത്രമേയുളളൂ...
Deleteസമ്മര്‍ കൃഷിയുടെ ഫോട്ടോയുമായി ഉടനെ വരുമെന്ന് കരുതാലേ...
കൊള്ളാം സുനി...ഒരു യാത്രാവിവരണം പ്രതീക്ഷിച്ചാണ് എത്തിയതെങ്കിലും നിരാശ്ശപ്പെടുത്തിയില്ല...എഴുത്തിനൊപ്പം കൃഷിയും വഴങ്ങുമെന്ന് തെളിയിച്ചിരിയ്ക്കുന്നു...ഇത്രയും കൃഷിപ്പണി അറിയാമെങ്കിൽ ഒമാനിൽ പോയി ജോലി ചെയ്യണോ...നാട്ടിൽ ഇങ്ങനെ ചെയ്താൽ കൂടുതൽ പൈസ ഉണ്ടാക്കാം കേട്ടോ..ഇന്ന് പച്ചക്കറി കൃഷി നല്ല ആദായമുള്ള ബിസിനസ്സാണേ... ഈ കൃഷിപാഠത്തിന് പ്രത്യേകം അഭിനന്ദനങ്ങൾ.
ReplyDeleteയാത്രാ വിവരണം അടുത്ത പോസ്റ്റില്‍ തുടരുന്നതാണ്... എഴുതി തുടങ്ങിയപ്പോള്‍ ചുമ്മാ ഒരു പൂതി കേറിയിട്ട് എന്റെ തോട്ടത്തിലുണ്ടായ പച്ചക്കറികളുടെ ഫോട്ടോയിട്ടതാണ്.. അതിത്രയും വിജയിക്കുമെന്ന് കരുതിയില്ല.. ഓരോ കമന്റുകള്‍ വായിച്ചിട്ട് ഞാനിപ്പോള്‍ നിലത്തു കൂടിയല്ല നടക്കുന്നതെന്ന് എനിക്ക് തന്നെ തോന്നുന്നുണ്ട്.
Deleteപിന്നെ നമ്മുടെ നാട്ടില്‍ കൃഷി ചെയ്യാന്‍ പോയാല്‍ ശരിയാവില്ല. നോര്‍ത്തിന്ത്യന്‍ പണിക്കാരെ ഇറക്കേണ്ടി വരില്ലേ.... അതൊക്കെ റിസ്കാ.. എന്തിനാ ആവശ്യമില്ലാത്ത പുലിവാല്.. ഞാനീ ഒമാനില്ലെങ്ങാനും കഞ്ഞീടെ വെളളം കുടിച്ച് കിടന്നോളാം..
സൈക്കിളിനു ഇങ്ങനേം ഒരു ഉപയോഗം ഉണ്ടല്ലേ !
ReplyDeleteചട്ടിയില്‍ കുമ്പളങ്ങ വളര്‍ന്നു വന്നു നോക്കുമ്പോള്‍ അവിടെ ആരും ഉപയോഗിക്കാത്ത ഒരു സൈക്കിളിരിക്കുന്നു... കുമ്പളങ്ങ ചെടി നോക്കുമ്പോള്‍ വേറെയൊന്നും കയറാന്‍ പറ്റിയതില്ല.. എന്നാ സൈക്കിളെങ്കില്‍ സൈക്കിളെന്ന് പാവം ചെടി കരുതി..
Deleteനന്നായിരിക്കുന്നു. ആശംസകള്‍.
ReplyDeleteവരവിനും, അഭിപ്രായത്തിനും നന്ദി..
Deleteആഹാ ഇത് ഇന്ത്യ പോലെ ആണല്ലോ
ReplyDeleteനല്ല വിവരണങ്ങള്‍ ,തുടര്‍ന്നും എഴുതുക
ഇന്ത്യ പോലെയല്ലാട്ടോ.. ഒരു മലയാളി നട്ടുണ്ടാക്കിയതു കൊണ്ട് അങ്ങനെ തോന്നിയതാ..
Deleteഒരു കുട്ടിക്കഥ വായിക്കുന്നത് പോലെ വായിച്ചു. അവിടെ വല്ല കര്‍ഷക ശ്രീമതി അവാര്‍ഡും ഉണ്ടെങ്കില്‍ അത് താറാവും ന്ന് തന്ന്യാ എനിക്ക് തോന്നണെ.
ReplyDeleteകര്‍ഷക ശ്രീമതി അവാര്‍ഡിന് ശ്രമിക്കാലേ അപ്പോള്‍...
Deleteപിന്നെ ഞാനെങ്ങനെ എഴുതിയാലും സാഹിത്യവല്ക്കരിച്ചെഴുതാന് പറ്റില്ല..
വരവിനും, അഭിപ്രായത്തിനും നന്ദി...
എനിക്ക് അഭിനന്ദിക്കാന്‍ തോന്നുന്നു. കാരണം ഇവിടെയുളള എല്ലാവരും തമിഴ് നാട്ടിനെ ആശ്രയിച്ച് പച്ചക്കറി കൂട്ടുമ്പോള്‍ അവിടെ മണലാരണ്യത്തിലിത്രയൊക്കെ നട്ടു പിടിപ്പിക്കുന്നല്ലൊ.
ReplyDeleteഇവിടെ തണുപ്പ് കാലത്ത് എന്തു നട്ടാലും ഉണ്ടാവും.. പിന്നെ നമ്മള് നട്ടിട്ട് എന്തെങ്കിലും ഉണ്ടാകുമ്പോള്‍ അതിന്റെയൊരു സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ലല്ലോ.. പിന്നെ മോള്ക്കൊക്കെ ഇതിങ്ങനെയാണ് ഉണ്ടാകുന്നതെന്ന് കാണിച്ചു കൊടുക്കുകയും വേണമല്ലോ..
Deleteവരവിനും , നല്ല അഭിപ്രായത്തിനും നന്ദി..
അയല്പക്കത്ത് കിടക്കുന്ന ഞങ്ങള്‍ അറിയാത്തത് പലതും പോസ്റ്റിലുണ്ട്. ഇഷ്ടപ്പെട്ടു. യാത്രാബ്ലോഗില്‍ നിന്നും കാര്‍ഷിക മേഖലയിലേക്ക് തിരിയല്ലേ കേട്ടോ. പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
ReplyDeleteഅങ്ങനെയൊന്നും ഈ ശല്യം ബ്ലോഗ് നിര്‍ത്തി പോകുമെന്ന് കരുതണ്ട...
Deleteഓരോരുത്തരുടേയും കമന്റ് കിട്ടുന്നതനുസരിച്ച് ബ്ലോഗ് എഴുതാനുളള താല്പര്യം കൂടുകയാണ്..
ഈ ഒമാനെ കുറിച്ച് അറിഞ്ഞത് മുതല്‍ അവിടെ ഒന്ന് പോകണം എന്ന് തോന്നാറുണ്ട്. കാര്‍ഷിക അവതരണം ഇഷ്ടപ്പെട്ടു.
ReplyDeleteഅപ്പോളെന്നാ ഒമാനിലേക്ക്. സലാലയിലേക്കാണെങ്കില് ഇപ്പോള്‍ വന്നോളൂ.. മസ്കറ്റിലേക്കാണെങ്കില് നവംബര്‍ - മാര്‍ച്ച് വന്നാല്‍ മതി.. മസ്കറ്റിലേക്ക് മാത്രമല്ല എല്ലാ ഗള്‍ഫ് രാജ്യങ്ങളും കാണാന്‍ നല്ലത് ഈ സമയമാണ്..
Deleteകാര്‍ഷിക രംഗം വളരെ ഉഷാറായി. അടുത്ത സീനിനായി കാത്തിരിക്കാം.
ReplyDeleteകാര്‍ഷിക വാര്‍ത്ത തീര്‍ന്നു.. ഇനി ഒമാനിലെ സ്ഥലങ്ങളെ കുറിച്ചുളള പോസ്റ്റുകളേയുളളൂ. .ഇത് ചുമ്മാ ഒരു രസത്തിന് ഇട്ട പോസ്റ്റല്ലേ..
Deleteഅത് ശരി, പച്ചക്കറി കാട്ടി ആളെ കൊതിപ്പിക്കാന്‍ ഇറങ്ങിയിരിക്കുക ആണല്ലേ. നന്നായി..
ReplyDeleteയാത്ര വിവരണം കൊള്ളാം.. ഒരു സഞ്ചാര പ്രിയനാണ് ഞാനും... പക്ഷെ സഞ്ചരിക്കാറില്ല . ദിനോസര്‍ മടിയനാണ്
അങ്ങനെ ഡിനോസര്‍ മടിയനായാല്‍ ശരിയാവില്ലാട്ടോ.. ഇടയ്ക്ക് എവിടെയെങ്കിലും പോകണം.. കുറേ കാലം കഴിഞ്ഞ് ഓര്ക്കാനിതൊക്കെയല്ലേ ഉണ്ടാവൂ..
Deleteകൃഷികാര്യം നന്നായി. വിവരണം അറിവു പകരുന്നതും.
ReplyDeleteവരവിനും , നല്ല അഭിപ്രായത്തിനും നന്ദി. .ഇനിയും വരുമല്ലോ..
Deleteനന്നായി ഈ പച്ചക്കറി പോസ്റ്റ് .... കൃഷിയുടെ ഈ അക്ഷര തോട്ടത്തിന് ഒരു പാട് ആശംസകള്‍ .
ReplyDeleteവരവിനും ഇത്രയും നല്ല അഭിപ്രായത്തിനും നന്ദി.
Delete"പിന്നെ ഇവിടത്തെ ഭക്ഷണത്തെ കുറിച്ച് പറയുകയാ ണെങ്കില്‍ കുബൂസും, ഷൊവര്‍മ്മയും, ചിക്കനും, മീനും, തൈരും, ബിരിയാണിയും അങ്ങനെ നമ്മള് കഴിക്കുന്ന തെന്തും ഇവരും കഴിക്കും" കുബ്ബൂസും ശവര്‍മയും കണ്ടു പിടിച്ച ആ പാവം ഒമാനികള്‍ ഇത് കേള്‍ക്കണ്ട ,,ഇതിന്റെ പേറ്റന്റ് എങ്കിലും അവര്‍ക്ക് കൊടുക്കൂ ട്ടോ ,,,,
ReplyDelete--------------------------------------------
"ഇനിയും മനസ്സിലാ യില്ലെങ്കില്‍ പാസ്പോര്‍ട്ട് എടുക്കുക, ഇവിടേക്കുളള ടൂറി സ്റ്റ് വിസയെടുക്കുക, റിട്ടേണ്‍ ടിക്കറ്റെടുത്ത് ഇവിടെ വന്ന് കണ്ട് മനസ്സിലാക്കിക്കോട്ടോ.. റിട്ടേണെന്തിനായെന്ന് ചോദിച്ചാല്‍ അതില്ലാതെ ഒരു രാജ്യത്തേക്കും വിസിറ്റ് വിസ കിട്ടില്ലല്ലോ..." പരലോകത്തെക്ക് റിട്ടേണ്‍ ടിക്കറ്റ് വേണ്ട ഫ്രീയാണ് ,,വേണമെങ്കില്‍ ഒന്ന് ട്രൈ ചെയ്തു നോക്കൂ ,,,,
------------------------------------------------
ഇതൊന്നും നടക്കില്ലാന്ന് നിങ്ങളെ പോലെ എനിക്കും അറിയാം. എന്റെ കത്തി കഴിഞ്ഞിട്ട് എന്തെങ്കിലും എഴുതു മ്പോഴേക്കും നീളം കൂടാതെയിരിക്കില്ല. )കത്തി സുനി എന്ന പേര് മാറ്റി ഇനി കൊടുവാള് സുനി എന്നാക്കേണ്ടി വരുമോ ???
----------------------------------------------------
പതിവ് പോലെ ലളിതമായി നാടന്‍ ശൈലിയിലുള്ള വിവരണം നന്നായിട്ടുണ്ട്..സന്തോഷ് ജോര്‍ജ്ജ് കുളങ്ങരക്ക് ശേഷം സന്ജാരത്തിന് പിന്‍ഗാമി ആര് എന്ന ചോദ്യത്തിന് ഒരുത്തരം കിട്ടിയ സന്തോഷത്തില്‍ എല്ലാ ആശംസകളും,,
അവര്‍ കണ്ടു പിടിച്ചെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോള്‍ നാട്ടിലെല്ലാ മുക്കിലും, മൂലയിലും ഇതല്ലേയുളളൂ..
Deleteഅങ്ങനെ ഞാനിപ്പോള്‍ പരലോകത്തിലേക്ക് പോകുന്നില്ല.. ബ്ലോഗ് എഴുതി എഴുതി നിങ്ങളെയൊക്കെ ബോറടിപ്പിച്ചിട്ടേ ഞാന്‍ പോകൂ.....
കൊടുവാള് സുനി കുഴപ്പമില്ല. . "കൊടി സുനി" ആക്കല്ലേ..... പണി കിട്ടും..
ഈശ്വരാ എനിക്ക് വയ്യാ... എന്നെയിങ്ങനെ പൊക്കല്ലേ.. സന്തോഷ് ജോര്‍ജ് കുളങ്ങര കേള്‍ക്കണ്ട... എനിക്കേറ്റവും ഇഷ്ടമുളള പണിയാണ് ഇത്. .ഇങ്ങനെ കറങ്ങി നടക്കുക.. പക്ഷേ എന്തു ചെയ്യാം മകളിങ്ങനെ കറങ്ങി നടന്നോട്ടേയെന്ന് കരുതി എന്റെ പാവം മാതാപിതാക്കള്‍ പണ്ട് വല്ല രാജ്യവും വെട്ടിപിടിച്ചിരുന്നെങ്കില് അത് കുറേശ്ശെ വിറ്റിട്ട് കറങ്ങാമായിരുന്നു.. (നല്ല ആഗ്രഹമല്ലേ..)
Dear Suni,
ReplyDeleteA Beautiful Morning.....!
Is it a desert or a vegetable garden of Kerala?
Amazing fresh vegetables and blooms !
Hats off to you for this hard work!
The mind gets filled with happiness and energy,
Looking at the visuals.....!
How wonderful and happy the life can be....!
Best wishes.......
Sasneham,
Anu
Thanks for your appreciation.Gardening need just a bit of work and a heart to do it. Like you said, the reward is not the vegetables or flowers, its the satisfaction of seeing them blooming and fruiting.
Deleteബ്ലോഗിലെ ആശയങ്ങളെ കുറിച്ച് ഒന്നും പറയുന്നില്ല. . എങ്കിലും ഭാഷയെ കുറിച്ചു പറയാതെ പറ്റില്ല. നടപ്പ് ബ്ലോഗ് ഭാഷയില്‍ തന്നെ എഴുതി. മണ്ണും വെളളവും ഉള്ള കേരളനാട്ടില്‍ കൃഷിക്കെതിരെ മുഖം തിരിക്കുന്നു എന്ന സത്യം വിളിച്ചു പറയുന്ന ബ്ലോഗ്. പക്ഷെ സുനിയുടെ ഒഴുക്കന്‍ ഭാഷ ആ ശ്രമത്തെ പരാജയപ്പെടുത്തി . ചിത്രങ്ങള്‍ നിങ്ങള്‍ എടുത്തതാണോ ? വളരെ മനോഹരം. പ്രത്യേകിച്ച് തണ്ണിമത്തന് രുചിക്കുന്ന കുട്ടി. അതിന് നൂറില്‍ ആയിരം മാര്‍ക്ക് .
ReplyDeleteവളരെ നന്ദിയുണ്ട് വരവിനും, അഭിപ്രായത്തിനും.
Deleteപിന്നെ ഞാനെങ്ങനെ ശ്രമിച്ചാലും എനിക്കീ ഒഴുക്കന്‍ ഭാഷയേ വരൂ.. അല്ലാതെ ഞാനെഴുതിയാല്‍ വേറെയാരോ എഴുതിയത് പോലെ എനിക്ക് തന്നെ തോന്നും..
ചിത്രങ്ങളെല്ലാം ഞാനും, ഹസും എടുത്തതാണ്..
തണ്ണിമത്തന് മുറിച്ചയുടന്‍ മോളതില്‍ ചാടി വീണതാണ്..
പ്രവാസലോകത്ത് നിങ്ങള്‍ ഇത്രയും ചെയ്യുന്നു എന്നതിനു അഭിനന്ദനങ്ങള്‍. നാട്ടില്‍ സീരിയല്‍ കണ്ട് സമയം കളയുന്ന സ്ത്രീകള്‍ക്ക് മുറ്റത്ത് ഒരു ചുവട് ഇഞ്ചിയോ, പച്ചമുളകോ, ചീരയോ, തക്കാളിയോ ഒന്നും വെക്കുവാന്‍ സമയവും മനസ്സും ഇല്ല. കറിവേപ്പ് ഉണങ്ങിപ്പോയതിന്റെ സങ്കടം നിങ്ങള്‍ എഴുതിയത് കണ്ടപ്പോല്‍ അന്തിക്കാട്ടെ ഒരു പ്ിചയക്കാരുടെ വീട്ടില്‍ കറിവേപ്പില പണം നല്കി വാങ്ങുന്നത് കണ്ടത് ഓര്‍ത്തു പോയി. 2 ഏക്രയിലധികം ഭൂമി ഉള്ള ആളുകളാണ് അവര്‍ എന്നിട്ട് ഒരു ചുവട് കറിവേപ്പ് വെക്കുവാന്‍ പറ്റുന്നില്ല.
ReplyDeleteടെറസ്സിലെ കൃഷി നടക്കട്ടെ..
ഓരോ പ്രാവശ്യവും നാട്ടില്‍ പോയിട്ട് വന്നാല്‍ വാതില്‍ തുറന്ന് അകത്തു കയറിയാല്‍ ആദ്യം ചെയ്യുക ബാല്‍ക്കണിയിലെ ചെടികളൊക്കെ എങ്ങനെയുണ്ടെന്ന് നോക്കുകയാണ്. കഴിഞ്ഞ സിങ്കപ്പൂര്‍
Deleteട്രിപ്പ് കഴിഞ്ഞ് വന്നപ്പോള്‍ കണ്ടത് സൂര്യകാന്തികളെല്ലാം പൂത്ത് നില്‍ക്കുന്നതാണ്. അപ്പോള്‍ മനസ്സില്‍ തോന്നുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്..
വേറെയാരോടും പറയണ്ടാട്ടോ.. ഞാനൊരു രഹസ്യം പറയാം... എനിക്കും ഈ സീരിയലിനോട് ഈ പ്രാന്തുണ്ട്. എന്നു വെച്ച് വൈകീട്ട് 5 മണി തൊട്ട് 11 വരെയൊന്നും കാണില്ലാട്ടോ... ഒരു രണ്ടു മൂന്നു സീരിയല്‍ മാത്രം. .അതിത്ര വലിയ കുറ്റമാണോ....
അതേയ് ഏതാ കേമറ .നല്ല കിടു ചിത്രങ്ങള്‍ ..ഒന്ന് ഒന്നര വരും
ReplyDeletecanon 450D. 60 mm macro lens & EFS 18-200mm lens.
Deleteവരവിനും, അഭിപ്രായത്തിനും നന്ദി..
അവിടെ ബ്ലോഗിൽ വന്നു നോക്കിയിട്ട് സലാലയെ കുറിച്ച് ഒന്നും കണ്ടില്ല എന്ന് വായിച്ചു വന്നതാണ്. കുറച്ച് തെങ്ങും കൃഷിയുമൊക്കെ ഉള്ളതുകൊണ്ടും മറ്റ് ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് കാലാവസ്ഥ ഇത്തിരി മെച്ചമാണ് എന്നതുകൊണ്ടും പലയിടത്തും കേട്ടിട്ടുണ്ട് സലാല നാടിനെ പോലെയാണ് എന്ന്. നാട്ടിലെ പച്ചപ്പും തോടും പുഴയും ഒക്കെ കണ്ട് വളർന്ന എനിക്ക് എന്തോ അങ്ങിനെ തോനിയിട്ടില്ല. but its a better place to live.
ReplyDeletego ahead with good writing :)
സലാലയിലേക്ക് ഒരു ട്രിപ്പ് പ്ലാന്‍ ചെയ്യാലോ എന്നു വെച്ച് തിരഞ്ഞതാണ്. ഒരു പ്രാവശ്യം വന്നിട്ടുണ്ടെങ്കിലും മഴക്കാലത്തല്ലായിരുന്നു.. കേരളം പോലെയെന്ന് പറയുന്നത് തെങ്ങും, മാവും ഒക്കെയുളളത് കൊണ്ടാണ്. നാട്ടില്‍ നിന്ന് നേരെ സലാലയിലേക്ക് വന്നതു കൊണ്ടാവും സലാലയ്ക്ക് ഒരു വിലയുമില്ലാത്തത്. ക്യാപിറ്റല്‍ ഏരിയയില്‍ താമസിക്കുന്ന ഞങ്ങളെ പോലെയുളളവര്‍ക്ക് സലാല ഒരു വലിയ സംഭവമാണ്..
Deleteവരവിനും, അഭിപ്രായത്തിനും നന്ദീട്ടോ..
Expected a trip details but found the vegetable story which is much interesting..
ReplyDeletemuch more to hear from you .. go on..all the wishes..
യാത്രാ വിവരണവുമായി ഞാന്‍ വീണ്ടും വരും. ഇത് ചെറിയ ഒരു ഇടവേള..
Deleteഇത് ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില് സന്തോഷം..
@@
ReplyDeleteഅമ്മമാര്‍ ഇങ്ങനെ കത്തിസുനിമാരായാല് കുട്ടികള്‍ തണ്ണിമത്തന് നക്കിത്തിന്നും!
ചേച്ചീ കൂയ്..,
ആ തണ്ണിമത്തന് മുറിച്ചു പീസ് പീസാക്കിക്കൊട്.,
ബ്ലോഗിലെ പുതുമുഖങ്ങളുടെ പോസ്റ്റുകള്‍ നമ്മുടെ ചില ബൂലോക-ബുജികള്‍ പീസാക്കുമ്പോലെ !!
**
:-) കൊളളാം
Deleteതണ്ണിമത്തന് മുറിക്കുന്നതിന് മുന്‍പേ അവളതില്‍ ചാടി വീണു... പിന്നെ മുറിക്കാനൊന്നും പറ്റിയില്ല...
ഈ ഫൊട്ടകള് മുഴുവന്‍ സ്വന്തം കൃഷിയുടെ
ReplyDeleteഫലങ്ങളാണെന്ന് വായിച്ചപ്പൊള്‍ മനസ്സിലായി
ആളു ചില്ലറക്കാരിയല്ലാന്ന് ..
ഇവിടെ ദൈവം എണ്ണ നല്‍കിയപ്പൊള്‍
നമ്മുക്ക് നല്‍കിയത് വെള്ളമാണ് ..
എണ്ണ കൊണ്ട് ഇവര്‍ സമ്പന്നരായി ..
അതില്‍ നിന്നുള്ള ഒരു വിഹിതം കിട്ടി
നാമൊക്കെ വെള്ളമൂറ്റി ,കോണ്‍ക്രീറ്റ് കാടുകള്‍ തീര്‍ക്കുന്നു ..
ഇവിടെയും " ഗ്രിപ്പ് " വില്ലനായി വന്നുവല്ലേ ..?
ഈ മനസ്സിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ..
ഒരൊ ചെടിയേയും നട്ടു വളര്‍ത്തീ അതില്‍ ഫലം
നിറയുമ്പൊള്‍ മനസ്സിന് കിട്ടുന്ന സുഖം പറഞ്ഞറിയിക്കാന്‍
പറ്റാത്ത ഒന്ന് തന്നെ .. എവിടെയായലും മനസ്സില്‍
നിറയട്ടെ നമ്മുടെ പച്ചപ്പിന്റെ നിറവും ഭംഗിയും ..
ഓരോ ചെടിയിലും പുതിയ പൂവ് വരുന്നുണ്ടോയെന്ന് ദിവസവും നോക്കും. പൂവ് വരുന്നതും, കായുണ്ടാകുന്നതും കാണുമ്പോള്‍ മനസ്സിലുണ്ടാവുന്ന സന്തോഷം പറയാതിരിക്കാന്‍ വയ്യ. അപ്പോള്‍ തന്നെ ക്യാമറയെടുക്കാന്‍ ഓടും..
Deleteഓരോ പ്രാവശ്യവും നാട്ടില്‍ പോയിട്ട് വന്നാല്‍ വാതില്‍ തുറന്ന് അകത്തു കയറിയാല്‍ ആദ്യം ചെയ്യുക ബാല്‍ക്കണിയിലെ ചെടികളൊക്കെ എങ്ങനെയുണ്ടെന്ന് നോക്കുകയാണ്. കഴിഞ്ഞ സിങ്കപ്പൂര്‍
ട്രിപ്പ് കഴിഞ്ഞ് വന്നപ്പോള്‍ കണ്ടത് സൂര്യകാന്തികളെല്ലാം പൂത്ത് നില്‍ക്കുന്നതാണ്. അപ്പോള്‍ മനസ്സില്‍ തോന്നുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്..
വരവിനും, നല്ല അഭിപ്രായത്തിനും നന്ദി..
കൃഷി കൊള്ളാമല്ലോ.
ReplyDeleteചിത്രങ്ങള്‍ നന്നായിട്ടുണ്ട്.
വരവിനും, നല്ല അഭിപ്രായത്തിനും നന്ദി..
Deleteകൃഷിയും...ഫോട്ടോ ഗ്രാഫിയും....
ReplyDeleteഅടിപൊളി....അഭിനന്ദനങ്ങള്‍....
പ്രകൃതിയുടെ പച്ചപ്പ് നമ്മുടെ മനസ്സുകള്‍ക്കും നിത്യഹരിതാഭയേകട്ടെ...
വരവിനും, നല്ല അഭിപ്രായത്തിനും നന്ദി...
Deletegood one..rasichu vaayichu
ReplyDeleteനന്ദി സ്മിത...
Deletehi suni
ReplyDeletenice post with info
thanks for sharing
Thanks Krishna..
Deleteഎന്റെ ബ്ലോഗ് പോസ്റ്റിനുള്ള കമെന്റ് കണ്ട് കൂടെ കൂടിയതാ...
ReplyDeleteവളരെ ലാളിത്യത്തോടെയുള്ള വിവരണത്തിനും മനോഹരമായ ഫോട്ടോസിനും അഭിനന്ദനങ്ങൾ, വീണ്ടും കാണാം... പോസ്റ്റിടുമ്പോൾ അറിയിച്ചാൽ പെട്ടെന്നെത്താം.
വരവിനും, നല്ല അഭിപ്രായത്തിനും നന്ദീട്ടോ..
Deleteഇനി പോസ്റ്റിടുമ്പോള്‍ അറിയിക്കാം..
ഓ പിന്നേ... ഇവിടെ ആള്ക്കാര് വാഴയും കുറുന്തോട്ടിയും വരെ ഉണ്ടാക്കുന്നു അപ്പോഴാ ഇയ്യാളുടെ ഒണക്ക റോസ.....
ReplyDeleteനല്ല വിശേഷങ്ങൾ ചേച്ചീ,ആ ഗൾഫ് നാടിലും ഇമ്മാതിരി ഗംഭീരൻ പരിപാടികൾ നടത്തുന്ന ചേച്ചിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. എനിക്കിതിലേറ്റവും ഇഷ്ടമായത് ആ സൈക്കിളിൽ പടർത്തിയ കുംബളങ്ങയാണ്, ഹാ ഹാ ഹാ. നന്നായിട്ടുണ്ട്. ആശംസകൾ.
സൈക്കിളില്‍ പടര്‍ത്തിയ കുമ്പളങ്ങയ്ക്കുളള ക്രഡിറ്റ് ഞങ്ങള്‍ക്കല്ല. സുഹൃത്തിനാണ്.. ബാക്കിയെല്ലാം ഇവിടുത്തെയാണ്.... ഒരു പാട് സന്തോഷമുണ്ട് ഇത്രയും നല്ല അഭിപ്രായത്തിന്.. ഇനിയും വരണേ..
Deleteഅല്‍ പച്ചക്കറികള്‍ കണ്ടു സന്തോഷായി....കൂടെ ഒമാന്‍ വിശേഷങ്ങള്‍ വായിച്ചു ഇഷ്ടാവുകയും ചെയ്തു :)
ReplyDeleteഅല്‍ സന്തോഷമായി അനാമികേ... വീണ്ടും വരണം, വായിച്ച് അല്‍ കമന്റ് ഇട്ട് പോകണം.
Deleteനല്ല രസണ്ടുട്ടോ.. വായിക്കാന്‍ . ചുമ്മാ വര്‍ത്തമാനം പറഞ്ഞിരിക്കുന്ന പോലെ.. ചേച്ചിടെ ഇടക്കിടക്കുള്ള ആ ട്ടോ ന്നുള്ള പറച്ചില് ഇഷ്ടായി..വായിച്ചിട്ട് ആരും ചീത്ത വിളിക്കതതോണ്ട് ഇനിയും വിശേഷങ്ങള്‍ പ്രതീക്ഷിക്കാലോ ??
ReplyDeleteവന്നതിന് താങ്ക്സ് (ട്ടോ). ഈ ട്ടോ എന്നുള്ളത് അറിയാതെ വന്നു പോകുന്നതാണ്. ഞങ്ങള്‍ തൃശ്ശൂര്‍ക്കാര്‍ക്ക് പൂരത്തിന്റെ സമയത്ത് ഠോ, ഠോ എന്നു കേട്ടുകഴിഞ്ഞാലത് അടുത്ത് ആറുമാസത്തേക്ക് ആ ശബ്ദം വോള്‍ട്ടേജ് കുറഞ്ഞ് ട്ടോ ട്ടോ എന്നായി ഞങ്ങള്‍ സംസാരിക്കുന്നതിലുണ്ടാവും. പിന്നെ ആറുമാസം കൂടിക്കഴിഞ്ഞാ പൂരല്ലേ, അതിന്റെ ഒരു തൃല്ലില്‍ ഞങ്ങള്‍ ട്ടോ ട്ടോ എന്നങ്ങ് ചേര്‍ക്കും.
Deleteതല്ലാനൊന്നും ഏതായാലും തോന്നിയില്ല. ഇനിയും വരാം
ReplyDeleteവായനക്കും കമന്റിനും നന്ദി. തല്ലാന്‍ തോന്നാത്തതിന് പ്രത്യേക നന്ദിയുണ്ട്ട്ടോ...അപ്പോളിനിയും കാണാം..
Deleteഅല്ലറ ചില്ലറ പച്ചക്കറി കൃഷിയും ചെറിയ ഒരു പൂന്തോട്ടവും ഉണ്ട് എനിക്ക് ...ഇത് കണ്ടപ്പോള്‍ എനിക്ക് ഞാന്‍ തന്നെ ഭാവിയില്‍ കൊടുക്കാന്‍ പോകുന്ന കര്‍ഷകശ്രീ അവാര്‍ഡ് ഇനി സുനിക്ക് തന്നാലോന്നാ ഇപ്പൊ ഞാന്‍ ചിന്തിക്കണേ...:))
ReplyDeleteപിന്നെ ഈ സൈക്കിള്‍ കൊണ്ട് ഇങ്ങനെ ഒരു ഉപയോഗം ഉണ്ട് ല്ലേ ...ജാമ്ബൂവാന്റെ കാലത്തുള്ള ഒരു സൈക്കിള്‍ ഇവിടിരിപ്പുണ്ട് അതില്‍ ഒരു പരീക്ഷണം നടത്തിയാലോ ...:))
സുനിയേ ഇപ്പോള്‍ നാട്ടിലെ ഷൊവര്മ്മ കഴിച്ചാല്‍ ഇപ്പോള്‍ വിവരമറിയും ട്ടോ ....:)
യാത്രാവിവരണം വരുമ്പോള്‍ അറീക്കാന് മടിക്കണ്ടാ ട്ടോ ..!
സൈക്കിളിലെ പച്ചക്കറി കൃഷി പരീക്ഷിക്കാവുന്നതാണ്.. അടുത്തത് പോസ്റ്റ് ചെയ്തിട്ടുണ്ട്..
Deleteഇവിടെ വന്നൊരു കമന്റു പാസ്സാക്കിയതായാണെന്റെ ഓര്‍മ്മ
ReplyDeleteഅതെവിടെപ്പോയോ എന്തോ, ഏതായാലും കിടക്കട്ടെ ഒരണ്ണം
കൂടി, മനോഹരമായ ചിത്രങ്ങള്‍ അതിനുള്ളിലെ എഴുത്ത്
അതിന്റെ ശോഭ നശിപ്പിക്കും, ദയവായി അത് ചിത്രത്തിന്റെ
ഒരു കോണിലേക്ക് മാറ്റി കൊടുക്കുക
ആശംസകള്‍
അടുത്ത പോസ്റ്റ് മുതല്‍ ഫോട്ടോസ് ശരിയാക്കാം...
Deleteകൃഷി കൊള്ളാല്ലോ. ചിത്രങ്ങളും ഉഗ്രന്‍....
ReplyDeleteഒമാനില്‍ സലാല നമ്മുടെ കേരളവുമായി ഏറെ സാമ്യമുള്ള സ്ഥലമാണെന്ന് കേട്ടിട്ടുണ്ട്.
ആശംസകള്‍ നേരുന്നു.
സലാലയില്‍ തെങ്ങും, വാഴയും, പപ്പായയും എന്നു വേണ്ടാ എല്ലാ കൃഷിയുമുണ്ട്..
Deleteശോ. "ബ്ലൂ ലോകത്തെ" പുലികള്‍ മൊത്തം എത്തിയല്ലോ.
ReplyDeleteആദ്യ പോസ്റ്റ് തന്നെ കലക്കി കളഞ്ഞു. ഒമാന്‍ എന്ന് കണ്ടപ്പോഴേ വായിച്ചു. ഇത്തിരി പഴയ ഓര്‍മ്മകള്‍ ഉണ്ടവിടെ. ഒരു ആറു വര്‍ഷം ഞാനും ഉണ്ടായിരുന്നു. ഇപ്പോഴും ഇടയ്ക്കിടെ വരാറുമുണ്ട്.
എങ്ങിനെ എന്റെ പോസ്റ്റില്‍ എത്തി എന്നറിയില്ല. വന്നത് നഷ്ടായില്ല. യാത്ര ഒരുപാട് ഇഷ്ട്ടപ്പെടുന്ന എനിക്ക് ഒരു നല്ല യാത്രാ വിവരണം കിട്ടുമല്ലോ. തുടരുക ഈ "സാഹസം" സരസമായ ഭാഷ. എല്ലാം കൊള്ളാം. (എന്റെ പോസ്റ്റിലെ "കൊള്ളാം" എന്നതിന് പകരം അല്ലാട്ടോ)
എല്ലാവരുടേയും പ്രോത്സാഹനം കൊണ്ടു ഇതു വരെയെത്തി.. ഇനിയും വരുമല്ലോ..
Deleteഉപഭോക്താ ക്കള്‍ക്കു വേണ്ടി പോസ്റ്റിന്റെ നീളം കുറയ്ക്കുമെന്ന് ഞാനി താ പ്രതിജ്ഞയെടുക്കുന്നു. ഇത് സത്യം, സത്യം, സത്യം.. (ഇതൊന്നും നടക്കില്ലാന്ന് നിങ്ങളെ പോലെ എനിക്കും അറിയാം. എന്റെ കത്തി കഴിഞ്ഞിട്ട് എന്തെങ്കിലും എഴുതു മ്പോഴേക്കും നീളം കൂടാതെയിരിക്കില്ല.
ReplyDelete"സത്യസന്ധമായ എഴുത്ത്"
എഴുത്തിനു ഒരു ഒഴുക്ക് ഉണ്ട്-കൂടുതല്‍ പിന്നാലെ .....
വളരെ നന്ദിയുണ്ട്ട്ടോ ഇത്രയും നല്ല അഭിപ്രായത്തിന്..
Deleteഅല്ലാഹ്.. കമന്റുകള്‍ എല്ലാം വായിച്ചിട്ടില്ല. പിന്നെ വന്നു വായിക്കാം. സത്യം പറയട്ടെ... ആ കാണുന്ന യാത്രാ വിവരനങ്ങളൊക്കെ വായിച്ചപ്പോ അസൂയ തോന്നുന്നു അസൂയ!
ReplyDeleteതകര്‍ത്തു എഴുത്തും കൃഷിയും :)
ReplyDeleteതാങ്കള്‍ക്കു ഇവിടേയ്ക്ക് സ്വാഗതം ......
ReplyDeletehttp://www.facebook.com/groups/220987958028704/223791564415010/?notif_t=group_activity
(മലയാളം ബ്ലോഗേര്‍സ് ഗ്രൂപ് - ഒമാന്‍ )
ആഹാ....ഇങ്ങനൊരു കൃഷി പരിപാടി കൂടിയുണ്ടായിരുന്നു ല്ലേ. ശ്ശൊ..ഇതൊന്നും എനിക്ക് പറ്റിയില്ലല്ലോ ....ഞാനും ഇനി കൃഷി തുടങ്ങാന്‍ പോകുകയാണ് ...ഇപ്പോഴല്ല...കുറച്ചു കൂടി കഴിഞ്ഞു നാട്ടിലൊക്കെ പോയിട്ട് ഒരു അമ്പതെക്കാര് ഭൂമിയൊക്കെ വാങ്ങിയതിനു ശേഷം ...നടക്കുമോ എന്തോ.
ReplyDeleteയാത്രാ വിവരണത്തോടൊപ്പം കൃഷി കാര്യം പറയാന്‍ വേറൊരു ബ്ലോഗും കൂടി ആയിക്കോട്ടെ ....
നന്നായിട്ടുണ്ട് യാത്രകള്‍ എനിക്കും വളരെ ഇഷ്ടമാണ് .,.ഇടക്കൊക്കെ യൂരോപ്പിലെക്ക് യാത്രപോവാരുമുണ്ട് ,.,കൂട്ടത്തില്‍ ഒരു സംശയം ഒരു ഫോട്ടോക്ക് തണ്ണിമത്തന് എന്ന പേര് കണ്ടു .,.,അപ്പോള്‍ അതില്‍ ഏതാണ് തണ്ണി മത്തന്‍ എന്ന് .,.,കമന്നിരിക്കുന്നതോ അതോ ആ ലീഗും കമ്മൂനിസ്റ്റും കൂടിയതോ ?????സമസയമാനെ .,.,.,.
ReplyDeleteനമുക്കൊരു കുടുംബശ്രീ യുണിറ്റ് ഒമാനിലും തുടങ്ങാം....നന്നായിരിക്കുന്നു.
ReplyDeleteകത്തി സുനീ, വേഗം വായോ അടുത്ത പോസ്റ്റുമായിട്ട്!!
ReplyDeleteshshyo...kothippichu.gallippennu....!!
ReplyDeleteആശംസകൾ എഴുത്തിനും,കൃഷിക്കും.......... എല്ലാ നന്മകളും
ReplyDeleteഗള്‍ഫിലും കൃഷി, അഭിനന്ദനങ്ങള്‍!
ReplyDeleteസുഹൃത്തിന്റെ ഫ്ലാറ്റിലെ ആ സൈക്കീള്‍ കുമ്പളങ്ങ ഏറെ ഇഷ്ടപ്പെട്ടു
This comment has been removed by the author.
ReplyDeleteഹമ്മേ... എനിക്ക് കാറോ എന്തിന് സൈക്കിൾ എന്നു വിളിക്കുന്ന മയിൽ വാഹനം വരെ ഇല്ലാത്തയാളാ..പണം ഉണ്ടായിട്ട് വേണം ഒരു കാറു വാങ്ങാൻ...മറ്റൊന്നിനുമല്ല... പടവലം കൃഷി ചെയ്യാനാ....
ReplyDeleteഎങ്ങിനെയാണ് നിങ്ങളുടെ വീട്ടിൽ നിന്ന് ആരെങ്കിലും തണ്ണിമത്തൻ വാങ്ങി കഴിക്കുക...
ഹ ഹ..വെറുതെ പറഞ്ഞതാണേ...
കൃഷി നടക്കട്ടേ...നല്ല കാര്യം.. പക്ഷേ.....ബ്ളോഗ്...പഴയ നിലവാരത്തിലെത്തിയില്ല എന്നു തോന്നുന്നു.... ഇനി ഇതൊക്കെ കറിയാക്കി വരുമെന്നും....പശുവിനെ പറ്റി പറയാൻ പോയി..പശുവിനെ കെട്ടിയ തെങ്ങിനെ കുറിച്ചു പറഞ്ഞു കളഞ്ഞു...
അത് എന്റെ കാഴ്ചപ്പാടാകാം.. ക്ഷമിക്കുക..
ആശംസകൾ