ഇന്ന് ആദ്യം തന്നെ അസൈബ പാര്‍ക്കിലേക്ക്...
ഞാന്‍ താമസിക്കുന്നതിന്റെ തൊട്ടടുത്ത് ഒരു പാര്‍ക്ക് ഉണ്ടാക്കി തന്നിട്ട്
ഇനിയെങ്കിലും നീ ഒന്ന് വൈകീട്ട് നടക്കെന്ന് പറഞ്ഞിട്ട് മസ്കറ്റ് മുനിസിപ്പാലിറ്റി
ഈ വര്‍ഷം ഉണ്ടാക്കിയതാണീ പാര്‍ക്ക്. ഇതുവരെ നടക്കാനായി പോയിട്ടില്ല, എന്നാപ്പിന്നെ അതിനെക്കുറിച്ച് എഴുതാമെന്ന് കരുതി.
ഈ 'നട'പാര്‍ക്ക് കാണാനടിപൊളിയാട്ടോ.. അങ്ങനെ കിലോമീറ്ററോളമൊന്നുമില്ല. രണ്ട് റോഡുകള്‍ക്കിടയില്‍ വെര്‍ട്ടിക്കലായിട്ട് ഒരു കഷ്ണം - മസ്കറ്റിലെ മറ്റുള്ള പാര്‍ക്കുകളുമായി തട്ടിച്ചു നോക്കിയാലിതിനെ ഒരു പാര്‍ക്കെന്ന് പറയാന്‍ പറ്റില്ല, ഒരു നടപാത.. പക്ഷേ കണ്ടാല്‍ നിങ്ങള്ക്കൊരുപാടിഷ്ടപ്പെടും...
ഈ 'നട'പാര്‍ക്ക് കാണാനടിപൊളിയാട്ടോ.. അങ്ങനെ കിലോമീറ്ററോളമൊന്നുമില്ല. രണ്ട് റോഡുകള്‍ക്കിടയില്‍ വെര്‍ട്ടിക്കലായിട്ട് ഒരു കഷ്ണം - മസ്കറ്റിലെ മറ്റുള്ള പാര്‍ക്കുകളുമായി തട്ടിച്ചു നോക്കിയാലിതിനെ ഒരു പാര്‍ക്കെന്ന് പറയാന്‍ പറ്റില്ല, ഒരു നടപാത.. പക്ഷേ കണ്ടാല്‍ നിങ്ങള്ക്കൊരുപാടിഷ്ടപ്പെടും...
കമല്പൂവെന്ന് നമ്മുടെ നടി ഷീലേച്ചി വിളിക്കുന്ന ഒരു
പൂവുണ്ട്. .അറിയുമോ..? ഇല്ലേ..
എന്നാല്‍ വേറെയൊരു ക്ലൂ തരാം. .ഭാരതപുഴയുടെ തീരത്ത് ഇതൊരുപാടുണ്ട്.. ഇപ്പോള്‍
മനസ്സിലായില്ലേ. .ഇനിയും മനസ്സിലായില്ലെങ്കില്‍ ഭാരതപുഴയുടെ തീരത്ത് പോയി
നോക്കിയാല്‍ മതി. .അല്ലെങ്കില്‍ അവിടെ ഷൂട്ട് ചെയ്തിട്ടുളള ഏതെങ്കിലും സിനിമ
കണ്ടാലും മതീട്ടോ.. ഇനിയും മനസ്സിലായില്ലേ... എന്നാലീ ഫോട്ടോ നോക്ക്.. ഇതാണ്
സംഭവം...
ഇതെന്തിനാ പറഞ്ഞതെന്ന് മനസ്സിലായില്ലേ.. ഈ പാര്‍ക്ക് മുഴുവന്‍ നല്ല ഭംഗിയില്‍ ഈ പുല്ല് പിടിപ്പിച്ചിരിക്കുകയാണ്.. അതിനിടയില്‍ പല വലുപ്പത്തിലുളള കല്ലുകളും, മുരിങ്ങയും, രാജമല്ലി ചെടികളുമെല്ലാം കൂടി ഈ പാര്‍ക്കിനെ ശരിക്കും ഭംഗി കൂട്ടിയിരിക്കുന്നു...
നല്ല വിവരമുളളവനാണീ പാര്‍ക്കിന്റെ ഡിസൈനര്‍ എന്ന് പറയാതിരിക്കാന്‍ വയ്യ... ഇതു മാത്രമായാല്‍ ഒരു ഗള്‍ഫ് ലുക്കുണ്ടാവില്ലായെന്ന് തോന്നിയതു കൊണ്ടാണെന്ന് തോന്നുന്നു, രണ്ടു വശവും ഈന്തപ്പനകളും വെച്ചു പിടിപ്പിച്ചിട്ടുണ്ട്... ഇപ്പോ ഫോട്ടോ എടുക്കാനായി മാത്രമാണ് പോയത്, ഞാനുമൊരിക്കല്‍ ഇവിടെപ്പോയി നടക്കും....
ഇതെന്തിനാ പറഞ്ഞതെന്ന് മനസ്സിലായില്ലേ.. ഈ പാര്‍ക്ക് മുഴുവന്‍ നല്ല ഭംഗിയില്‍ ഈ പുല്ല് പിടിപ്പിച്ചിരിക്കുകയാണ്.. അതിനിടയില്‍ പല വലുപ്പത്തിലുളള കല്ലുകളും, മുരിങ്ങയും, രാജമല്ലി ചെടികളുമെല്ലാം കൂടി ഈ പാര്‍ക്കിനെ ശരിക്കും ഭംഗി കൂട്ടിയിരിക്കുന്നു...
നല്ല വിവരമുളളവനാണീ പാര്‍ക്കിന്റെ ഡിസൈനര്‍ എന്ന് പറയാതിരിക്കാന്‍ വയ്യ... ഇതു മാത്രമായാല്‍ ഒരു ഗള്‍ഫ് ലുക്കുണ്ടാവില്ലായെന്ന് തോന്നിയതു കൊണ്ടാണെന്ന് തോന്നുന്നു, രണ്ടു വശവും ഈന്തപ്പനകളും വെച്ചു പിടിപ്പിച്ചിട്ടുണ്ട്... ഇപ്പോ ഫോട്ടോ എടുക്കാനായി മാത്രമാണ് പോയത്, ഞാനുമൊരിക്കല്‍ ഇവിടെപ്പോയി നടക്കും....
അടുത്ത ഡെസ്റ്റിനേഷന്‍ അസൈബ ബീച്ച്.. ഇതും വീട്ടിനടുത്തായതു
കൊണ്ട് പറയുകയല്ല... സംഭവം ഉഗ്രനാണ്.. ബീച്ചില്‍ നടക്കാനാഗ്രഹമുളളവര്ക്ക്
കിലോമീറ്ററോളം ഈ ബീച്ചില്‍ നടക്കാം.. അല്ലാ പുല്ലില്‍ നടക്കാനാ നിങ്ങള്‍ക്കിഷ്ടമെങ്കില്‍ നല്ല
പാര്ക്കുണ്ടാക്കിയിട്ടിട്ടുണ്ട് ഇവിടെതന്നെ.... ഇരുന്ന് ബീച്ച് സൌന്ദര്യം
ആസ്വദിക്കാന്‍ ഒരു പാട് ബെഞ്ചുകളും, വെയില് കൊളളാതെയിരിക്കാന് സണ്‍ഷേഡുകളും
എന്ന് വേണ്ട ഇതൊരു സംഭവം തന്നെയാണ്... ഇതെല്ലാം കേട്ടപ്പോള്‍ നിങ്ങള്‍ക്കും
തോന്നിയില്ലേ ഇത്...
ഇല്ലെങ്കില്‍ ഈ ഫോട്ടോസ് നിങ്ങളോട് സംസാരിക്കും ബീച്ചിനെക്കുറിച്ച്... മുകളിലുള്ള ഫോട്ടോയിലെ സെന്ററിലെ വെളുത്ത ബില്‍ഡിംഗിനടുത്തുള്ള മരങ്ങളിലേക്ക് സൂം ചെയ്തെടുത്ത ഫോട്ടോയാണ് താഴെ, അവിടെ നിന്നും കിലോ മീറ്ററുകള്‍ വീണ്ടുമുണ്ട് ബീച്ച്
ഇല്ലെങ്കില്‍ ഈ ഫോട്ടോസ് നിങ്ങളോട് സംസാരിക്കും ബീച്ചിനെക്കുറിച്ച്... മുകളിലുള്ള ഫോട്ടോയിലെ സെന്ററിലെ വെളുത്ത ബില്‍ഡിംഗിനടുത്തുള്ള മരങ്ങളിലേക്ക് സൂം ചെയ്തെടുത്ത ഫോട്ടോയാണ് താഴെ, അവിടെ നിന്നും കിലോ മീറ്ററുകള്‍ വീണ്ടുമുണ്ട് ബീച്ച്
വീമാനം മുട്ടിയുരുമി പോകുന്നത് കൊണ്ട് തിരുവോന്തരം ശംഖുമുഖത്ത് എത്തിയോയെന്നൊന്നും ചോദിക്കരുതേ.. മസ്കറ്റ് വീമാന താവളം ഇതിനടുത്താണ്....
ദേ ഒരു നാടന്‍ ഗള്‍ഫ് വിമാനം....
ഇത് പമ്പര വിമാനം...
വൈകുന്നേരമായാല്‍ ഇവിടെ നടക്കുന്ന ഫുട്ബോള്‍ കളിയാണ്
നമുക്ക് പറ്റാത്ത ഒരു കാര്യം. ഗോള്‍ പോസ്റ്റിലേക്ക് സിക്സറാക്കാനായി അടിക്കുന്ന പന്ത് വഴി പിഴച്ചു വന്ന് നമ്മുടെ കൂമ്പില്‍ കൊണ്ടാലോ എന്ന പേടി.. ഈ കളിക്കുന്നത് ഒരു ഗ്രൂപ്പൊന്നുമല്ല..രണ്ടു മൂന്ന്
ഫുട്ബോള്‍ പിച്ചുകളാ ബീച്ചില്‍... എന്നാലും അവര്‍ക്ക് സ്ഥിരമായി ഒരു സ്ഥലമുളളതു കൊണ്ടും,
ബീച്ച് വിശാലമായി നീണ്ടു നിവര്‍ന്ന് കിടക്കുന്നത് കൊണ്ടും നമുക്ക് കുഴപ്പമില്ല...
പിന്നെയിവിടെ എടുത്ത് പറയേണ്ട ഒരു കാര്യം നമ്മുടെ
നാട്ടിലെ ബീച്ചില്‍ കാണാത്ത ഒരു കാര്യമിവിടെയുണ്ട്.. എന്താണെന്നല്ലേ.. നാട്ടിലെ
പോലെ ശക്തമായ തിരയില്ലാത്തതു കൊണ്ടാണെന്ന് തോന്നുന്നു തണുപ്പ് കാലം
തുടങ്ങുമ്പോളേക്കും ഒരു പാട് ജീവികള്‍ തീരത്തോട്ട് വരും... ജീവികളെന്ന് വെച്ചാല്‍
സ്രാവും, തിമിംഗലമൊന്നുമല്ലാട്ടോ... നമ്മുടെ നാട്ടില്‍ ബീച്ചിന്റെയൊക്കെ തീരത്ത് നിന്നും
കുട്ടിക്കാലത്ത് പെറുക്കിയിരുന്ന സീ ഷെല്ലുകള്‍ ഓര്‍മ്മയില്ലേ.. ഇവിടെ
ഷെല്ലുകള്‍ മാത്രമല്ലാ....അതിനകത്ത് ജീവികളും ഉണ്ട്. താഴെയുളള ഫോട്ടോസ് നോക്കിയിട്ട് എങ്ങനെയുണ്ടെന്ന് പറഞ്ഞേ.. ആ അതിക്രൂര ജീവികളെ വെറും കൈയ്യില്‍ പിടിച്ചിരിക്കുന്ന എന്നെ സമ്മതിക്കണം അല്ലേ.. എന്റെ ഒരു ധൈര്യം കണ്ടോ.....
വീട്ടിലിരുന്ന് പൂപ്പല്‍ പിടിക്കാന്‍
തുടങ്ങിയിരുന്ന മാക്രോ ലെന്‍സും കൊണ്ട് ഒരു പോക്ക് പോയപ്പോള്‍ കിട്ടിയതാണ്
ഇതെല്ലാം... ലെന്‍സ് വാങ്ങാനുളള ഉത്സാഹം ഫോട്ടോയെടുക്കാനില്ലല്ലോയെന്ന് പറഞ്ഞ്
കണവനെ ചവിട്ടിയെഴുന്നേല്പിച്ച് കൊണ്ടു പോയതിന്റെ ഗുണം കണ്ടോ.. ജീവികളെ പിടിച്ച് ഫോട്ടോക്ക് പോസു ചെയ്യിക്കുമ്പോള്‍ പണ്ട് പൂച്ചയെ തല്ലി കൊന്നിട്ടുണ്ടോയെന്തോ എന്റെ കൈ ചെറുതായ് വിറയ്ക്കുന്നു... പിന്നെ ചെറിയ പേടിയുമില്ലാതെയില്ല..
ഇവറ്റകള്‍ക്ക് ഒരു തോന്നല്‍ തോന്നിയിട്ട് നമുക്കിട്ട് ഒരു പണി തന്നാലോ...
അര്മ്മാദിക്കാനായി കടലിലേക്കിറങ്ങുന്നവര്... |
കണ്ടാലൊരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ എടുത്ത ഫോട്ടോ പോലില്ലേ... |
ഇത് വാട്ടര്‍ടാങ്കാണ് അടുത്ത് കുളിക്കാനുള്ള ഷവറും |
ചൂണ്ടയിട്ട് മീന്‍ പിടിക്കുന്ന സ്ഥലമാണ്.. എന്തെങ്കിലും കിട്ടാറുണ്ടോയെന്ന് ഇവരോട് തന്നെ ചോദിക്കണം. |
![]() |
ഞാന്‍ കഷ്ടപ്പെട്ട് പോയെടുത്ത ചന്ദ്രനിലെ ഫോട്ടോ കണ്ടോ.. വെറുതെയാട്ടോ.. ഇനി ആള്‍ക്കാരെ പറ്റിച്ചെന്ന് പറഞ്ഞ് ആരും കേസുമായി എന്റെ പുറകെ വരണ്ട.. |
![]() |
അങ്ങനെ ചന്ദ്രനില്‍ വെളളമുണ്ടെന്ന് ഞാന്‍ കണ്ടുപിടിച്ചു.....നേരത്തെയുളള കമന്റ് ഇവിടെയും ബാധകമാണേ.. |
സീഗള്‍ കൂട്ടം |
ഇത് ഷെല്ലു മാത്രമാണ് |
ഓര്‍മ്മയുണ്ടോ ഇത്.. |
ഈ ഫോട്ടോയൊക്കെ എടുത്ത് നില്‍ക്കുമ്പോഴാണ് ഒരു വലിയ ഞണ്ട്. അതിന്റെ പുറകെ കുറേ ഓടി. കിട്ടിയാല്‍ രണ്ടുണ്ടേ ഗുണം, നല്ല ഒന്നു രണ്ടു ഫോട്ടോയും പിന്നെ ക്രാബ് മസാലയും. ഞാന്‍ മനസില്‍ കണ്ടത് അത് കടലില്‍ കണ്ടെന്നാ തോന്നുന്നത് "നീ പോയേടീ പെണ്ണേ" എന്നും പറഞ്ഞ് ഓടിക്കളഞ്ഞു... വിടമാട്ടേ... നിന്നെ പിന്നെ കണ്ടോളാമെന്ന് പറഞ്ഞ് ഞാനുമിങ്ങ് തിരികെ പോന്നു. ഒരിക്കല്‍ പിടിച്ച് പടമാക്കി ഭിത്തിയില്‍ തൂക്കും ഞാന്‍.
അങ്ങനെ സൂര്യനും അസ്തമിച്ചു. ഇനിയിപ്പോളെന്തിനാ ഇവിടെ നില്‍ക്കുന്നത്... വീട്ടില്‍ പോകാലേ..
ഇനി റുസൈല്‍ പാര്‍ക്കിലേക്ക്
പോയാലോ.. ബീച്ചിന്റെ തീരത്തുളള ചെറിയ
പാര്‍ക്ക് പോലെയല്ലാട്ടോ ഇത്... സംഭവം ഏക്കര്‍ കണക്കിനാ.. യഥാര്‍ത്ഥ പേര് അല്‍
സഹ്വ പാര്‍ക്ക് ആണത്ര.. ഈ പേര് വരാന്‍ കാരണം ഈ അല്‍ സഹ്വ റൌണ്ട് എബൌട്ടിലിന്റെയടുത്താണ്
ഇത്... റുസൈലില്‍ ഉളളതു കൊണ്ട് നമ്മളതിനെ
റുസൈല്‍ പാര്‍ക്കെന്ന് വിളിച്ച് ശീലിച്ചു... ഇനിയിപ്പോളത് മാറ്റാനൊന്നും
നമ്മളില്ലാ... അല്ലെങ്കില്‍ മാറ്റിയേക്കാലേ..
ഇതാണ് ആ റൌണ്ട് എബൌട്ട് |
പാര്‍ക്കിനുള്ളിലെ വ്യൂ |
പാര്‍ക്കിലെ പൂക്കള്‍ |
കുട്ടികള്‍ക്ക് കളിക്കാന്‍ പറ്റുന്ന തരത്തിലുളള മൂന്ന്
കംപ്യൂട്ടര്‍ കണ്ട്രോള്ഡ് ഫൌണ്ടനുകളും ഇവിടെ ഉണ്ട്. പെട്ടെന്ന് വെള്ളത്തിന്റെ ഷേയ്പ്പും, സൈസും മാറിക്കൊണ്ടിരിക്കും, നിലത്തുള്ള ചെറിയ നൂറുകണക്കിന് ദ്വാരങ്ങളില്‍ ഏതില്‍ നിന്നും ഏതു ഡയറക്ഷനില് വെള്ളം ചീറ്റും എന്നറിയാന്‍ പറ്റില്ല ഇതിലേക്ക്
ഇറങ്ങിയാല്‍ നനയാതെ കയറുകയെന്നത് സാഹസം തന്നെയാ.. ഒരു രഹസ്യം പറയാം ആരോടും
പറയില്ലെങ്കില്‍.... ഏതോ വിവരം കെട്ടവനാണ് ഇതുണ്ടാക്കിയതെന്ന് തോന്നുന്നു ഇതിന്റെ
ഒരു വശത്ത് വെളളം ഒഴുകി പോകുന്നത് ശരിയാവാത്തതു കൊണ്ട് പെട്ടെന്ന് പായല്‍ പിടിക്കും,.
മിക്ക കുഞ്ഞുങ്ങളും ഇവിടെ വീഴുന്നത് പതിവാണ്.. അതു പോലെ ഒരിക്കല്‍ വീണ ഒരു
കുഞ്ഞിനെയെടുക്കാന്‍ അതിന്റെ ഉറ്റയവരും, ഉടയവരും വരാത്തതു കൊണ്ട് ഞാനൊന്ന് ചാടി
പിടിക്കാന്‍ നോക്കിയതിന്റെ ഫലമായി പിഷ്ക്കൂ എന്നൊരു ശബ്ദവും, ഞാനിതാ പോയേ എന്നുള്ള എന്റെ ചീവീട് രാഗത്തിലുള്ള (നില)വിളി മാത്രമേ എന്റെ കണവന്
കേട്ടുളളൂ.. ഓടല്ലേ വഴുക്കുമെന്ന് പറഞ്ഞ് കണവന് തടയാന്‍ തുടങ്ങും മുമ്പേ നമ്മള് ലാന്റ്
ചെയ്തുവെന്നാണ് അറിയാന്‍ സാധിച്ചത്. .. എന്തായാലും അത് ഒന്നന്നര വീഴ്ചയായിരുന്നു. .ആരാന്റെ
കുഞ്ഞിനെയെടുക്കാന്‍ പോയതു കൊണ്ടാണെന്ന് തോന്നുന്നു എന്തായാലും ഭാഗ്യത്തിന് ചതവും,
ഒടിവുമില്ലാതെ രക്ഷപ്പെട്ടു.... കുഞ്ഞിന്റെ ദേഹത്തേക്ക് ക്രാഷ് ലാന്റ്
ചെയ്യാത്തതു കൊണ്ട് ആ കുഞ്ഞും രക്ഷപ്പെട്ടുവെന്ന് പറയണ്ടല്ലോ.. അല്ലെങ്കിലത്
ചമ്മന്തിയായേനേ... നാട്ടുകാര്‍ കൂടി ഇടിച്ച് എന്നേയും ചമ്മന്തിയാക്കിയേനെ
കുതിര സവാരിക്കും ഈ പാര്‍ക്കില്‍ ഇടമുണ്ട്ട്ടോ.. കുതിരയും, കുതിര വണ്ടിയുമുണ്ട് ഇവിടെ... കുതിരയില്‍ കയറി യാത്ര ചെയേണ്ടവര്‍ക്ക് അങ്ങനെ, കുതിര വണ്ടിയില്‍ കയറേണ്ടവര്‍ക്ക് അതും.
ഞാന്‍ വെറുതേ പോയി നോക്കിയതേ ഉള്ളു, കുതിരയില്‍ കയറാമായിരുന്നു, പക്ഷേ ഉടവാള് (മീന്‍ വെട്ടിയിട്ട്) വീട്ടില്‍ വച്ചു മറന്നു .. |
സീസണനുസരിച്ച് നല്ല ഭംഗിയുളള പൂക്കളും ഇവിടെ വെച്ച് പിടിപ്പിക്കാറുണ്ട്.. അതു
പോലെ ചെടികളെല്ലാം പല രീതിയില്‍ മുറിച്ച് അതിമനോഹരമാക്കിയിട്ടുണ്ട്..
ചതുരാകൃതിയിലുളള നാല് ഗാര്ഡന് (എന്തായിതിനെ
പറയുകയെന്നറിയില്ല.) – പാര്‍ക്കിന്റെ നാല് വശങ്ങളിലുമുണ്ട്.. കണ്ട് നോക്കൂ...
ഇതില്‍ ഫോട്ടോകള്‍ കൂടിപ്പോയെന്നറിയാം... എന്തു ചെയ്യാനാ, ഞാനെടുത്ത ഫോട്ടോകളൊന്നും ഇടാതിരിക്കാന്‍ തോന്നുന്നില്ല. (കാക്ക, കുഞ്ഞ്, പൊന്‍ കുഞ്ഞ്)
കനോണ്‍ ഈഓഎസ് മുത്തപ്പന് എന്റെ ഫോട്ടോകളുടെ ഐശ്വര്യം
കുതിരയില്‍ കയറാമായിരുന്നു, പക്ഷേ ഉടവാള് (മീന്‍ വെട്ടിയിട്ട്) വീട്ടില്‍ വച്ചു മറന്നു ..
ReplyDeleteനിങ്ങള്‍ ആരുവ? ഉണ്ണിയാര്‍ച്ചയോ, അതോ ഭൂലന്‍ ദേവിയോ, കുതിരപ്പുറത്ത് ഉടവാളുമായി പോകാന്‍...?
വിവരണങ്ങളും ഫോട്ടോകളും ഒക്കെ കലക്കി.
പിന്നേ... ഇന്നാളൊരു ഉണ്ണിയാര്‍ച്ച രാവിലെ എഴുന്നേറ്റ് വീടൊക്കെ അടിച്ചു തുടച്ച്, ഫേസ് ബുക്കും നോക്കി, ഒന്നരക്കിലോ മത്തി വെട്ടിക്കഴുകിക്കഴിഞ്ഞ് ആ ഉടവാളുമായി കുതിരപ്പുറത്ത് കയറിപ്പോകുന്നത് കണ്ടാരുന്നു. ശ്രീജിത്തേ വായിച്ചതിനും കമന്റിയതിനും നന്ദീണ്ട്...
Deleteഇത്തവണത്തെ ദൃശ്യവിസ്മയങ്ങള്‍ സൃഷ്ടിച്ച ചിത്രങ്ങള്‍ കൂടുതല്‍ മനോഹരമാകിയിരിക്കുന്നു. കൂടുതല്‍ ചിത്രങ്ങള്‍ കണ്ടപ്പോള്‍ കൂടുതല്‍ സന്തോഷം തോന്നി. എല്ലാം ഭംഗിയുള്ള ചിത്രങ്ങളും.
ReplyDeleteവാട്ടര്‍ടാങ്ക് ഉഗ്രനായി.
വെള്ളം ചൂടാവില്ല അല്ലെ.
വെള്ളം ചൂടാവാതിരിക്കാനാവണം വാട്ടര്‍ടാങ്കിന് ഈ ഉടുപ്പ്... പോസ്റ്റ് ഇഷ്ടമായന്നറിഞ്ഞതില്‍ സന്തോഷം....
Deleteഓര്‍മ്മകളെ വര്‍ണ്ണാഭമാക്കിയ ചിത്രങ്ങളും അതിന്റെ വിവരണങ്ങളും.മനോഹരം.ആശംസകള്‍
ReplyDeleteനന്ദി.... മസ്കറ്റിലെ വിശേഷങ്ങള്‍ തുടര്ന്നെഴുതാം...
Deleteചിത്രങ്ങള്‍ നന്നായിട്ടുണ്ട്. കൂടുതല്‍ പ്രൊഫഷണല്‍ ആയി വരുന്നുണ്ടോ :) . വിവരണം പതിവ് പോലെ ലളിതം. രസകരം
ReplyDeleteഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.. പ്രൊഫഷണല്‍ ഫോട്ടോയുടെ കാര്യം പണ്ട് ഞാനിവിടെ പറഞ്ഞാരുന്നു.. പടം കണ്ടാ നിനക്കു വേറെ തൊഴില്‍ (പ്രൊഫഷന്) ഇല്ലേ എന്ന് ആള്ക്കാര് ചോദിക്കുന്ന ടൈപ്പ് ഫോട്ടോകള്‍.....
Deleteചിത്രങ്ങള്‍ മനോഹരമായിരിക്കുന്നു
ReplyDeleteഎഴുത്തും - ഇനിയും വരട്ടെ
വായിച്ചതിനും കമന്റിനും നന്ദി...
Deleteഫോട്ടോകള്‍ കൂടിയാലും കുഴപ്പമില്ല.. അത്രയ്ക്ക് മനോഹരമായിരുന്നു ചിത്രങ്ങള്‍.. അഭിനന്ദനങ്ങള്‍
ReplyDeleteഫോട്ടോകളുടെ ബലത്തിലല്ലേ ഞാന്‍ പിടിച്ചു നില്‍ക്കുന്നത്.... നന്ദി അബൂതി..
Deleteമുന്പോസ്ടുകളില് നിന്നും കുറച്ചു വ്യത്യസ്തത തോന്നുന്നു...നന്നായിട്ടുണ്ട്...അടുത്തതിനായി കാത്തിരിക്കുന്നു.
ReplyDeleteനന്ദി.... മുന്‍ പോസ്റ്റുകളില്‍ നിന്നും വ്യത്യാസം തോന്നുന്നുണ്ടെങ്കില്‍ ഞാന്‍ ചിലപ്പോ നന്നാവുണ്ടാവുമല്ലേ....
Deleteഹൊ .... ചിത്രങ്ങൾ മനോഹരം... ഈ എഴുത്തുണ്ടല്ലോ, അത് അതിമനോഹരം.. നല്ല് ഒരു നർമ്മ കഥ വായിച്ചാൽ കിട്ടുന്ന സുഹവും.
ReplyDeleteകമന്റിനു നന്ദി സുമേഷ്...
Deleteഈ കമല്‍ പൂവ് എന്ന് പറയുന്നത് , മിഥുനം സിനിമയില്‍ ഉര്‍വശി "ഞാറ്റു വേല കിളിയെ ..." എന്ന് പാടി ഓടുമ്പോള്‍ കൈയ്യിലുള്ള പൂവല്ലെ ...അത് പോലെ നമ്മുടെ മഞ്ജു ചേച്ചി ഈ പുഴയും കടന്നു സിനിമയില്‍ "കാക്ക കറുമ്പന് ..കണ്ടാല്‍ കുരിമ്പന് ..." എന്ന പാട്ടിലും, സല്ലാപത്തിലെ "പഞ്ച വര്‍ണ പൈങ്കിളി പെണ്ണെ ..." എന്ന പാട്ടിലും ഇതേ പൂവ് കൈയ്യില്‍ വക്കുന്നുണ്ട് ...(എന്റെ ഓര്മ ശരിയാണെങ്കില്‍ ..)
ReplyDeleteആ മീന്‍ പിടിക്കാന്‍ ഇരിക്കുന്നവര്‍ മീന്‍ കിട്ടിയാല്‍ വീട്ടില്‍ കൊണ്ട് പോയി കറി ഉണ്ടാക്കുമോ അതോ അവിടെ വച്ച് ഗ്രില്‍ ചെയ്യുമോ ? ആ ഫോട്ടോയില്‍ കാണുന്ന ജീവികള്‍ കരയിലേക്ക് വരുന്നതാണോ, അതോ തിരമാല അടിച്ചടിച്ച് കൊണ്ട് വരുന്നതാണോ എന്നൊരു സംശയം ..
ആ കുട്ടികള്‍ക്ക് കളിക്കാനുള്ള കുന്ത്രാണ്ടത്തില് ഒരിക്കല്‍ സെക്കുരിട്ടി കാണാതെ കളിക്കാന്‍ കയറിയിട്ടുണ്ട് ഞങ്ങള്‍ . ആ ഉരുസി വീഴുന്ന ടണലിന്റെ ഉള്ളില്‍ ഉരുസുന്നതിനിടെ കുടുങ്ങി . അവസാനം കൈ കൊണ്ട് ഉരുസി താഴെ എത്തിയപ്പോള്‍ ദെ നിക്കുന്നു ഒരു തടിയന് സെക്യൂരിറ്റി. വിസിലടിച്ചതും ഞങ്ങള്‍ ഓടിയതും ഒരുമിച്ചായിരുന്നു ...ഓടുന്നത് കണ്ടപ്പോള്‍ അയാള്‍ എന്തൊക്കെയോ പറഞ്ഞു ...ഒന്നും മനസിലായില്ല പക്ഷെ ...അല്ലേല്‍ ഞങ്ങളുടെ സ്വഭാവം മാറിയേനെ ...അല്ല പിന്നെ ..
അങ്ങിനെ അസൈബ പാര്‍ക്കും രുസൈല് പാര്‍ക്കും കണ്ടു ..ഫോട്ടോ എല്ലാം കല്ക്കിട്ടുണ്ട് ട്ടോ.. അപ്പൊ ശരി ...നന്ദി ..ആശംസകളോടെ ..
അതന്നെ പ്രവീണ്‍ ഈ പുസ്പം.... ഇനിയിപ്പോ ആ ലിസ്റ്റില്‍ എന്റേയും പേര് ചേര്‍ക്കാമല്ലോ...
Deleteമീന്‍ പിടിക്കാനിരിക്കുന്നവര് കിട്ടിയാല്‍ അതും കൊണ്ട് വീട്ടില്‍ പോകാനാ സാധ്യത. കടല്‍ ജീവികള്‍ എല്ലാം ലോ ടൈഡില്‍ കടലിറങ്ങുമ്പോ കരയിലായിപ്പോകുന്നതാണെന്നാ തോന്നുന്നത്, കര ജീവികളായ സുനി, ഫ്രയ, കണവന് എന്നിവ ഡ്രൈവ് ചെയ്ത് വരുന്നതാ.
സെക്യൂരിറ്റി പിടിച്ചാ "എനിക്ക് കുട്ടികളുടെ മനസാണ്, അങ്കിളേ" എന്നു പറഞ്ഞങ്ങ് തടി തപ്പാമായിരുന്നു.
സുനിയാന്റി റോക്ക്സ്....!!!
ReplyDeleteനല്ല ഫോട്ടംസ്, നല്ല കത്തി, നല്ല രസം വായിക്കാനും കാണാനും
ആശംസാസ്
നന്ദ്രി.... കൂടുതല്‍ ഫോട്ടോകളും നല്ല മസമോട്ടോ കത്തിയുമായി ഞാനിനിയും വരാം
DeleteGood one...
ReplyDeleteനന്ദി നാസ്.... വായിച്ചതിനും കമന്റിയതിനും
Deleteഅങ്ങനെ ചന്ദ്രനില്‍ വെളളമുണ്ടെന്ന് ഞാന്‍ കണ്ടുപിടിച്ചു...അതെനിക്കിഷ്ടപ്പെട്ടു...
ReplyDeleteഇനിയിപ്പോ ചൊവ്വയിലൊന്ന് പോയി നോക്കണമെന്നുണ്ട്.(ജോണ്‍ കാര്‍ട്ടര്‍ സിനിമ കണ്ടേപ്പിന്നെയാ ആ പൂതി). ഇനിയിപ്പോ അവിടെയും കുളവും മീനും ഒക്കെ ഉണ്ടെങ്കില്‍ നാസയുടെ കുറച്ച് കാശ് ലാഭിക്കും.
Deleteസംശയിക്കേണ്ട, ഒരു പ്രൊഫെഷണല്‍ ഫോട്ടോഗ്രാഫര്‍ തന്നെയാ. വിവരണങ്ങള്‍ രസകരവും. ഗള്‍ഫില്‍ പലയിടത്തുമായി കുറേക്കാലം ജീവിച്ചതിനാല്‍ പാര്‍ക്ക് ഒരു അതിശയമായി തോന്നിയില്ല. പക്ഷെ ചിത്രങ്ങള്‍ .........................
ReplyDeleteഹമ്പടാ ഞാനേ, ഈ പിച്ചറുകളുടെ പച്ചകാരണമാണ് എന്റെ എഴുത്തിന്റെ മോശത്തരം ആരും ശ്രദ്ധിക്കാത്തത്. വായിച്ചതിനും കമന്റിനും താങ്സ്.
Deleteനന്നായിരിക്കുന്നു
ReplyDeleteവരവിനും അഭിപ്രായത്തിനും നന്ദി.
Delete'ആരാന്റെ കുഞ്ഞിനെയെടുക്കാന്‍ പോയതു കൊണ്ടാണെന്ന് തോന്നുന്നു എന്തായാലും ഭാഗ്യത്തിന് ചതവും, ഒടിവുമില്ലാതെ രക്ഷപ്പെട്ടു.... കുഞ്ഞിന്റെ ദേഹത്തേക്ക് ക്രാഷ് ലാന്റ് ചെയ്യാത്തതു കൊണ്ട് ആ കുഞ്ഞും രക്ഷപ്പെട്ടുവെന്ന് പറയണ്ടല്ലോ.. അല്ലെങ്കിലത് ചമ്മന്തിയായേനേ... നാട്ടുകാര്‍ കൂടി ഇടിച്ച് എന്നേയും ചമ്മന്തിയാക്കിയേനെ.'
ReplyDeleteഈ വിവരണത്തിൽ ഞാനീ കോപ്പി ചെയ്തിട്ട ഭാഗം വരുന്ന പാരഗ്രാഫ് സൂപ്പറായി എഴുതീട്ട്ണ്ട് ട്ടോ. ബാക്കിയെല്ലാം വിവരണങ്ങൾ നന്നായിട്ടുണ്ട്,അതല്ല ഈ പാരഗ്രാഫ് വളരേയധികം രസകരമാക്കിയിട്ടുണ്ട്.
'ജീവികളെ പിടിച്ച് ഫോട്ടോക്ക് പോസു ചെയ്യിക്കുമ്പോള്‍ പണ്ട് പൂച്ചയെ തല്ലി കൊന്നിട്ടുണ്ടോയെന്തോ എന്റെ കൈ ചെറുതായ് വിറയ്ക്കുന്നു... പിന്നെ ചെറിയ പേടിയുമില്ലാതെയില്ല.. ഇവറ്റകള്‍ക്ക് ഒരു തോന്നല്‍ തോന്നിയിട്ട് നമുക്കിട്ട് ഒരു പണി തന്നാലോ...'
ഈ വരികൾക്ക് മുകളിലായുള്ള ആ സീ ഷെല്ലുകളുടെ ഫോട്ടോസ് ആണ് എനിക്ക് വല്ലാതിഷ്ടം തോന്നിയത്. നല്ല കഷ്ടപ്പാടായിരിക്കുമല്ലേ അവയെക്കൊണ്ട് പോസ് ചെയ്യിപ്പിക്കാൻ.!
'ഈ 'നട'പാര്‍ക്ക് കാണാനടിപൊളിയാട്ടോ.. അങ്ങനെ കിലോമീറ്ററോളമൊന്നുമില്ല. രണ്ട് റോഡുകള്‍ക്കിടയില്‍ വെര്‍ട്ടിക്കലായിട്ട് ഒരു കഷ്ണം - മസ്കറ്റിലെ മറ്റുള്ള പാര്‍ക്കുകളുമായി തട്ടിച്ചു നോക്കിയാലിതിനെ ഒരു പാര്‍ക്കെന്ന് പറയാന്‍ പറ്റില്ല, ഒരു നടപാത.. പക്ഷേ കണ്ടാല്‍ നിങ്ങള്ക്കൊരുപാടിഷ്ടപ്പെടും...'
നടപ്പാത മാത്രമല്ല ഈ ഫോട്ടോസ് കാണുമ്പോ അതിലെല്ലാം ഇഷ്ടപ്പെടുന്നുണ്ട്.
നല്ല വിവരണം ചിത്രങ്ങൾ.
ആശംസകൾ.
എഴുതിയപ്പോ ഞാന്‍ വീഴുന്ന സീന്‍ സ്ലോ മോഷനില്‍, ഐ-മാക്സ് റെസലൂഷനില്‍ മനസില്‍ കണ്ട് ഞാന്‍ ചിരിച്ചു.. അന്ന് വീണു കഴിഞ്ഞ് 'ഒരു ടയറു പഞ്ചറായ യാരിസില്‍, ഷ്വര്മ്മ കഴിക്കാന്‍ മുട്ടിയിട്ട് ഒമാനി' പോകുന്നതു പോലെ ഒരു ദുര്‍നടപ്പില്‍ കാറിലേക്ക് നടന്ന ബുദ്ധിമുട്ട് എനിക്കേ അറിയൂ...
Deleteഈ ക്രൂരകടല് ജീവികള്‍ക്ക് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ഒരു താല്പര്യവുമില്ല. ഭീഷണിപ്പെടുത്തിയൊക്കെയാണ് അതിനെയൊക്കെ പിടിച്ചിങ്ങനെ നിര്‍ത്തിയത്... ഇവറ്റകളെന്നെ പാപ്പരാസിയാക്കുമോ...
പതിവ് പോലെ വിവരണവും ഫോട്ടോസും നന്നായിരിക്കുന്നു...യാത്ര തുടരട്ടെ
ReplyDeleteവരവിനും അഭിപ്രായത്തിനും നന്ദി.
Deleteസുനി... ലോകത്തിലുള്ള എല്ലാ പാർക്കുകളും സന്ദർശിയ്ക്കുവാൻ കച്ചകെട്ടി ഇറങ്ങിയിരിയ്ക്കുകയാണെന്ന് തോന്നുന്നു... വളരെ മനോഹരമായിട്ടുണ്ട് കേട്ടോ ഇത്തവണത്തേയും വിവരണങ്ങളും, ചിത്രങ്ങളും... പ്രത്യേകിച്ച് ചിത്രങ്ങൾ എല്ലാം പ്രൊഫഷണൽ ഫോട്ടോഗ്രഫിയിൽ നല്ല ഭാവിയുണ്ടെന്ന് വിളിച്ചുപറയുന്നുണ്ട്... :)
ReplyDeleteവിവരണം, ലളിതം.. രസകരം... :)
അപ്പോൾ മുരിങ്ങയിലയും, മുരിങ്ങപ്പൂവുമൊക്കെ വീടിനടുത്തുതന്നെയുണ്ടല്ലോ... പിന്നെ ഭാരതപ്പുഴയുടെ തീരത്തുള്ള പുല്ലുകളും... ഗൃഹാതുരത്വമൊക്കെ ഫീൽചെയ്യാൻ ഇതിൽ കൂടുതൽ എന്തുവേണം..?
കൂടുതൽ യാത്രകൾ ഉടനുണ്ടാകട്ടെ.. വായിയ്ക്കുവാനുള്ള അവസരം ഞങ്ങൾക്കും..
ആശംസകൾ നേരുന്നു..
പകല്‍ മുഴുവന്‍ ഫേസ്ബുക്ക്, ഗൂഗിള്ടോക്കിലും ഇരുന്ന് പ്രാന്തായി കണവന് വരുമ്പോളേ മോളും, ഞാനും പോകാമെന്ന് പറഞ്ഞ് ഇറങ്ങും. അങ്ങനെ മസ്കറ്റിലെ മിക്കവാറും സ്ഥലങ്ങളിലും പോകും. ദൂരസ്ഥലങ്ങള്‍ പെരുന്നാള്‍ അവധിയ്ക്ക് മാറ്റി വെയ്ക്കും..
Deleteആകെ ഈ ചിത്രങ്ങള്‍ കൊണ്ടല്ലേ ഞാനിവിടെ കുറച്ചെങ്കിലും പിടിച്ച് നില്‍ക്കുന്നത്..
മുരിങ്ങപൂവിനും, ഇലയ്ക്കൊന്നും ഒരു ക്ഷാമവുമില്ല ഇവിടെ..
വരവിനും അഭിപ്രായത്തിനും നന്ദീണ്ട്ട്ടോ
ഫോട്ടോകൾക്ക് രസകരമായ അടിക്കുറിപ്പുകളാണ് ഈ പോസ്റ്റിന്റെ മികവ്.
ReplyDeleteഅസബാ ബീച്ചും പാർക്കുമെല്ലാം മനസ്സിലാക്കാനായി. കേരള ഭൂപ്രക്രിതിയോട് സാമ്യമുള്ളതിനാലാവണം ആ കമലാ പൂവ് അവിടെ വളരുന്നത്, പുഴകളിലെ ചെറിയ പൊയ്കകളില്‍ ഈ പൂവ് സുലഭമായുണ്ട്. ഭാരതപ്പുഴയുടെ പോഷക നദിയുടെ തീരത്താണ് എന്റെ വീട്. അത് കൊണ്ട് തന്നെ ഈ പൂവ് എനിക്ക് സുപരിചിതം. അതിന്റെ പേര് ഞങ്ങൾക്കിതുവരെ അറിയുമായിരുന്നില്ല. കമലാ പൂവാണെന്ന പുത്തനറിവ് നൽകിയതിന് നന്ദി. നമസ്കാരം.
മൊത്തത്തിൽ ഈ പോസ്റ്റ് രസകരമായി
ആശംസകൾ
കമലാ പൂവല്ല മോഹി.. കമലിന്റെ മിക്കവാറും സിനിമകളില്‍ ഈ പൂവുളളതു കൊണ്ട് നടി ഷീല ഇട്ട പേരാണ് കമല്‍ പൂവെന്ന്..
Deleteവരവിനും നല്ല അഭിപ്രായത്തിനും നന്ദി..
ഫോട്ടോസ് മനോഹരം... ഒരു പ്രൊഫഷണല്‍ ടച്ച് ഉണ്ട്.
ReplyDeleteഈ കമല്‍ പൂക്കളെ തന്നെയല്ലേ ആറ്റുവഞ്ചി എന്ന് പറയുന്നത്?
"ഗോള്‍ പോസ്റ്റിലേക്ക് സിക്സറാക്കാനായി അടിക്കുന്ന പന്ത്" അത് കലക്കി.
ആറ്റു വഞ്ചി യെന്ന് പറയുമോ.. അറിയില്ല..
Deleteനമ്മളൊരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായല്ലേ അപ്പോള്‍..
വരവിനും നല്ല അഭിപ്രായത്തിനും നന്ദി..
ലളിതമായ വിവരണവും, നല്ല ഭംഗിയുള്ള പടങ്ങളും...
ReplyDeleteഎന്നാലും ആ ഞെണ്ട് പറ്റിച്ച പണിയേ....
ആ ഞണ്ടിനെ നോക്കി വെച്ചിട്ടുണ്ട്.. ( ഞണ്ട് എന്നെയും നോക്കി വെച്ചിട്ടുണ്ടാവും..)
Deleteവരവിനും നല്ല അഭിപ്രായത്തിനും നന്ദി..
വാട്ടര്‍ടാങ്കിനെ ഒരു കുടിലിന്റെ രൂപത്തില്‍ അണിയിച്ചൊരുക്കിയത് നന്നായിരിക്കുന്നു. ഒപ്പം ചൂണ്ടയിടുവാന്‍ ഇരിക്കുന്ന സ്ഥലത്തിന്റെ ചിത്രം അന്തിക്കാട്ടെ കുട്ടിക്കാലത്തെ ചൂണ്ടയിടലുകളുടെ ഓര്‍മ്മയിലേക്ക് കൊണ്ടു വരുന്നു. ശംഖിന്റെ മനോഹരമായ ചിത്രങ്ങളും കലക്കി. എഴുത്തിനേക്കാള്‍ ചിത്രങ്ങളാണ് ഇത്തവണ മികച്ച് നിന്നത്.
ReplyDelete35-45 ഡിഗ്രി ചൂടെപ്പോളുമുളളതു കൊണ്ടാവും വാട്ടര്‍ടാങ്കിനെ അങ്ങനെ വെച്ചിരിക്കുന്നത്...
Deleteവരവിനും നല്ല അഭിപ്രായത്തിനും നന്ദി..
മസ്കറ്റിന്റെ സൗന്ദര്യം അക്ഷരങ്ങളില്‍ വിവരണം നന്നായി നല്ല ഫോട്ടോസ് ആണല്ലോ ക്ലാരിറ്റി ഉണ്ട് ഫോടോസിനു ആശംസകള്‍ നേരുന്നു ഈ കുഞ്ഞുമയില്‍പീലി
ReplyDeleteഎസ്. എല്‍. ആറു കൊണ്ട് ഫോട്ടോയെടുത്തിട്ട് ക്ലാരിറ്റി യില്ലാതിരുന്നാല് ആള്ക്കാര് എന്നെ തല്ലി കൊല്ലില്ലേ.. എല്ലാ പോസ്റ്റിലെയും ഫോട്ടോസ് നല്ല ക്ലാരിറ്റിയുളളതാണ്.. (ഫോട്ടോ അടിച്ച് മാറ്റുന്നത് കൊണ്ട് സൈസ് കുറച്ചിട്ടിരിക്കുകയാണ് ) ഇപ്രാവശ്യം ഞാന്‍ ബ്ലോഗിന്റെ ലേ ഔട്ട് ഒന്ന് പരിഷ്കരിച്ചു.. അതു കൊണ്ട് ഫോട്ടോസ് കുറച്ച് കൂടി വലുതാക്കി ഇടാന്‍ സാധിച്ചു...
Deleteവരവിനും നല്ല അഭിപ്രായത്തിനും നന്ദി..
എത്ര മനോഹരം ഈ ചിത്രങ്ങള്‍, വിവരണവും. പിക്സ് എല്ലാം ഒന്നിനൊന്നു മികച്ചായത് കൊണ്ട് കൂടിപോയി എന്ന് തോന്നുന്നില്ല. ഇനിയും വേണം എന്ന് തോന്നുന്നു
ReplyDeleteഎല്ലാ പ്രാവശ്യവും ചിത്രങ്ങള്‍ കൂടി, വിവരണം കുറഞ്ഞെന്ന് പറയുന്നത് കൊണ്ട് കുറച്ച് പേടിയുണ്ടായിരുന്നു...
Deleteവരവിനും നല്ല അഭിപ്രായത്തിനും നന്ദി..
ചിത്രങ്ങള്‍ മനോഹരമായിരിക്കുന്നു
ReplyDeleteഎഴുത്തും -കൂടുതൽ യാത്രകൾ ഉടനുണ്ടാകട്ടെ.. വായിയ്ക്കുവാനുള്ള അവസരം ഞങ്ങൾക്കും..
ആശംസകൾ നേരുന്നു..
യാത്രകള്‍ മുടങ്ങാതെ നടക്കട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് ഞാനും..
Deleteവരവിനും നല്ല അഭിപ്രായത്തിനും നന്ദി..
"നല്ല വിവരമുളളവനാണീ പാര്‍ക്കിന്റെ ഡിസൈനര്‍ എന്ന് പറയാതിരിക്കാന്‍ വയ്യ... "
ReplyDeleteഅത് പിന്നെ സൂപ്പര്‍ ആകാതിരിക്കുമോ എന്റെ ശിഷ്യനല്ലേ അത് പണിഞ്ഞത് !!
അല്ലാ അപ്പോളാ ശിഷ്യന്റെ പേരെന്താന്നാ പറഞ്ഞത്.. ചേലക്കരയിലൊരു പാര്‍ക്ക് ഡിസൈന്‍ ചെയ്യിക്കാലോ...
Deleteവരവിനും, നല്ല അഭിപ്രായത്തിനും നന്ദീണ്ട്
ചിത്രങ്ങള്‍ കൂടിയത് കുറേകൂടി സന്തോഷം തരുന്ന കാര്യല്ലേ സുനീ...
ReplyDeleteഎല്ലാം നല്ല ചിത്രങ്ങളും...
വിവരണവും നന്നായിട്ടുണ്ട് , രസിച്ചു വായിച്ചു ട്ടോ..
വരവിനും, നല്ല അഭിപ്രായത്തിനും നന്ദീണ്ട്ട്ടോ... ചിത്രങ്ങളുടെ കാര്യത്തില്‍ സപ്പോര്‍ട്ട് ചെയ്തതിന് സ്പെഷല്‍ താങ്ക്സ്
Deleteസുനിയുടെ പതിവ് ശൈലിയില്‍ ഒരു നല്ല വിവരണം..
ReplyDeleteചിത്രങ്ങള്‍ അല്‍പ്പം കൂടിപ്പോയില്ലേ എന്ന് ഒരു സംശയം..തിരഞ്ഞെടുത്ത ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നതാണ് ഉചിതം എന്ന് തോന്നുന്നു..ഒരു അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു കേട്ടോ..
(പിന്നെ അര്‍മ്മാദിക്കുക എന്നുള്ള വാക്ക് ഒഴിവാക്കുന്നതല്ലേ നല്ലത്..അത് അത്ര നല്ല ഒരു പദം അല്ല എന്നാണറിവ് !)
ചിത്രങ്ങളും വിവരണവും നന്നായിട്ടുണ്ട് ....
ReplyDeleteകേമറയും ലെന്‍സും ഉണ്ടായിട്ടും ഫോട്ടോ എടുക്കുന്നില്ലെന്ന് കേട്ടപ്പോള്‍ വെഷമം തോന്നുന്നു....
സ്വന്തമായി കേമറ ഇല്ലാത്തവന്റെ വെഷമം ... :)
ക്യാമറയും, ലെന്‍സും ഉണ്ടായിട്ട് ഫോട്ടോ മനപ്പൂര്‍വ്വം എടുക്കാത്തതല്ല. നമ്മുടെ നാടു പോലെ എവിടെ തിരിഞ്ഞാലും ഫോട്ടോയെടുക്കാനത്ര കാര്യങ്ങളൊന്നും ഇവിടെയില്ലല്ലോ.. എല്ലാം ഫോട്ടോയെടുത്തതാണ്..
Deleteവരവിനും, നല്ല അഭിപ്രായത്തിനും നന്ദീണ്ട്
ഈ ഫോട്ടോസ് ഒക്കെ കണ്ടിട്ട്....അങ്ങ് മസ്കറ്റിലോട്ടു വണ്ടി കയറിയാലോന്നാ....ആലോചന....
ReplyDeleteഈ സൌദീലെ മരുഭൂമിയും....കെട്ടിടങ്ങളും ,(പര്ദ്ദക്കാരേം) കണ്ടു മടുത്തു....
ഫോട്ടോസ് നന്നായിട്ടുണ്ട്...ഒപ്പം വിവരണങ്ങളും.....
ശെരിക്കും പ്രൊഫഷണല്‍ ഫോട്ടോ ഗ്രാഫറാ?....
അതോ ഇ ഓ എസ് മുത്തപ്പന്റെ പവറോ? ;)
മസ്കറ്റില്‍ ജോലി തപ്പി നോക്ക്. കിട്ടാതെ എവിടെ പോകാനാ..
Deleteപ്രൊഫഷണല്‍ ഫോട്ടോഗ്രാഫറൊന്നുമല്ല.. പക്ഷേ എടുത്തെടുത്ത് ഞാനും പ്രൊഫഷണലാവുമെന്ന് എനിക്ക് തന്നെ തോന്നുന്നുണ്ട്.. ചുമ്മാ..
വരവിനും, നല്ല അഭിപ്രായത്തിനും നന്ദീണ്ട്ട്ടോ.
ആഹാ ഇവിടെ ഇങ്ങനെ ഒരു ബ്ലോഗ് ഞാന്‍ കണ്ടില്ലല്ലോ....
ReplyDeleteഅഞ്ചു പൈസ ചിലവില്ലാതെ സുന്ദരമായ ഒരു യാത്ര ചെയ്തു വന്നു ഞാന്‍...
നല്ല രസമുള്ള വിവരണവും ചിത്രങ്ങളും, ഇനിയെങ്കിലും പുറത്തിറങ്ങുമ്പോള്‍ ഉടവാള് എടുതോള് ട്ടോ .... :)
അതു ശരി ഞാനീ ഗ്രൂപ്പില്‍ കറങ്ങി നടന്നിട്ടും ഇതു വരെ എന്നെയും, ബ്ലോഗിനെയും കണ്ടില്ലായിരുന്നോ..
Deleteവരവിനും, നല്ല അഭിപ്രായത്തിനും നന്ദീണ്ട്ട്ടോ.. ഉടവാളിനി മറക്കാതെ എടുക്കാന്‍ നോക്കാം..
ഈ ചിത്രങ്ങള്‍ സ്വയമെടുത്തവയാണോ?
ReplyDeleteക്യാമറ അപാരം.
ചിത്രങ്ങള്‍ എടുത്തരീതിയും അപാരം..
ചിത്രങ്ങള്‍ തന്നെയാണുകേട്ടോ വായിക്കാന്‍ പ്രേരിപ്പിക്കുന്നത്.
ഇനിയും ഇതുപോലത്തെ....
ഞാനും, കണവനും എടുത്ത ചിത്രങ്ങള്‍ ഉണ്ട്.. ചിത്രങ്ങള്‍ കൊണ്ടല്ലേ ഞാനിവിടെ പിടിച്ച് നില്‍ക്കുന്നത്...
Deleteവരവിനും, നല്ല അഭിപ്രായത്തിനും നന്ദീണ്ട്ട്ടോ
വളരെ ഇഷ്ട്ടപെട്ടു....
ReplyDeleteചിത്രങ്ങള്‍ മനോഹരം.....
അഭിനന്ദനങ്ങള്‍..
www.ottaclick.blogspot.com
വരവിനും, നല്ല അഭിപ്രായത്തിനും നന്ദി
Deleteരസിച്ചു :)
ReplyDeleteവരവിനും, നല്ല അഭിപ്രായത്തിനും നന്ദി
Deletelovely narration with beautiful photos...
ReplyDeletehappy diwali...
thanks
വരവിനും, നല്ല അഭിപ്രായത്തിനും നന്ദി..
Deleteഇത് വായിച്ചിരുന്നു, അപ്പോ കമാന്റ് ഇട്ടോ എന്ന് എനിക്കറിയില്ല
ReplyDeleteഎന്തരയാലും തള്ളൊകൊള്ളാം, എല്ലാം എരിപ്പിന്ന് കലക്കൻ പോട്ടോകളാ
nice post
ആശംസകൾ
ചിത്രങ്ങള്‍ കൊണ്ടല്ലേ ഞാനിവിടെ പിടിച്ച് നില്‍ക്കുന്നത്...
Deleteവരവിനും, നല്ല അഭിപ്രായത്തിനും നന്ദീണ്ട്ട്ടോ
വരാന്‍ കുറച്ചു വൈകിപ്പോയി.
ReplyDeleteഅടിപൊളി. പുതിയ(പഴയ) മാക്രോ ലെന്സെ കൊള്ളാട്ടോ. മാക്രോ അല്ലാത്ത ഫോട്ടോകളും ഉഷാര്‍.
കുറച്ച് വൈകിയെങ്കിലും എത്തിയതില്‍ സന്തോഷം...
Deleteമാക്രോ ലെന്സിനെടുക്കാവുന്ന ഫോട്ടോയ്ക്ക് ഇവിടെ പരിധിയുണ്ട്. അതു കൊണ്ട് കിട്ടിയ അവസരം പാഴാക്കിയില്ല.. നാട്ടിലാണെങ്കില്‍ മാക്രോ ഫോട്ടോസ് ഒരു പാടെടുക്കാം..
വരവിനും, നല്ല അഭിപ്രായത്തിനും നന്ദീണ്ട്ട്ടോ
ഹോ....ഇത് കലക്കീ.
ReplyDeleteആശംസകളോടാശംസകള്‍...........,........!!
വരവിനും, നല്ല അഭിപ്രായത്തിനും നന്ദീണ്ട്ട്ടോ
Deleteചിത്രങ്ങളും വിവരണങ്ങളും നന്നായി...ഒരു യാത്ര ചെയ്തപോലെ...ഇവിടെ ആദ്യമാണെൻ തോന്നുന്നു.ഇനിയും വരാം.എല്ലാ ആശംസകളും
ReplyDeleteവരവിനും, നല്ല അഭിപ്രായത്തിനും നന്ദീണ്ട്ട്ടോ
Deleteഫോട്ടോകള്‍ അധികമായി എന്ന് തോന്നുകയേ ഇല്ല. അത്രയ്ക്ക് മനോഹരം. അവയെക്കുറിച്ചുള്ള വിവരണങ്ങളും കൂടിയാവുമ്പോള്‍ തികച്ചും ഹൃദ്യം
ReplyDeleteവരവിനും, നല്ല അഭിപ്രായത്തിനും നന്ദി
Deleteഅമ്പമ്പോ! എന്താ ഫോട്ടോ എടുപ്പ്! പശുക്കുട്ടിക്ക് അങ്ങനെ അസൂയ ഒന്നുമില്ലാത്തതുകൊണ്ട് കണ്ണ് കിട്ടില്ല. വിവരണത്തിന്റെ വാചകമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട...ആകെക്കൂടി കെങ്കേമം.....
ReplyDeleteപശുക്കുട്ടി ഈവഴി ഇനീം വരാം കേട്ടൊ.
Awesome photos and write up!! Keep travelling.
ReplyDeletehttp://rajniranjandas.blogspot.in
മസ്ക്കത്തിലെ ഫോട്ടോ ഒക്കെ കണ്ടപ്പോള്‍ വീണ്ടും ആ നാട്ടിലൊന്ന് പോകാന്‍ കൊതിച്ചു പോയി.അവിടെ ജീവിച്ചവര്‍ക്കറിയാം ആ നാടിന്റെ ശാന്തതയും മാനോഹാരിതയും.മസ്ക്കറ്റ് മുനിസിപ്പാലിറ്റിക്ക് പല തവണ ഗ്രീനറിക്കുള്ള അവാര്‍ഡ് കിട്ടിയിട്ടുണ്ട്.നമ്മുടെ നാട്ടിലെ റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ ഞാനാലോചിച്ചു പോകാറുണ്ട്,ഇഷ്ടം പോലെ വെള്ളം കിട്ടുന്ന നമ്മുടെ നാട്ടില്‍ റോഡരികില്‍ ഒരു മരം വെക്കാന്‍ പോലും അധികൃതര്‍ക്ക് മനസ്സ് വരുന്നില്ലല്ലോ എന്ന്.ഫോട്ടോ കാണിച്ചു മനസ്സ് കുളിര്പ്പിച്ചതില് സന്തോഷം.
ReplyDeleteനയനാനന്ദദായകകരണീയകരം
ReplyDeleteഒപ്പം
അസൂയാവഹഭാവഹാവം
(പുതിയ പദങ്ങളാ പേടിക്കണ്ട)
ആഹാ.. ഫോട്ടോകളുടെ മനോഹാരിത തന്നെയാണ് ആകർഷണം.. വിവരണങ്ങളും ഗംഭീരം..
ReplyDeleteനല്ല കിടുകിടിലന് ഫോട്ടോകളും കിടിലന്‍ വിവരണവും കത്തിയും ,,കലക്കിയിട്ടുണ്ട് .
ReplyDeleteഒരു കാര്യം ചോദിചോട്ടെ , ആ ഫോട്ടോ എടുത്ത ക്യാമറയുടെ പേരും അഡ്രസ്സും (പേരും മോഡല്‍ നമ്പറും ) ഒന്നു പറഞ്ഞേ
ഞാന്‍ മസ്കറ്റില്‍ 20 കൊല്ലം ജീവിച്ച ആളാണ്.
ReplyDeleteഎനിക്കിഷ്ടപ്പെട്ടു ഈ എഴുത്തും ഫോട്ടോകളും.
ഞാന്‍ അവിടെ ഉള്ളപ്പോള്‍ ഒരു എഴുത്തുകാരന് ആയിരുന്നില്ല അല്ലെങ്കില്‍ ഞാനും എഴുതിയേനെ..
മസ്കറ്റിലെ സുല്‍താന്റെ പാലസ് പണിയുന്ന സമയം ഞാന്‍ അവിടെ ഉണ്ട്.
പാലസ്സിന്റെ മുന്നിലായിരുന്നു the first shop of OFFICE SUPPLIES CO LLC where i worked for 20 years. i was the manager of the organization.
എനിക്ക് ഒരു പാട് ഓര്‍മ്മകള്‍ ഉണ്ട് ഈ നാടിനെ പറ്റി.
വീണ്ടും എഴുതൂ. വിട്ടുപോയതൊക്കെ ചേര്‍ക്കൂ..
സുനിക്ക് നല്ലത് വരട്ടെ. ആശംസകള്‍
ചിത്രങ്ങളും, വരികളും പാസ്പോര്ട്ടെടുക്കാത്ത എന്നെയും അവിടേക്കു കൂട്ടിക്കൊണ്ടുപോയി.......
ReplyDeleteപൊളപ്പന്‍ ഫോട്ടോസ് !!!!
ReplyDeleteഎനിക്കും ഒരു യാത്രാവിവരണ ബ്ലോഗോക്കെയുണ്ട്. സമയം കിട്ടുമ്പോള്‍ അതിലെയൊക്കെ വരൂ, ചില പുതിയ സ്ഥലങ്ങളൊക്കെ പരിചയപ്പെടാം.
കുറച്ച് കാലമായി മടി പിടിച്ചിരിക്കുകയായിരുന്നു. ഇനി തിരിച്ച് വരണം.. വരവിനും, നല്ല അഭിപ്രായത്തിനും നന്ദി
Deleteസുനി വിവരണം നന്നായിട്ടുണ്ട് അതിനിടക്ക് പുട്ടിന് തെങ്ങയിടുന്നത് പോലുള്ള ഫോട്ടോസും.
ReplyDeleteകുറച്ചു കാല്യമായി പുതിയ കാര്യങ്ങള്‍ ഒന്നും ഈ ബ്ലോഗില്‍ ഉള്‍പ്പെടുത്തിയതായി കാണുന്നില്ല .
തീര്‍ച്ചയായും എഴുതണം എന്റെ എല്ലാവിധ ആശംസകളും നേരുന്നു.
കുറച്ച് കാലമായി മടി പിടിച്ചിരിക്കുകയാണ്. ഇനി തിരിച്ച് വരണം.. വരവിനും, നല്ല അഭിപ്രായത്തിനും നന്ദി
Deleteമുൻപെപ്പോഴോ വന്നു പോയതാണ്, നല്ല ഹ്യൂമർസെൻസുണ്ട് എഴുത്തിൽ. യാത്രാ വിവരണം ഇങ്ങിനെയൊക്കെയാണെങ്കിലേ വായിക്കാനൊരു സുഖമുള്ളൂ.., ല്ലേ..,
ReplyDeleteആശംസകൾ
ഇഷ്ട്ടമായി ഈ യാത്ര കുറിപ്പ് ... പിന്നീടു യാത്ര ഒന്നും പോയില്ലേ ? 2012 നു ശേഷം ഒരു പോസ്റ്റും കണ്ടില്ലല്ലോ ...കാത്തിരിക്കുന്നു ..
ReplyDeleteവീണ്ടും വരാം ...
സസ്നേഹം ,
ആഷിക്ക് തിരൂർ ..
നല്ല ചിത്രങ്ങള്‍ :)
ReplyDeleteനല്ല വിവരണം :)
പതിവു പോലെ മനോഹരമായ ചിത്രങ്ങളും വിവരണവും ...
ReplyDeleteഈ പോസ്റ്റ് നേരത്തെ താങ്കൾ പോസ്റ്റിയ അത്ര പോര... ഒരു പക്ഷെ സാധാരണ പാർക്കിനെ കുറിച്ചു പറഞ്ഞ് പോയതിനാലാവും എനിക്കങ്ങിനെ തോന്നിച്ചത്.... എന്തായാലും താങ്കളുടെ പരിശ്രമങ്ങളെ അഭിനന്ദിക്കുന്നു...
ReplyDeleteനന്നായിട്ടുണ്ട് ,ആശംസകള്‍
ReplyDeleteമനോഹരം. അതിമനോഹരമായ ചിത്രങ്ങളും. അനുമോദനങ്ങള്‍
ReplyDeleteനന്നായിട്ടുണ്ട് അതിമനോഹരങ്ങളായ ചിത്രങ്ങളും .....
ReplyDeleteആഹാ !! യാത്രയൊക്കെ എന്റെയും കൂടെ ചങ്ങാതീ.. നല്ല ചിത്രങ്ങൾ ..നല്ല അടിക്കുറിപ്പുകൾ ..നല്ല വിവരണം
ReplyDeleteബ്ലോഗാകെ മാറാല പിടിച്ചു പോയല്ലോ.
ReplyDeleteഎഴുത്തൊക്കെ നിര്‍ത്തിയോ?
ReplyDeleteഎന്തായാലും നൂറാം കമന്റ് എന്റെ വക കിടക്കട്ടെ
nice one !!
ReplyDeleteഫോട്ടോകള്‍ കൂടിപ്പോയി എന്ന അഭിപ്രായമില്ല. നന്നായി. മനോഹരം...
ReplyDeleteചിത്രങ്ങളാണീ പോസ്റ്റിന്റെ വശ്യത. നല്ല ഫോട്ടോഗ്രാഫി. വിവരണവും കൊള്ളാം.
ReplyDeleteചിത്രങ്ങളും വിവരണവും എന്നെയും സഹയാത്രികനാക്കിയതു പോലെ.... ഇനിയുള്ളയാത്രകളില് നമ്മളുമുണ്ടാകുമെന്നറിയിക്കുന്നു... ഒരു ചെറു വിരലെങ്കിലും തന്ന് കൂടെ കൂട്ടണമെന്നപേക്ഷിക്കുന്നു....
ReplyDeleteNannayittundu ezhuthu....
ReplyDelete