Wednesday, September 19, 2012

മസ്കറ്റ് - ഭാഗം 2

മസ്കറ്റിന്‍റെ ബാക്കി വിശേഷങ്ങളിലേക്ക്... ഇതു വരെ വായിച്ചതൊക്കെ മറന്നോ... എങ്കിലിവിടെയൊന്ന് ഞെക്കി നോക്കൂ...
മത്ര കോര്‍ണിഷില്‍ നിന്നുളള ഒരു ദൃശ്യം
അടുത്തതായി ഇവിടെ കാണാനുളളത് മത്ര കോര്‍ണിഷാണ്.   പ്രധാന തുറമുഖം ഇവിടെയാണ്. കപ്പലുകള്‍ കാണാത്തവര്‍ക്ക് ഇവിടെ വന്നാല്‍ പല വലുപ്പത്തിലും, പല രൂപത്തിലും ഉളള കപ്പലുകള്‍ കാണാം.. (അതിന് അവിടെ വരണോ, കൊച്ചിക്ക് പോയാ പോരേയെന്ന് ചോദിക്കരുതേ.... ) ഇവിടെ നിന്നുളള രാത്രി കാഴ്ച അതിമനോഹരമാണ്.. 


അതു പോലെ തന്നെ ഇവിടെയുളള ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത മാര്‍ബിള്‍ പ്രതിമകള്‍ കാണേണ്ടതു തന്നെയാണ്.. മാര്‍ബിളിന് ഒരു വിലയുമില്ലേ ഈ ഒമാനിലെന്ന് തോന്നുന്നത് ഇവിടെ വരുമ്പോളാണ്. കടലിന്‍റെ വശങ്ങളിലെല്ലാം വെള്ളത്തിലേക്ക് വായിനോക്കിയിരിക്കാന്‍ പോലും മാര്‍ബിളില്‍ കൊത്തിയെടുത്ത കസേരകളാണ്.. 
റിയാം പാര്‍ക്കിലെ മലമുകളിലെ മകുടം..


റിയാം പാര്‍ക്കില്‍ നിന്നുളള കാഴ്ച
 

പാര്‍ക്കിലെ മുരടിച്ച തെങ്ങ്..

Add caption

വീണിതല്ലോ കിടക്കുന്നൂ.....
ഇവിടെയടുത്ത് തന്നെ രണ്ടു പാര്‍ക്കുകളുണ്ട്. റിയാം പാര്‍ക്കാണ് കേമന്‍. പാര്‍ക്കില്‍ നിന്നു നോക്കിയാല്‍ കടലും, കപ്പലുകളും കാണാം.. ഒരു കുന്നിലാണ് ഈ പാര്‍ക്ക്.  ആവശ്യത്തിന് വ്യായാമം കിട്ടാന്‍ ഈ പാര്‍ക്ക് ഒന്ന് കറങ്ങി കണ്ടാല്‍ മതിയെന്ന് സാരം.. ഒന്നു വെറുതേ കറങ്ങിയാല്‍ മതി കുറച്ച് നെയ്യ് ഉരുക്കി കളഞ്ഞിട്ട് പോകാം.. കഷ്ടപ്പെട്ട് ഉണ്ടാക്കിയ നെയ്യാണ്, അങ്ങനെയൊന്നും കളയാന്‍ ഞാനില്ലായെന്നാണെങ്കില്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല... ഇവിടെയും കുട്ടികള്‍ക്കുളള ടോയ്സുണ്ട്. അതു പോലെ കാശ് മുടക്കി കയറാവുന്ന റൈഡുകളുമുണ്ട്.. 

മസ്കറ്റ് പാലസിലേക്ക് പോയാലോ ഇനി...  


1972 ല്‍ സ്ഥാപിച്ചതാണ് ഈ അല്‍ അലാം റോയല്‍ പാലസ്. ഈ പാലസിന്‍റെ രണ്ടു വശങ്ങളിലായി അല്‍ ജലാലി ഫോര്‍ട്ടും, അല്‍ മിറാനി ഫോര്‍ട്ടും സ്ഥിതി ചെയ്യുന്നു. സിറ്റിയിലെ ഏറ്റവും ഭംഗിയുളള കെട്ടിടമാണിത്. ഉളളില്‍ കയറി കാണാന്‍ പറ്റില്ലെങ്കിലും, ഗേറ്റ് വരെ പോയി നല്ല ഫോട്ടോസ് എടുക്കാം. ഗേറ്റില്‍ തന്നെ ചേട്ടന്‍മാര് തോക്കുമായി നില്‍ക്കുന്നുണ്ട്. പുറമേ നിന്ന് നോക്കിയാല്‍ ഈ തോക്ക് ചേട്ടന്‍മാരെ കാണില്ലാട്ടോ. എന്ന് വെച്ച് ഗേറ്റിന്‍റെയടുത്ത് പോയി തുറക്കാന്‍ നോക്കിയാല്‍ എപ്പോള്‍ വന്നെന്ന് ചോദിച്ചാല്‍ മതി.. 
പാലസിന്‍റെ വശങ്ങളിലെ ഇടനാഴികളിലൊന്ന്...
രാജാവ് ഇവിടെയല്ലാ താമസമെങ്കിലും, പ്രധാന ദിവസങ്ങളിലും, വേറെ ഏതെങ്കിലും രാജ്യത്തു നിന്നും പ്രധാനപ്പെട്ട ആള്‍ക്കാര് വരുമ്പോളും ഇവിടെയുണ്ടാവാറുണ്ടെന്നാണ് കേള്‍ക്കുന്നത്. ഈ കൊട്ടാരത്തിന്‍റെ ഭംഗി എടുത്തു പറയേണ്ടതു തന്നെയാണ് കൂടാതെ കെട്ടിടത്തിനു മുന്നിലുള്ള പൂന്തോട്ടം ഓരോ സീസണിലും  പറ്റിയ പൂച്ചെടികള്‍ നട്ടു പിടിപ്പിച്ച് മനോഹരമാക്കാറുണ്ട്. 
പുഴുക്കളിലെ ഏതോ കലാകാരന്‍ കേറി മേഞ്ഞതാ...
ഇവിടെയുളള ഫോര്‍ട്ടുകളിലും അകത്ത് കയറാന്‍ നമുക്ക് പറ്റില്ല. പക്ഷേ പുറത്ത് നിന്ന് അതിമനോഹരങ്ങളായ ചിത്രങ്ങളെടുക്കാം.

പാലസും, കോട്ടയും കണ്ട് മടുത്തോ... എന്നാ വിട്ടേക്കാമല്ലേ..
ഇപ്പോള്‍ നമ്മള്‍ പഴയ മസ്കറ്റില്‍ കൂടിയാണ് പോകുന്നത്.. പോകുന്ന വഴിക്ക് ചെറിയ പാര്‍ക്കുകളും, ബോട്ട് ബേകളുമെല്ലാം കണ്ട് പോകാം..
പോകുന്ന വഴിയില്‍ നിന്നൊരു ക്ലിക്ക്..
ഇവിടെ നിന്ന് നേരെ ഖന്താബ് ബീച്ചിലേക്ക് പോകാം... ആ പോകുന്ന റോഡ് നല്ല രസമാണ്. ചുറ്റും മലകള്‍. 
സമുദ്രതീരത്ത് നിന്ന് കുത്തനെ ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ വണ്ടി  കയറ്റം കയറുമ്പോള്‍ ചെവിയടയുക സാധാരണമാണ്.. മസ്കറ്റിലെ പ്രധാനപ്പെട്ട ബീച്ചാണിത്. 

 
 ഇവിടെ ബോട്ട് സര്‍വ്വീസുകളുണ്ട്.. ബോട്ട് എന്ന് പറയാനൊന്നും പറ്റില്ല. മോട്ടോര്‍ ഘടിപ്പിച്ച വഞ്ചികളാണ് സത്യത്തില്‍. ഒന്ന് രണ്ട് നല്ല ബോട്ടുകളുമുണ്ട്... 10-12 റിയാല്‍ കൊടുത്താല്‍ കുടുംബ സമേതം കടലിലൊന്ന് ചുറ്റിയടിച്ച് വരാം.. ഒരു മലയുടെ ചെറിയ ദ്വാരത്തിലൂടെ അപ്പുറത്തേക്കും പോകാം. 
ആ കാണുന്ന ദ്വാരത്തിലൂടെയാണ് ബോട്ട് പോവുക

ഇതാണ് ഞാന്‍ പറഞ്ഞ മലയുടെ ഉളളിലുളള ദ്വാരം
മസ്കറ്റില്‍ വന്ന സമയത്ത് ഒരു ബോട്ട് യാത്ര നടത്തിയപ്പോള്‍ ഈ മലയുടെ അടിയില്‍ കൂടി പോകാന്‍ നല്ല രസമായിരുന്നു.. പക്ഷേ കുറച്ച് നാള്‍ മുമ്പ് ഒന്ന് കൂടി ആ യാത്ര നടത്തി.. അവിടെയെത്തിയപ്പോള്‍ അങ്ങോട്ട് പോകണോയെന്ന് നമ്മുടെ കപ്പിത്താന്‍ ( ബോട്ട് ഓടിക്കുന്ന അപ്പൂപ്പന്‍...) ചോദിച്ചു. പിന്നെ കാശ് മുടക്കിയിട്ട് അവിടെ പോകാതെ തിരിച്ചു വരാനോ... ആ വിട്ടേക്ക് എന്ന് സ്റ്റൈലായി അറബിയില്‍ ( 6 വര്‍ഷമായി മസ്കറ്റിലെങ്കിലും ആകെ അറിയാവുന്ന അറബി ഗഫൂര്‍ക്കാ ദോസ്തിന്‍റെ അറബിയാണ്..) പറയണമെന്ന് ആഗ്രഹിച്ചെങ്കിലും അയാള്‍ക്കത് ബുദ്ധിമുട്ടായാലോ എന്ന് കരുതി നമ്മുടെ നാടന്‍ ഇംഗ്ലീഷില്‍ പറഞ്ഞു.. ഇപ്പോ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് നമ്മുടെ അപ്പൂപ്പന്‍ ബോട്ടങ്ങ് വിട്ടു.. അള്ളോ ... പടച്ചോനേ യെന്നുളള വിളിയേ കുറച്ച് നേരത്തേക്ക് കേട്ടുളളൂ- എന്തുകൊണ്ടാണോ നിലവിളി എന്‍റെ സ്വരമായിരുന്നു.... ( നീന്തല്‍ അറിയില്ലാന്ന കാര്യം അങ്ങോട്ട് പോകണം എന്ന് അപ്പൂപ്പനോട് പറഞ്ഞപ്പോള്‍ ഞാനോര്‍ത്തില്ല.. ലൈഫ് ജാക്കറ്റും ഇല്ല.. ആകെ മോള്‍ക്ക് മാത്രമേ ജാക്കറ്റുളളൂ..) എന്തായാലും യൂണിവേഴ്സല്‍ സ്റ്റുഡിയോയിലെ ഏതോ റൈഡില്‍ കയറിയ പ്രതീതിയായിരുന്നു കുറച്ച്  നേരത്തേക്ക്.. എല്ലാം കഴിഞ്ഞ് തീരത്തോടടുത്തപ്പോളാണ് ഞാന്‍ സമ്മതം മൂളിയത് എത്ര വലിയ പൊട്ടത്തരമാണെന്ന് തോന്നിയത്... എന്നാലും നല്ല ഒരു റൈഡ് കടലില്‍ നടത്തിയതിന് ഒരു പാട് സന്തോഷവും തോന്നി...  (ഇതില്‍ നിന്ന് പഠിച്ച പാഠം... നല്ല തിരയുളളപ്പോള്‍ സാഹസികയാത്ര നടത്തരുത്.. )
അപ്പോളൊരു ബോട്ട് യാത്രയ്ക്ക് പോയാലോ..... 

ബോട്ട് യാത്ര ചെയ്ത് ക്ഷീണിച്ചല്ലേ.. എന്നാലെല്ലാവരും പോയി കുളിച്ച് വിശ്രമിച്ചോളൂട്ടോ... ബാക്കി പിന്നെ കാണാം.... 


90 comments:

 1. മുരടിച്ച തെങ്ങിന്‍റെ അടിയില്‍ പേരെഴുതി വെച്ചിട്ടുണ്ട്. വേറെ ഇതെന്താണാവോ എന്ന് തോന്നി നോക്കുന്നവയുടെ അടിയില്‍ എന്താണെന്ന് എഴുതിയിട്ടില്ല.അതെന്താ ആ മലമുകളിലെ വലിയ ഗദ പോലെ ഉള്ള സാധനം? പിന്നെ മാര്‍ബിളില്‍ കൊത്തിവെച്ച ശില്പങ്ങള്‍ എവിടെ?

  പിന്നെ സംഗതികള്‍ എല്ലാം നന്നായിട്ടുണ്ട്. പിന്നെ ഈ പച്ചപ്പ് തീരെ ഇല്ലാത്ത മൊട്ട കുന്നുകള്‍ കാണാന്‍ എനിക്കിഷ്ടമല്ല. അതാ ഞാന്‍ ഒമാനില്‍ വാരത്തെ. ഹിഹി. മാര്‍ക്ക് പിന്നെ പറയാം

  ReplyDelete
  Replies
  1. മലമുകളിലെ ഗദയിലൊന്നും വലിയ കാര്യമില്ലെന്നേ... അതെന്താണെന്ന് സത്യത്തില്‍ എനിക്കുമറിയില്ല.... അവിടെയുളള മലയുടെ മുകളില്‍ ചുമ്മാ ഉണ്ടാക്കി വെച്ചിരിക്കുന്നു.. കാണാന്‍ നല്ല ഭംഗിയുളളത് കൊണ്ട് ഒരു ഫോട്ടോയെടുത്തു...
   പിന്നെ മാര്‍ബിളില്‍ കൊത്തി വെച്ചിരിക്കുന്ന ശില്പങ്ങളെ പറ്റി പറയാനാണെങ്കില്‍ അതവിടെ തന്നെയുണ്ട്.. കയ്യിലുളള ഫോട്ടോയിലെല്ലാം ആരെങ്കിലും അതില്‍ ചാരി നിന്നിട്ടുണ്ടാവും.. നല്ല ഫോട്ടോയെടുത്ത് അടുത്ത പോസ്റ്റിലിടാം.. .. പച്ചപ്പില്ലെങ്കിലും മല കാണാന്‍ സൂപ്പറല്ലേ...

   Delete
 2. ചിത്രങ്ങള്‍ എല്ലാം മനോഹരം.. ലളിതമായി അല്ല വളരെ ലളിതമായി പറയുന്ന യാത്രാവിവരണം :)

  ReplyDelete
  Replies
  1. വളരെ നന്ദിയുണ്ട് വരവിനും, ഇത്രയും നല്ല അഭിപ്രായത്തിനും....

   Delete
 3. നല്ല യാത്ര സുനീ.വിവരണത്തെക്കാള്‍ ഇഷ്ടമായത് ഫോട്ടോസ് ആണ്.അടിപൊളി

  ReplyDelete
  Replies
  1. ഈ ഫോട്ടോസ് കൊണ്ടല്ലേ ഞാന്‍ പിടിച്ചു നില്ക്കുന്നത്..
   വരവിനും, അഭിപ്രായത്തിനും നന്ദി..

   Delete
 4. അതിമനോഹരമായ ചിത്രങ്ങള്‍. അല്‍പ്പം കൂടി വലിയ സൈസിലാക്കിയിരുനുവെങ്കില്‍ കൂടുതല്‍ മിഴിവുണ്ടാകുമായിരുന്നു..

  ReplyDelete
  Replies
  1. ചിത്രങ്ങള്‍ വലുതാക്കുമ്പോള്‍ ബ്ലോഗിന്‍റെ ഉളള ഭംഗി പോകുന്ന പോലെ.. (ഇപ്പോ പിന്നെ വലിയ ഭംഗിയാണെന്നൊന്നും കരുതല്ലേ....) ചിത്രങ്ങളില്‍ ഞെക്കിയാല്‍ വലുതായി കാണാം...

   Delete
 5. മനോഹര ചിത്രങ്ങള്‍, രസമുള്ള വിവരണം, യാത്ര എന്റെയും ഹരമാണ്. യാത്രകള്‍ തുടരട്ടെ.

  ReplyDelete
  Replies
  1. വരവിനും, നല്ല അഭിപ്രായത്തിനും നന്ദി....

   Delete
 6. ചിത്രങ്ങള്‍ കൊണ്ട് മനോഹരമാക്കിയ രണ്ടാം ഭാഗത്തിലും സരസമായ വിവരണം നന്നായി.

  ReplyDelete
  Replies
  1. വരവിനും, നല്ല അഭിപ്രായത്തിനും നന്ദി..

   Delete
 7. ചിത്രങ്ങള്‍ മനോഹരം ....
  വിവരണവും നന്നായി.......

  സഞ്ചാരം തുടരട്ടെ...................

  ReplyDelete
  Replies
  1. വരവിനും, നല്ല അഭിപ്രായത്തിനും നന്ദി..

   Delete
 8. സുനി വീണ്ടും കലക്കി ,,യാത്ര പോകുമ്പോള്‍ എന്നെയും വിളിക്കണേ ഫോട്ടോ എടുക്കാന്‍ സഹായി ആയി വരാം ,..,,,,നൂറു മാര്‍ക്ക് കേട്ടു മറന്ന മസ്കറ്റ് കണ്മുന്നില്‍

  ReplyDelete
 9. കൂടെ യാത്രയില്‍ ഉണ്ടായിരുന്ന പോലെ തോന്നി. നന്നായിരിക്കുന്നു.

  ReplyDelete
  Replies
  1. വരവിനും, നല്ല അഭിപ്രായത്തിനും നന്ദി..

   Delete
 10. ചിത്രങ്ങള്‍ കുറച്ചു കൂടി സൈസ്‌ കൂട്ടി ഇടൂ..നന്നായി.സ്വതസിദ്ധമായ ശൈലി...കസറി!

  ReplyDelete
  Replies
  1. ചിത്രങ്ങളുടെ വലുപ്പം ഇനിയും കൂട്ടിയാല്‍ വശങ്ങളിലെ കാര്യങ്ങളെല്ലാം ബ്ലോഗിന്‍റെ അടിയിലേക്ക് മാറ്റണം.. അതു വേണ്ടായെന്ന് വെച്ചിട്ടാണ് ഈ സൈസിലേക്ക് മാറ്റിയത്... ചിത്രങ്ങളില്‍ ഞെക്കിയാല്‍ വലുതായി കാണാമല്ലോ.. വരവിനും, അഭിപ്രായത്തിനും നന്ദി..

   Delete
  2. അതിനു കുറച്ചു പണിയുണ്ട്..വേറൊരു ടെമ്പ്ലേറ്റ്‌ ട്രൈ ചെയ്യാവുന്നതാണ്...

   Delete
 11. മസ്കറ്റ് ഒന്നാം ഭാഗത്തിനും രണ്ടാം ഭാഗത്തിനും കുറെ നാള്‍ വൈകിയല്ലോ. ഇനി ഇത്രയും ലേറ്റ് ആയാല്‍ ബ്ലോഗ് ബഹിഷ്കരിച്ചുകളയും കേട്ടോ. മുന്നറിയിപ്പ് തന്നില്ലാന്ന് വേണ്ട. മാത്രമല്ല, ഇത്തവണ കത്തി വളരെ ചെറുതായിപ്പോയി. വായിച്ച് ഹരം പിടിച്ച് വന്നപ്പോഴേയ്ക്കും തീര്‍ന്നു.
  വീണിതല്ലോ കിടക്കുന്നതും പുഴുക്കളിലെ കലാകാരനും കാപ്ഷന്‍സ് രസമായി.

  ആകെമൊത്തം ടോട്ടല്‍ ഈ പോസ്റ്റ് ഒരു തട്ടിക്കൂട്ട് പോസ്റ്റ് പോലെ തോന്നിയെന്ന് പറഞ്ഞാല്‍ വടിയും കൊണ്ട് വരരുത്.

  (മോള്‍ക്ക് സ്നേഹാന്വേഷണങ്ങള്‍ പറയണം കേട്ടോ)

  ReplyDelete
  Replies
  1. അയ്യോ... അങ്ങനെയുളള കടുത്ത തീരുമാനങ്ങളൊന്നും എടുത്ത് കളയല്ലേ... പാവമല്ലേ ഞാന്‍. ഇപ്രാവശ്യത്തേക്ക് ക്ഷമി.... വയ്യായിരുന്നു .. തട്ടി കൂട്ട് പോസ്റ്റ് പോലെ തോന്നിയത് അതു കൊണ്ടാണ്... അടുത്ത പോസ്റ്റ് "ഇപ്പോ ശരിയാക്കിതരാം......"

   Delete
 12. vivaranavum chithrangalum nannaayi, yenkilum kurekkoodi parayaamaayirunnu yennu thonni,All the Best.

  ReplyDelete
  Replies
  1. കുറച്ച് വിവരണം കുറഞ്ഞു പോയെന്ന് എനിക്കും തോന്നി.. അടുത്ത പ്രാവശ്യം അത് അഡ്ജസ്റ്റ് ചെയ്യാമെന്നേ..

   Delete
 13. പ്രിയപ്പെട്ട സുനി,

  മനോഹരമായ കാഴ്ചകള്‍ മസ്ക്കറ്റ് യാത്രക്ക് വായനക്കാരെ പ്രേരിപ്പിക്കും.

  മാര്‍ബിള്‍ ഇരിപ്പിടങ്ങള്‍ ഒന്നും കണ്ടില്ലല്ലോ.

  ചുമ്മാ ബാല്‍ക്കണിയില്‍ നിന്നാല്‍ മതി, അനുവിന് വഞ്ചികളും കപ്പലുകളും കാണാല്ലോ. :)

  മനോഹരമായ കടല്‍ എന്നും കണി കണ്ടുണരാം.

  നര്‍മം കലര്‍ന്ന വരികള്‍ രസകരം.

  അഭിനന്ദനങ്ങള്‍ !

  ശുഭരാത്രി !

  സസ്നേഹം,
  അനു

  ReplyDelete
  Replies
  1. മാര്‍ബിള്‍ ഇരിപ്പിടങ്ങളുടേയും, കൊത്തി വെച്ചിരിക്കുന്ന ശില്പങ്ങളുടെയും ഫോട്ടോയുണ്ട്. പക്ഷേ കയ്യിലുളള ഫോട്ടോയിലെല്ലാം ആരെങ്കിലും അതില്‍ ചാരി നിന്നിട്ടുണ്ടാവും.. നല്ല ഫോട്ടോയെടുത്ത് അടുത്ത പോസ്റ്റിലിടാം..

   ഞാന്‍ കാരണം ഒരാളെങ്കിലും മസ്കറ്റ് കാണാനായി വന്നാല്‍ സന്തോഷം...

   കടലോരത്താണോ വീട്..?

   വരവിനും, നല്ല അഭിപ്രായത്തിനും നന്ദി..

   Delete
 14. വിവരണവും ചിത്രങ്ങളും മനോഹരം...

  ReplyDelete
  Replies
  1. വരവിനും, നല്ല അഭിപ്രായത്തിനും നന്ദി..

   Delete
 15. ചിത്രങ്ങള്‍ കലക്കി... ഒപ്പം വലിയ അക്ഷരത്തിലുള്ള വിവരണവും... തനി നാടന്‍ യാത്രാവിവരണം തന്നെ!!!

  അടിപൊളി!

  ReplyDelete
  Replies
  1. അക്ഷരങ്ങളുടെ വലുപ്പം കൂട്ടിയത് ആരൊക്കെയോ പഴയ പോസ്റ്റുകളില്‍ വലുപ്പം കുറഞ്ഞു പോയെന്ന പരാതി പറഞ്ഞിട്ടാണ്.. വരവിനും, നല്ല അഭിപ്രായത്തിനും നന്ദി..

   Delete

 16. മസ്കറ്റിന്റെ സാംസ്കാരിക പൈതൃകത്തിലൂടെയും , ചരിത്രത്തിലൂടേയും, പ്രകൃതിമനോഹാരിതകളിലൂടേയും വാക്കുകള്‍ കൊണ്ടും ചിത്രങ്ങള്‍ കൊണ്ടും വായനക്കാരനെ കൊണ്ടു പോകുന്നതില്‍ താങ്കളുടെ കഴിവ് ഗംഭീരം. ഇനിയും തുടരുക.(ഫോട്ടോസ് ലേഖിക തന്നെയാണ് എടുത്തതെന്ന് കരുതുന്നു..മനോഹരമായിറ്റുണ്ട്)

  ReplyDelete
  Replies
  1. ഫോട്ടോസിന്‍റെ അവകാശം എനിക്കും, കണവനുമുണ്ട്.. രണ്ടു പേരും എടുക്കാറുണ്ട്...
   വരവിനും, നല്ല അഭിപ്രായത്തിനും നന്ദി..

   Delete
 17. നര്‍മത്തിന്റെ മേമ്പൊടി കലര്‍ത്തിയ എഴുത്ത് ആദ്യത്തേതില്‍ നിന്നും ബഹുദൂരം മുന്നോക്കം പോയിരിക്കുന്നു. :)

  ഫോട്ടോസ് കൂട്ടിയതും നന്നായി.

  പ്രകൃതിയും പൌരാണികങ്ങളും സംരക്ഷിക്കുന്നതില്‍ ഒമാനോളം വരില്ല മറ്റ് അറബ് രാജ്യങ്ങള്‍ എന്ന് കേട്ടിട്ടുണ്ട്.

  ആശംസകള്‍.,

  ReplyDelete
  Replies
  1. വരവിനും, ഇത്ര നല്ല അഭിപ്രായത്തിനും നന്ദി.. എന്‍റെ എഴുത്തിന് പുരോഗതിയുണ്ടെന്ന് കേട്ടത് തന്നെ എനിക്ക് വലിയ കാര്യം...

   Delete
 18. എന്നേലും ഒന്ന് മസ്കറ്റില്‍ പോണം :)

  ReplyDelete
  Replies
  1. മസ്കറ്റില്‍ വരുമ്പോള്‍ പറയണേ... കാണാം...

   Delete
 19. മക്കറ്റ് അടിപൊളിയേ...

  ഈ നർമ്മരസമുള്ള എഴുത്തും, മിക്കവാറും എല്ലാചിത്രങ്ങളും കൊള്ളാം.
  പുഴുക്കളിലെ ഏതോ കലാകാരൻ കേറി മേഞ്ഞതാ..... അപാര ചിന്തകളു തന്നെ

  ReplyDelete
  Replies
  1. മസ്കറ്റ് എന്നു തന്നെയല്ലേ ഉദ്ദേശിച്ചത്?

   ആ ഫോട്ടോ കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയില്ലേ അങ്ങനെ.. ഇത്രയും പെര്‍ഫെക്ട് ആയി വേറെ പൂക്കള്‍ കണ്ടിട്ടുണ്ടോ...

   Delete
  2. മസ്ക്കറ്റിനു എന്റെ ചേച്ചീടെ കുട്ടി പറയണതാ മക്കറ്റ് എന്ന്. അതറിയാതെ എഴുതിപോയതാ...

   Delete
 20. ചിലയിടത്ത് വിവരണം മാത്രമായത് പോലെ തോന്നി. നല്ല പോസ്റ്റ്.

  ReplyDelete
  Replies
  1. എല്ലാം അടുത്ത പോസ്റ്റില്‍ ശരിയാക്കാമെന്നേ... വരവിനും, അഭിപ്രായത്തിനും നന്ദി..

   Delete
 21. സുനി....വീണ്ടും ഒരു യാത്ര...(മനസ് കൊണ്ട്...)
  ഫോട്ടോകള്‍ നന്നായി...വിവരണം ചുരുങ്ങിപ്പോയോ?
  അഭിനന്ദനങ്ങള്‍...

  ReplyDelete
  Replies
  1. വിവരണം കുറഞ്ഞു പോയെന്ന് എല്ലാവരും പറഞ്ഞു... അടുത്തതില്‍ ശരിയാക്കാമെന്ന് കരുതുന്നു.. വരവിനും, അഭിപ്രായത്തിനും നന്ദി..

   Delete
 22. സുനി... ഇത്തവണ ചിത്രങ്ങൾ കൂടുതലും, വിവരണങ്ങൾ കുറവുമാക്കിയല്ലേ.. എങ്കിലും മനോഹരമായ ചിത്രങ്ങൾ മസ്കറ്റിന്റെ സൗന്ദര്യത്തേക്കുറിച്ച് കാര്യമായിത്തന്നെ വിശദീകരിയ്ക്കുന്നുണ്ട് കേട്ടോ...സുനിയുടെ സ്വന്തം വിവരണവും ആകർഷണീയമായിട്ടുണ്ട്.. അഭിനന്ദനങ്ങൾ..

  പൂക്കളിൽ കൂടി കേറി, കലാവിരുത് പ്രകടിപ്പിച്ച ആ കലാകാരനേയും അഭിനന്ദിയ്ക്കാതെ വയ്യ കേട്ടോ..ഞാൻ ഓർത്തത് ഒരു വ്യത്യസ്തത നിറഞ്ഞ ഒരു പൂവാണ് അതെന്നായിരുന്നു. അത്ര മനോഹരമായിത്തന്നെ, കലാകാരന്റെ മേയൽ പൂവിന്റെ സൗന്ദര്യത്തെ വർദ്ധിപ്പിച്ചിട്ടുണ്ട്... :)

  ഷിബു തോവാള.

  ReplyDelete
  Replies
  1. വിവരണം മനപ്പൂര്‍വ്വം കുറവാക്കിയതല്ല... ഈ പറയുന്ന സ്ഥലങ്ങളെ പറ്റി കൂടുതല്‍ എഴുതാനില്ല.. ചിത്രങ്ങള്‍ മതിയല്ലോ സ്ഥലങ്ങളെ പറ്റി കൂടുതല്‍ മനസ്സിലാക്കാനെന്ന് കരുതി...

   പുതിയ പോസ്റ്റൊന്നും കാണാനില്ലല്ലോ...

   Delete
 23. ഫോട്ടോ മാത്രം മതി മസ്ക്കറ്റിന്റെ ഭംഗി ആസ്വദിക്കാന്‍ ,നല്ല വിവരണവും നല്ല ഫോട്ടോയും !!

  ReplyDelete
  Replies
  1. വരവിനും, നല്ല അഭിപ്രായത്തിനും നന്ദി..

   Delete
 24. ഒഴിവു സമയം കറങ്ങാന്‍ പോകുന്ന പലരെയും അറിയാം പക്ഷെ ദിത് പോലെ ദിങ്ങനെ പോകുന്ന സ്ഥലങ്ങളെ കുറിച്ചും മട്ടും മനോഹരമായി, രസകരമായി ബ്ലോഗില്‍ വിവരിക്കുന്ന ഒരാള് മാത്രമേ എന്‍റെ ഇത് വരെയുള്ള വായനയില്‍ ഉള്ളൂ...ആ ആള്‍ സുനിയാണ് ട്ടോ. അഭിനന്ദനങ്ങള്‍ ....

  ശരിക്കും പറഞ്ഞാല്‍ ഇത്തരം കുറിപ്പുകള്‍ ഒരു ടൂറിസ്റ്റ് ഗൈഡ് ആയി സൂക്ഷിക്കാന്‍ സാധിക്കും.. മസ്കറ്റ് വഴി എന്നേലും വരുകയാണേല്‍ ഇവിടെയൊക്കെ പോകാലോ... അല്ലേല്‍ ചുമ്മാ ഇതൊക്കെ കാണാ പാഠം പഠിച്ച ശേഷം ആരോടെങ്കിലും ഒക്കെ ബഡായി പറയാം...
  "ഈ സ്ഥലമെല്ലാം നമ്മളിതെത്ര കണ്ടതാണ് " ..അല്ല പിന്നെ.

  ആശംസകളോടെ ...

  ReplyDelete
  Replies
  1. ആരോടെങ്കിലും ബഡായി പറഞ്ഞു തുടങ്ങിയോ മസ്കറ്റിനെ കുറിച്ച്...

   സിങ്കപ്പൂരും, മലേഷ്യയും ഞങ്ങള്‍ ഒറ്റയ്ക്ക് പോയത് ഇതു പോലെയുളള പലരുടേയും ബ്ലോഗ് വായിച്ചിട്ടാണ്... അതു കൊണ്ട് തന്നെ മസ്കറ്റിലേക്ക് ആരെങ്കിലും വരികയാണെങ്കില്‍ അവര്‍ക്ക് ഉപകാരപ്പെടട്ടേയെന്ന് കരുതിയാണ് ഈ ബ്ലോഗ്..

   പ്രവീണും ഇതു പോലെ യു. എ. ഇ യില്‍ കാണാനുളള സ്ഥലങ്ങളെ കുറിച്ച് എഴുതിയാല്‍ ഞങ്ങളെ പോലെ വരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഉപകാരമാകും.. ( ഒരു ഹോളിഡേയ്ക്ക് വണ്ടിയെടുത്ത് ഇറങ്ങിയാല്‍ മതിയല്ലോ..)

   Delete
 25. മസ്കത്ത് വിവരണം ഗംഭീരം. ചിത്രങ്ങള്‍ അതിമാനോഹരമായിട്ടുണ്ട്. ആശംസകള്‍.

  ReplyDelete
  Replies
  1. വരവിനും, നല്ല അഭിപ്രായത്തിനും നന്ദി..

   Delete
 26. ആദ്യമായാണ് സുനി ഈ ബ്ലോഗില്‍ വരുന്നത്, അതിനിടയാക്കിയ പ്രവീണിന് നന്ദി. കാര്യമാത്രപ്രസക്തമായി അനാവശ്യമായ വലിച്ച് നീട്ടലുകളില്ലാതെ എഴുതാന്‍ കഴിഞ്ഞിരിക്കുന്നു. മനോഹരമായ ചിത്രങ്ങളും വിവരണവും ആശംസകള്‍ .

  സുനി ബര്‍ക്കയിലെ കാളപ്പോര് കണ്ടിട്ടുണ്ടോ?
  http://roshanpm.blogspot.com/2012/01/blog-post_07.html

  മല കേറാന്‍ പോയിട്ടുണ്ടോ ഒമാനില്‍ ?
  http://roshanpm.blogspot.com/2012/02/blog-post_07.html

  ReplyDelete
  Replies
  1. വരവിനും, നല്ല അഭിപ്രായത്തിനും നന്ദി..

   Delete
 27. നല്ല ചിത്രങ്ങൾ
  നല്ല പോസ്റ്റ്

  ReplyDelete
  Replies
  1. വരവിനും, നല്ല അഭിപ്രായത്തിനും നന്ദി..

   Delete
 28. നല്ല ഫോട്ടോകള്‍ -
  വിരസത തോന്നിക്കാത്ത വിവരണവും
  ഇനിയും ഒരുപാട് സ്ഥലങ്ങളില്‍ പോകാന്‍
  ചേട്ടന്റെ പേഴ്സ് എന്നും നിറഞ്ഞിരിക്കട്ടെ !

  ReplyDelete
  Replies
  1. ചേട്ടന്‍റെ പേഴ്സ് നിറഞ്ഞിരിക്കട്ടേയെന്നാണ് എന്‍റേയും പ്രാര്‍ത്ഥന... അല്ലാതെ എന്നേ പോലെയുളള യാത്രാ പ്രേമിയെ മേയ്ക്കാന്‍ പറ്റില്ലല്ലോ...
   വരവിനും, നല്ല അഭിപ്രായത്തിനും നന്ദി..

   Delete
 29. മസ്കറ്റിന്റെ രണ്ടാം ഭാഗം വായിക്കാന്‍ വളരെ വൈകി സുനി ...!മനോഹരമായ ഫോട്ടോസ് , വിവരണം കുറവാണ് എന്നാലും
  കുഴപ്പമില്ലാ ട്ടോ ...!!

  ReplyDelete
  Replies
  1. പോസ്റ്റിടാനും ഞാന്‍ വൈകി.. അതു കൊണ്ട് വായിക്കാന്‍ വൈകിയെന്ന സങ്കടം വേണ്ട...

   വരവിനും, നല്ല അഭിപ്രായത്തിനും നന്ദി..

   Delete
 30. പതിവുപോലെ നന്നായിട്ടുണ്ട്ട്ടോ വിവരണവും ചിത്രങ്ങളും..യാത്ര തുടരട്ടെ

  ReplyDelete
  Replies
  1. വരവിനും, നല്ല അഭിപ്രായത്തിനും നന്ദി..

   Delete
 31. മസ്കറ്റ്‌ ഖത്തറില്‍ ആണേല്‍ ചുമ്മാ പോയി കാണാര്‍ന്നു !!!
  ജീവനുള്ള ചിത്രങ്ങള്‍ക്ക് 90 മാര്‍ക്ക്
  വിവരണങ്ങള്‍ക്ക് 25

  ReplyDelete
  Replies
  1. അത്രയ്ക്ക് വേണോ.. അത് ഖത്തറിന് ബുദ്ധിമുട്ടാവില്ലേ....

   വിവരണം കുറഞ്ഞത് കൊണ്ട് ഈ മാര്‍ക്കില്‍ സന്തുഷ്ടയാണ്...

   Delete
 32. Yaathrakalkku ...!

  Manoharam, Ashamsakal...!!!

  ReplyDelete
  Replies
  1. വരവിനും, നല്ല അഭിപ്രായത്തിനും നന്ദി..

   Delete
 33. നന്നായിട്ടുണ്ട്ട്ടോ വിവരണവും ചിത്രങ്ങളും. ആശംസകള്‍.

  ReplyDelete
  Replies
  1. വരവിനും, നല്ല അഭിപ്രായത്തിനും നന്ദി..

   Delete
 34. മനോഹരമായ ചിത്രങ്ങളും അനുഭവിപ്പിക്കുന്ന ലളിത ഭാഷയിലുള്ള വിവരണവും... നന്നായിട്ടുണ്ട് സുനീ

  ആശംസകൾ

  ReplyDelete
  Replies
  1. വരവിനും, നല്ല അഭിപ്രായത്തിനും നന്ദി..

   Delete
 35. മസ്കത്തില്‍നാല് ദിവസത്തെ വിസിറ്റിംഗ് വന്നിരുന്നു ഈ വഴികളെല്ലാം കണ്ടിരുന്നു ..പക്ഷേ സുനി വിശദമായി എഴുതിയത്‌ കണ്ടപ്പോള്‍ വീണ്ടും അവിടെ വന്ന പ്രതീതി ..അത് പോലെ പുഴുക്കളില്‍ കലാകാരന്‍ വന്നു ചെയ്ത ചിത്ര പണിയും കലക്കി ഫോട്ടോകള്‍ അതിലും ഭംഗിയായിരിക്കുന്നു കുളിച്ചു റെസ്റ്റ് എടുത്ത് വീണ്ടും വരും കേട്ടോ ...ആശംസകള നേരുന്നു

  ReplyDelete
  Replies
  1. മസ്കറ്റില്‍ വന്ന് കണ്ട സ്ഥലങ്ങളാണെന്നറിഞ്ഞതില്‍ സന്തോഷം... ബാക്കി വിവരങ്ങളുമായി കാണാം...

   Delete
 36. കണ്ണ് കുളിര്‍ക്കുന്ന ചിത്രങ്ങളും മനസ്സ് നിറയുന്ന വര്‍ണ്ണനകളും
  അതാണെന്നും ഇവിടെ വരുമ്പോള്‍ കാണാറുള്ളത്‌ ഇന്നും അതെ....നന്ദി ഈ പരിചയപ്പെടുത്തലിനു ..

  ReplyDelete
  Replies
  1. വരവിനും,നല്ല വാക്കുകള്‍ക്കും നന്ദി..

   Delete
 37. Replies
  1. വരവിനും,നല്ല അഭിപ്രായത്തിനും നന്ദി..

   Delete
 38. ഞാന്‍ കുഞ്ഞു നാള്‍ മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്‌ മസ്കറ്റ് എന്ന്. എന്റെ സംഗീത് എന്നാ സുന്ദരമായ നാമം എനിക്ക് സമ്മാനിച്ച മമ്മിയും ഡാഡിയും പണ്ട് മുതലേ അവിടെയാണ്. മേഴ്സി സ്റീഫന്‍ ആന്‍ഡ്‌ സ്റീഫന്‍ . ശരിക്കുമുള്ള ഡാഡിയും മമ്മിയും അല്ലാ ട്ടോ. പണ്ട് മുതലേ വിളിച്ചു ശീലിച്ചതങ്ങനെയാണ്. എന്തായാലും നല്ല informative ആയ ബ്ലോഗ്‌ തന്നെ.. കൂടുതല്‍ വിശേഷങ്ങളുമായി വീണ്ടും വരിക.

  ReplyDelete
 39. ജീവൻ തുടിക്കുന്ന ചിത്രങ്ങൾ...
  അത് മാത്രം മതി ഈ ബ്ളോഗിന്റെ വ്യത്യസ്തതയ്ക്കു..
  ആശംസകൾ..

  ReplyDelete
 40. മുൻപിവിടെ വന്നപ്പോൾ ബ്ലാങ്ക്പേജാ കണ്ടത്...ഇത്തവണ ചിത്രങ്ങളാണല്ലോ കൂടുതൽ...
  മദ്ധ്യേഷ്യയും ഡെസെർട്ട് സഫാരിയും ഒരു സ്വപ്നമായി അവശേഷിക്കാൻ തുടങ്ങിയിട്ടു കാലമേറെയായി...എപ്പോഴെങ്കിലും ഒരവസരം കിട്ടുമായിരിക്കും, അല്ലേ...
  സസ്നേഹം,
  പഥികൻ

  ReplyDelete
 41. ചിത്രങ്ങളും എഴുത്തും നന്നായിരിക്കുന്നു.

  ReplyDelete
 42. ഇനി എന്നാ സലാലക്ക് പോകുന്നെ ...

  ReplyDelete
 43. Hello!
  After visiting your blog, I invite you to join us in the "International Directory Blogspot".
  "International Directory Blogspot" It's 159 Countries and 5920 Websites !
  Missing yours join us
  If you join us and follow our blog, you will have many more visitors.
  It's very simple, you just have to follow our blog, enter your Country and your blog url in a comment, and you will be automatically integrate into the Country list.
  We are fortunate to be on the Blogspot platform that offers the opportunity to speak to the world and to share different passions, fashion, paintings, art works, photos, poems.
  So you will be able to find in different countries other people with passions similar to your ones.
  I think this community could also interest you.
  We ask you to follow the blog "Directory" because it will give you twice as many possibilities of visits to your blog!
  Thank you for your understanding.
  Please follow our blog, it will be very appreciate.
  I wish you a great day, with the hope that you will follow our blog "Directory".
  After your approval to join us, you will receive your badge
  We ask that you follow our blog and place a badge of your choice on your blog, in order to introduce the "directory" to your friends.
  Regards
  Chris
  I follow your blog, I hope it will please you
  To find out more about us, click on the link below:
  http://world-directory-sweetmelody.blogspot.com/

  ReplyDelete
 44. നോട്ടിഫിക്കേഷന്‍ കിട്ടി രണ്ടു തവണ ഇവിടെ വന്നെങ്കിലും ഒന്നും കണ്ടില്ല. ഇന്ന് ഏതായാലും ബോട്ടില്‍ കയറാന്‍ പറ്റി സുനി... കൊള്ളാം.

  ആശംസകള്‍

  ReplyDelete
 45. സുനിയുടെ മിക്ക യാത്രാവിവരണങ്ങളും വായിച്ചിട്ടുണ്ട് . ഒന്നിനൊന്ന് മെച്ചപ്പെട്ടു വരുന്നു. മസ്കറ്റ് - രണ്ടു ഭാഗവും നന്നായി. ആശംസകള്‍ .
  ഇനിയും മെച്ചപ്പെടുത്തുവാന്‍ ഒരു കാര്യം പറയട്ടെ- ചിത്രങ്ങളുടെ കാര്യമാണ്.
  വളരെ പ്രാധാന്യമുള്ള ചിത്രങ്ങള്‍ ഇടുമ്പോള്‍ ഇടയില്‍ സാധാരണമായ പൂമോട്ടിന്റെയൊക്കെ ചിത്രങ്ങള്‍ വേണമെന്നില്ല. അതൊക്കെ എഴുതി തുടങ്ങുന്നവര്‍ക്ക് വേണ്ടിയുള്ളതാണ്. സുനി കുറെ മുന്നോട്ടു പോയിക്കഴിഞ്ഞല്ലോ ?
  മറ്റൊന്ന് , ഏകദേശം ഒരേപോലെ യുള്ള ചിത്രങ്ങള്‍ ആവര്‍ത്തിക്കുന്നത് ഒഴിവാക്കിയാല്‍ നല്ലതാണ്. ആ സ്ഥലത്ത് മറ്റു ചില ചിത്രങ്ങള്‍ ചേര്‍ക്കാമല്ലോ ?
  ഇതൊക്കെ അഭിപ്രായങ്ങള്‍ മാത്രമാണ്. തള്ളിക്കളയുകയും ആവാം.

  ReplyDelete
 46. കൊള്ളാം സുനി....ഇവിടെയൊക്കെ ഞാന്‍ വന്നിട്ടുണ്ട് കേട്ടോ..കടലിലൂടെ ആ യാത്ര ഒരു വല്ലാത്ത അനുഭവം തന്നെയാ...ഒരാവേശത്തിനു ഞാനും ബോട്ടില്‍ വലിഞ്ഞുകയറി കര എത്തും വരെ നിലവിളി ആയിരുന്നു..:)നല്ല യാത്രാ വിവരണം..അഭിനന്ദനങ്ങള്‍ ഒപ്പം ആശംസകളും .........:)

  ReplyDelete
 47. കണ്ണിനിമ്പം ഏകുന്ന മനോഹരമായ ചിത്രങ്ങള്‍ .,.അതിനൊത്ത ലളിതമായ വിവരണവും ഒന്ന് മസ്കറ്റില്‍ വന്ന പ്രധീതി .,.,മനോഹരമായിരിക്കുന്നു

  ReplyDelete
 48. അറിയാത്ത ഭൂമികളുടെ ആകർഷകങ്ങളായ ചിത്രങ്ങളും വിവരണങ്ങളും ജിജ്ഞാസയുണർത്തുന്നു.....

  പോസ്റ്റിലെ ഫോണ്ട്സൈസ് അൽപ്പം കുറക്കുന്നത് നല്ലതാണ് എന്നൊരു സംശയം തോന്നി.....

  ReplyDelete
 49. മസ്കത്തില്‍ വീണ്ടും പോയി വന്ന പോലെ.തന്നെയുമല്ല ഇത് വായിച്ചപ്പോള്‍ എന്റെ പഴയ മസ്കറ്റ് ജീവിതം ഓര്മ വന്നു. നന്നായിരിക്കുന്നു സുനീ വിവരണം. വരാം ഈ വഴിക്ക് വീണ്ടും.

  ഞാന്‍ മസ്കറ്റില്‍ ഇരുപത് കൊല്ലം ജീവിച്ചു സകുടുംബം ...

  ReplyDelete
 50. മികച്ച ചിത്രങ്ങള്‍, മികച്ച അവതരണം.. മലമുകളിലെ ആ ഐസ്ക്രീം കപ്പ്‌, അതൊരു കൌതുകമായിരുന്നു.. :)

  ReplyDelete
 51. പതിവ് തെറ്റിച്ചില്ല.
  ആശംസകള്‍ നേരുന്നു.
  ദേ പിടിച്ചോ.
  ഒരുകൂട്ടം പൂക്കള്‍ !

  ReplyDelete