Thursday, August 2, 2012

മസ്കറ്റ് ഭാഗം - 1

ഇന്ന് നമുക്ക് മസ്കറ്റിലേക്ക് പോയാലോ... മസ്കറ്റ് എന്നു വെച്ചാല്‍ ശരിക്കുമുളള മസ്കറ്റ് എന്ന സ്ഥലത്തേക്ക്... ഒമാനിലെ പ്രധാന എയര്‍പോര്‍ട്ടായ സീബ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്ട്ടില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ ദൂരമുണ്ട് ശരിക്കുള്ള മസ്കറ്റിലേക്ക്.
 
കളള് ചെത്താനല്ലാട്ടോ ഈ കെട്ടി വെച്ചിരിക്കുന്നത്. ഇങ്ങനെ കെട്ടിവെക്കും ഈന്തപഴമാകുന്നതിന് മുമ്പ്.

റോഡിന്‍റെ വശങ്ങളിലെ മരങ്ങള്‍. മരത്തിലേക്ക് വായനോക്കി നില്‍ക്കുന്ന ആ ജീവി ഞാന്‍ തന്നെയാണ്.
പോകുന്ന വഴി ശരിക്കും നല്ല രസമാണ്. അകലെ മലകളും, പിന്നെ കെട്ടിടങ്ങളും, റോഡിന്‍റെ വശങ്ങളില്‍ മുഴുവന്‍ മരങ്ങളും ചെടികളും, പൂക്കളും, ഈന്തപ്പനങ്ങളും എല്ലാമുണ്ട്.

റോഡിന്‍റെ വശങ്ങളിലെ പൂച്ചെടികള്‍
ഇവിടെ ഓരോ സീസണനുസരിച്ച്  പൂചെടികള്‍ നടും, റോഡിന്‍റെ വശങ്ങളിലും, പാര്‍ക്കിലും എല്ലാം. തണുപ്പുകാലമായ നവംബര്‍ മുതല്‍ മാര്‍ച്ച് വരെ ചെണ്ടുമല്ലിയും, പെട്ട്യൂണിയയും ആയിരിക്കും വശങ്ങളില്‍.  ബാക്കി സമയങ്ങളില്‍ ശവം നാറിയും, സീനിയ പൂക്കളുമുണ്ടാകും.

അതു പോലെ നാഷണല്‍ ഡേ ആയ നവംബര്‍ 18 നോടനുബന്ധിച്ച് റോഡിന്‍റെ വശങ്ങളില്‍ മുഴുവന്‍ മാല ബള്‍ബുകള്‍ തൂക്കാറുണ്ട്. അതു കൊണ്ട് തന്നെ മസ്കറ്റ് കാണാന്‍ വരുന്നവര്‍ക്ക് ഏറ്റവും നല്ല സമയം ഈ നവംമ്പര്‍, ഡിസംമ്പര്‍ മാസങ്ങളാണ്- ഈ സമയത്ത് ക്ലൈമറ്റും നല്ലതാവും. അതു പോലെ തന്നെ ഫ്ളൈറ്റില്‍ നിന്നുളള മസ്കറ്റിന്‍റെ ഭംഗിയും എടുത്ത് പറയേണ്ടത്. രാത്രിയിലെ കാഴ്ചയാണുട്ടോ.. രാത്രി വരുമ്പോള്‍ താഴേക്ക് നോക്കാന്‍ മറക്കേണ്ട.. എന്ന് വെച്ച് സൈഡ് സീറ്റ് കിട്ടാത്തവര്‍ സൈഡിലിരിക്കുന്നവരുടെ തലയ്ക്കുമുകളിലൂടെ ചാടി താഴത്തെ കാഴ്ചകള്‍ കാണാന്‍ പോയാല്‍ അടി കിട്ടുമേ... അങ്ങനെ കിട്ടുന്ന അടിക്ക് ഞാന്‍ ഉത്തരവാദിയല്ല, അടിയോ ചവിട്ടോ തെറിയോ അതെല്ലാം ഓരോരുത്തരുടെ ഭാഗ്യം പോലിരിക്കും....
മഴക്കാലത്ത് മസ്കറ്റിലെ മേഘങ്ങള്‍...

മസ്കറ്റ് ഗ്രാന്‍റ് മോസ്ക്
എയര്‍പോര്‍ട്ടില്‍ നിന്നും പോന്നാല്‍ അടുത്ത സ്റ്റോപ്പായ അസൈബ, അവിടെയാണ് ഏറ്റവും വലിയ പളളിയായ ഗ്രാന്‍റ് മോസ്ക്ക് സ്ഥിതി ചെയ്യുന്നത്. അവിടെ തന്നെയാണ് ഈയുളളവളുടേയും വീട്.. എന്ന് വെച്ച് അതിന്‍റെ അഹങ്കാരം എനിക്കില്ലാട്ടോ.. സിങ്കപ്പൂരും, മലേഷ്യയും കറങ്ങിയ ഞാനീ പളളി ഇതു വരെ പോയി കണ്ടിട്ടില്ല.. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഹാന്‍റ്മെയ്ഡ് കാര്‍പറ്റ് ഇവിടെയാണുളളത്.  

മസ്കറ്റ് ഗ്രാന്‍റ് മോസ്ക്
ഈ പളളി കാണാന്‍ കൊളളാത്തതു കൊണ്ടല്ലാ ഇതുവരെ കാണാത്തത്. വെളളിയാഴ്ച വിസിറ്റേഴ്സിന് പ്രവേശനമില്ല. പിന്നെ ബാക്കിയുളള ദിവസങ്ങളില്‍ രാവിലെ പോകണം.. രാവിലെ എണീല്‍ക്കാന്‍ മടിയുളള ഞാന്‍ പിന്നെയെങ്ങനെ പോകാനാ.. എന്തായാലും നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ അടുത്ത് തന്നെ പോകാട്ടോ.. നിങ്ങളില്ലാതെ എനിക്കെന്ത് ആഘോഷമെന്ന് പറയുന്നതു പോലെ..

അസൈബയിലൊരു ബീച്ചുണ്ട്ട്ടോ.. ചില സീസണില്‍ കടലിലെ ചെറിയ എല്ലാ ജീവികളെയും ഇവിടെ തീരത്തോട് ചേര്‍ന്ന് കാണാം. നക്ഷത്ര മല്‍സ്യം, കക്ക, ശംഖ്, പിന്നെ ഇവയുടെ ഷേപ്പിലുളള ഒരു പാട് ജീവികള്‍...  ഇപ്പോള്‍ ഈ ബീച്ച് തീരത്ത് നല്ല ഒരു പാര്‍ക്കും ഉണ്ട്.. 
നക്ഷത്ര മല്‍സ്യം
മസ്കറ്റ് ഓപ്പറാ ഹൌസ്
പോകുന്ന വഴിക്ക് പിന്നെ കാണാനുളളത് മസ്കറ്റ് ഓപ്പറാ ഹൌസ് ആണ്. അതിനെ കുറിച്ചുളള കൂടുതല്‍ വിവരം ഇനിയുളള പോസ്റ്റിലിടാം.. വേറെയൊന്നും കൊണ്ടല്ല. ഞാനിതു വരെ അവിടെ കയറിയില്ല.. പുറമേ നിന്നുളള ഫോട്ടോ മാത്രമേ എടുത്തുളളൂ.. അവിടെ പോകാന്‍ നമ്മുടെ കൂതറ ഡ്രസ്സുകളൊന്നും പറ്റില്ലാത്രെ.. ഡ്രസ്സ് കോഡുണ്ടെന്ന്.. കോട്ടും, സ്യൂട്ടുമൊക്കെ വേണം, അല്ലെങ്കില്‍ ഇവിടെത്തെ ദേശീയ ഡ്രസ്സ് മതി... പുതിയ കോട്ടും, സ്യൂട്ട് വാങ്ങാന്‍ കുഴപ്പമില്ല, പിന്നെ അതിന് ശേഷം മീന്‍ മേടിക്കാന്‍ പോകുമ്പോളും ഇടാന്‍ തോന്നിയാലോ എന്ന് വെച്ച് ഒഴിവാക്കുന്നതാ.. ഇവിടെ ചില ചെറിയ കടകളില്‍ പോകുമ്പോളും കാണാം ഇതു പോലെയുളള കോട്ടുധാരികളെ.. കോട്ടും, ടൈയ്യും അതിനോടൊപ്പം പാരഗണിന്‍റെ പോലുള്ള റബ്ബറു ചെരുപ്പും. 
 
റോസ് ഗാര്‍ഡനിലെ ഒരു അസ്തമയം
ആര്‍ട്ടിഫിഷല്‍ വെളളച്ചാട്ടം..


അടുത്തതായി കാണാനുളളത് ഖുറം നാച്ചറല്‍ പാര്‍ക്കാണ്. ഇതിന് റോസ് ഗാര്‍ഡനെന്നും പറയും. മസ്കറ്റിലെ ഒരു നല്ല പാര്‍ക്കാണിത്. ഫൌണ്ടനും,ലേയ്ക്കും, കുട്ടികള്‍ക്കുളള ടോയ്സൊ ക്കെയുമായി സംഭവം വലുതാണൂട്ടോ.. പിന്നെ ഇതിന്‍റെ ഒരു സൈഡില്‍ ആര്‍ട്ടിഫിഷല്‍ വെളളച്ചാട്ടമുണ്ട്. പാര്‍ക്കിനോട് ചേര്‍ന്ന് മുംതാസ് മഹല്‍ റെസ്ടോറന്‍റ് ഉണ്ട്. അവരുടേയാണോ ഇതെന്ന് വര്‍ണ്ണത്തില്‍ ആശങ്ക.... ഉല്‍പ്രേക്ഷ..... 
എല്ലാ വൈകുന്നേരവും, അവധിദിവസങ്ങളിലും ഇവിടെ നല്ല തിരക്കാണ്. സൌദിയില്‍ നിന്നും വന്ന ഒരു സുഹൃത്ത് ഈ പാര്‍ക്ക് കണ്ട് അന്തം വിട്ടതില്‍ നിന്നും സൌദിയില്‍ ഈ വലുപ്പത്തിലുളള പാര്‍ക്കില്ലാന്ന് അനുമാനിക്കാലേ... ഒരു വശത്ത് ഒരു പാട് തരത്തിലുളള റോസ് ചെടികള്‍ (നാട്ടിലെ വെച്ച് നോക്കുമ്പോള്‍ അധികമില്ലാട്ടോ.. ), വേറെ സ്ഥലത്ത് കുറേ മുല്ല ചെടികള്‍... മസ്കറ്റില്‍ മുല്ല പൂമാല കിട്ടണമെങ്കില്‍ ഈ  പാര്‍ക്കില്‍ വന്നാല്‍ മതി. ഒരു അമ്മൂമ്മ മുട്ടെല്ലാം പറിച്ച് മാലയാക്കി ഇവിടെ വില്‍ക്കാന്‍ വെക്കും. ഒരു മുഴത്തിന്‍റെ പകുതിക്ക് 200 ബൈസയാണ് (25-30 രൂപ) . നാട്ടിലെ പോലെ കെട്ടികോര്‍ക്കാന്‍ അറിയാത്തതു കൊണ്ട് നാട്ടില്‍ കിട്ടുന്നതിനേ ക്കാള്‍ പൂവുണ്ടാകും ഇതില്‍. 
പക്ഷികളെ കാണാനിവിടെ വന്നാല്‍ മതീട്ടോ.. വൈകുന്നേരം കൂടണയാന്‍ വരുന്ന പലയിനം പക്ഷികളെ കാണാം. ഒരു മരത്തില്‍ തന്നെ നൂറുകണക്കിന് പക്ഷികള്‍. അതുപോലെ ലേക്കില്‍ പലതരം നീര്‍ പതംഗങ്ങളും (മലയാളം മനസിലാവാത്തവര്‍ക്ക് : വെള്ളം കണ്ടാല്‍  അതിലിറങ്ങി വായി നോക്കി നടന്ന് ആ വെള്ളം ചവിട്ടിക്കലക്കുന്ന ടൈപ്പ് കിളികള്‍ - എന്നെ മലയാളം പഠിപ്പിച്ച ടീച്ചറിതു വായിച്ചാല്‍ ഞെട്ടും) . ഈ പാര്‍ക്കിനോട് ചേര്‍ന്ന് തന്നെ നാട്ടിലെ വീഗാലാന്‍റു പോലെയുളള പാര്‍ക്കുണ്ട്. വീഗാലാന്‍റിന്‍റെ പത്തിലൊന്ന് സാധനങ്ങളേയിവിടെയുളളൂട്ടോ.. ഓരോ റൈഡില്‍ കയറാന്‍ കാശ് കൊടുക്കണം. ഈ പാര്‍ക്കില്‍‍ വെച്ചാണ് മസ്കറ്റിലെ മലയാളികള്‍ നടത്തുന്ന കേരളോല്‍സവം എന്ന പരിപാടി എല്ലാ വര്‍ഷവും നടക്കുന്നത്.. നാട്ടില്‍ നിന്ന് ചെണ്ടയും, പഞ്ചവാദ്യവുമൊക്കെ വരും, ആനകള്‍ മാത്രം മസ്കറ്റില്‍ നിന്നു തന്നെയാണ് - ഖുറം തെര്‍മ്മോക്കോളനും, റൂവി സ്റ്റൈറോഫോമനും. (മൂന്നാമത്തെ ആനക്ക് പേരിടുന്നതിനായി ഉടനേ തന്നെ ഒരു SMS കോണ്‍ടസ്റ്റ് നടത്തും. അതില്‍ ജയിക്കുന്നവര്‍ സമ്മാനം കിട്ടാനായി പ്രോസസിംഗ് ചാര്‍ജായ 3,75,213 രൂപ ഉടനേ തന്നെ അയക്കേണ്ടതാണ്) കണ്ടാല്‍ ആനയ്ക്ക് പോലും മനസ്സിലാവില്ല....സംശയമുണ്ടെങ്കില്‍ ഈ ഫോട്ടോ നോക്ക്. 

എങ്ങനെയുണ്ട് ആനകള്‍...
ബീച്ചില്‍ നിന്നൊരു സായാഹ്നദൃശ്യം

ഈ റോസ് ഗാര്‍ഡനില്‍ നിന്ന് കുറച്ച് ഉളളിലേക്ക് പോയാല്‍ ബീച്ചുണ്ട്. നല്ല ബീച്ചാണ്, അവധി ദിവസങ്ങളില്‍ നല്ല തിരക്കാണ്. മസ്കറ്റ് ഏരിയയില്‍ കണ്ടല്‍ കാടുകളുളളത് ഇവിടെയാണ്. റോഡില്‍ നിന്നുളള ഫോട്ടോയെടുക്കാനേ പറ്റൂട്ടോ.. റെസ്ട്രിക്റ്റഡ് ഏരിയയാണ്.. 

ബോറടിച്ചോ വായിച്ചിട്ട്... എങ്കില്‍ ഇനി ബാക്കി വിശേഷങ്ങള്‍ അടുത്ത പോസ്റ്റില്‍....


89 comments:

 1. പോസ്റ്റ്‌ നന്നായി. മസ്കറ്റ്‌ പരിചയപ്പെടുത്തിയതിന് നന്ദി.

  ReplyDelete
  Replies
  1. വരവിനും, ആദ്യ അഭിപ്രായത്തിനും നന്ദീണ്ട്ട്ടോ..

   Delete
 2. സൈഡ് സീറ്റ് കിട്ടാത്തവര്‍ സൈഡിലിരിക്കുന്നവരുടെ തലയ്ക്കുമുകളിലൂടെ ചാടി താഴത്തെ കാഴ്ചകള്‍ കാണാന്‍ പോയാല്‍ അടി കിട്ടുമേ...

  ഇതെങ്ങനെയാ?? സൈഡ് വിന്‍ഡോ തുറക്കുക ഞാന്‍ കുറെ നോക്കി പക്ഷെ നടകുന്നില്ല ..പ്ലീസ് ഒന്ന് പറഞ്ഞു തരു യാത്രക്കാരി .....

  ReplyDelete
  Replies
  1. സൈഡ് വിന്‍ഡോ തുറക്കാന്‍ ഞാന്‍ പറഞ്ഞില്ലല്ലോ.. ആരാ മലയാളം പഠിപ്പിച്ചത്....

   Delete
 3. നല്ല കാഴ്ചകളും രസായ വിവരണവും ആയോണ്ട് ബോറടിച്ച്ചില്ല.

  ReplyDelete
  Replies
  1. വരവിനും,നല്ല അഭിപ്രായത്തിനും നന്ദീണ്ട്ട്ടോ..

   Delete
 4. മസ്കറ്റിന്റെ ഇത്തിരി ഭാഗം കണ്ടു. ബാക്കിയും കൂടെ കാണാല്ലോ അല്ലേ അടുത്ത പോസ്റ്റുകളില്‍

  (മരത്തിലേയ്ക്ക് നോക്കി നില്‍ക്കുന്ന ആ ജീവിയുടെ ജൂനിയറിന്റെ പേരെന്താ സുനി? അവള്‍ക്ക് ബഹറിനില്‍ നിന്നൊരു ഫ്ലയിംഗ് കിസ് ഉണ്ടന്ന് പറയണേ..!!)

  ReplyDelete
  Replies
  1. ബാക്കി ഭാഗവുമായി ഉടന്‍ വരാട്ടോ..

   ജൂനിയറിന്‍റെ പേര് ഫ്രയ നയോമി... മൂന്നര വയസ്സ്... മോളുടെ വകയും തിരിച്ച് ബഹറിനിലേക്ക് ഒന്ന് അയച്ചിട്ടുണ്ട്. കിട്ടിയില്ലേ..

   Delete
  2. Thanks Suni
   Hugs to Freya Naomi.

   Delete
 5. It is a nice travelogue. The style of writing is simple and beautiful. I am waiting for the second part.

  ReplyDelete
  Replies
  1. വരവിനും,നല്ല അഭിപ്രായത്തിനും നന്ദി. അടുത്തത് വേഗം പോസ്റ്റ് ചെയ്യാന്‍ ശ്രമിക്കാം

   Delete
 6. cut the interval gap between posts...wishes....

  ReplyDelete
  Replies
  1. തീര്‍ച്ചയായും ഈ അഭിപ്രായം പരിഗണിക്കുന്നതാണ്..

   Delete
 7. മസ്കറ്റ്‌ പരിചയപ്പെടുത്തിയതിന് നന്ദി

  ReplyDelete
  Replies
  1. വരവിനും,നല്ല അഭിപ്രായത്തിനും നന്ദി.

   Delete
 8. നന്നാറ്റ്യി.മസ്കറ്റ് കണ്ടു....പിന്നെ അജിത്തിന്റെ സംശയം എന്റേയും സംശായമാണ്

  ReplyDelete
  Replies
  1. മോളുടെ പേര് ഫ്രയ നയോമി. മൂന്നര വയസ്സായി..
   വന്നതിന് നന്ദീണ്ട്ട്ടോ..

   Delete
 9. ഈ പളളി കാണാന്‍ കൊളളാത്തതു കൊണ്ടല്ലാ ഇതുവരെ കാണാത്തത്. വെളളിയാഴ്ച വിസിറ്റേഴ്സിന് പ്രവേശനമില്ല. പിന്നെ ബാക്കിയുളള ദിവസങ്ങളില്‍ രാവിലെ പോകണം.. രാവിലെ എണീല്‍ക്കാന്‍ മടിയുളള ഞാന്‍ പിന്നെയെങ്ങനെ പോകാനാ.. എന്തായാലും നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ അടുത്ത് തന്നെ പോകാട്ടോ.. നിങ്ങളില്ലാതെ എനിക്കെന്ത് ആഘോഷമെന്ന് പറയുന്നതു പോലെ.

  ഹാവൂ മസ്ക്കറ്റൊന്ന് ചുറ്റിയടിച്ച് വന്നപ്പോഴേക്കും ആകെ തളർന്നൂ ഞാൻ, ആ റെയ്ഡിലേതിലേലും കയറായിരുന്നു. അതാണിപ്പോ തോന്നുന്നത്. നന്നായി ട്ടോ ചേച്ചീ ആശംസകൾ.

  ReplyDelete
  Replies
  1. അടുത്ത പ്രാവശ്യം മസ്കറ്റ് ചുറ്റിയടിക്കുമ്പോള്‍ ഒരു പൊക്കാരി വാങ്ങി കയ്യില്‍ പിടിക്കാന്‍ മറക്കണ്ട.... ക്ഷീണം പമ്പ കടക്കും..

   Delete
 10. GOOD NARRATION...... പ്രകൃതിയിലേക്ക് ഒരു യാത്ര ആശംസകള്‍ നേരുന്നു
  www.travelviews.in

  ReplyDelete
  Replies
  1. നന്ദി വരവിനും,അഭിപ്രായത്തിനും..

   Delete
 11. രസകരമായി വായിച്ചു പോയി ട്ടോ.... ആശംസ..

  ReplyDelete
  Replies
  1. ഇങ്ങനെയൊരു അഭിപ്രായം കേട്ടതില്‍ സന്തോഷം

   Delete
 12. Well narrated with humour. Nice travelogue...

  thanks suni for sharing....

  ReplyDelete
  Replies
  1. വരവിനും,നല്ല അഭിപ്രായത്തിനും നന്ദി.

   Delete
 13. സുനി...കാത്തിരുന്ന മസ്കറ്റ് യാത്ര എത്തുവാൻ ഏറെ വൈകിയല്ലോ.. എങ്കിലും പതിവുപോലെ മനോഹരമായ വിവരണവും പോസ്റ്റും...പ്രത്യ്യേകിച്ച് ഈന്തതപ്പഴവും, പൂക്കളും....
  സുന്ദരിക്കുട്ടി ഫ്രയ നയോമിയെ പ്രത്യേകം അന്വേഷിച്ചതായി പറയണേ...

  ReplyDelete
  Replies
  1. മടി തന്നെയാണ് പ്രധാന കാരണം. എഴുതി വെച്ചിട്ട് കുറച്ചു ദിവസങ്ങളായി.. ഫോട്ടോസ് തപ്പിയെടുക്കാന്‍ കുറച്ചു താമസിച്ചു..
   മോളോട് പറഞ്ഞിട്ടുണ്ടേ.. അങ്കിളിന് മോളുടെ വക ഒരു ഹായ്...

   Delete
 14. നല്ല വിവരണം
  മനോഹര ഫോട്ടോസും

  ReplyDelete
  Replies
  1. വരവിനും,നല്ല അഭിപ്രായത്തിനും നന്ദി.

   Delete
 15. നല്ല യാത്രാ വിവരണം..ഫുള്‍ ടൈം കറക്കം ആണല്ലേ..ഹി ഹി..നല്ലൊരു മസ്കറ്റ് യാത്ര തരപ്പെടുത്തിയത്തിനു നന്ദി ട്ടോ..

  ReplyDelete
  Replies
  1. കറക്കം ഇഷ്ടമാണ് ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും, മോള്‍ക്കും ഇഷ്ടമതാണ്...ഫ്രീ ടൈം കിട്ടിയാല്‍ ഡാഡാ പോകാമെന്ന് പറഞ്ഞ് മോളിറങ്ങും ആദ്യം.. അപ്പോള്‍ പിന്നെ പറയണ്ടല്ലോ..

   Delete
 16. രസകരമായി വായിച്ചു പോയി. നന്നായി എഴുതി.മനോഹരമായ ഫോട്ടോകളും. അടുത്ത ലക്കം എവിടെ, എന്ന്?

  ReplyDelete
  Replies
  1. അടുത്ത ലക്കം വരും, വരാതെയിരിക്കില്ല... ചെറിയ മടിയുടെ അസുഖമുണ്ടേ.. എഴുതി തുടങ്ങിയാല്‍ പെട്ടെന്ന് എഴുതി തീരും, പക്ഷേ തുടങ്ങണ്ടേ...?

   Delete
 17. സൌദിയില്‍ നിന്നും വന്ന ഒരു സുഹൃത്ത് ഈ പാര്‍ക്ക് കണ്ട് അന്തം വിട്ടതില്‍ നിന്നും സൌദിയില്‍ ഈ വലുപ്പത്തിലുളള പാര്‍ക്കില്ലാന്ന് അനുമാനിക്കാലേ.
  ------------------------------------------------
  പോളണ്ടിനെ പറ്റി പറയരുത് അയ്യോ മാറിപ്പോയി സൌദിയെ പറ്റി പറയരുത് ,,ഇങ്ങോട്ട് വാ കാണിച്ചു തരാം ഇവിടുത്തെ പാര്‍ക്കുകളും ബീച്ചുമൊക്കെ ,,ഹല്ല പിന്നെ

  ReplyDelete
  Replies
  1. ഈ പോളണ്ട്, പോളണ്ട് എന്ന് വെച്ചാലെന്താ.. സൌദിയില്‍ ഒരിക്കല്‍ വരും സ്ഥലം കാണാനായി മാത്രം.. ആദ്യം അവിടെ യെന്തൊക്കെ കാണാനുണ്ടെന്ന് നോക്കട്ടെ..

   Delete
 18. യാത്രാവിവരണം ഇഷ്ടായിട്ടാ....കൂടെ ഫോട്ടോസും....

  ReplyDelete
  Replies
  1. വരവിനും, അഭിപ്രായത്തിനും നന്ദീ..

   Delete
 19. ന്ന് വെച്ച് സൈഡ് സീറ്റ് കിട്ടാത്തവര്‍ സൈഡിലിരിക്കുന്നവരുടെ തലയ്ക്കുമുകളിലൂടെ ചാടി താഴത്തെ കാഴ്ചകള്‍ കാണാന്‍ പോയാല്‍ അടി കിട്ടുമേ... അങ്ങനെ കിട്ടുന്ന അടിക്ക് ഞാന്‍ ഉത്തരവാദിയല്ല,

  ഹി ഹി...

  സൂപ്പറാണെഴുത്ത്! ഒരു മൾട്രി എൻട്രി വിസക്ക് അപ്ലൈ ചെയ്യുന്നുണ്ട്, ഞാനും പോവും മക്കറ്റിൽ

  ReplyDelete
  Replies
  1. മള്‍ട്ടി എന്‍ട്രി വിസയെന്തിനാ.. ഇപ്പോളെവിടെയാ സുമേഷ്...

   വരവിനും, അഭിപ്രായത്തിനും നന്ദീണ്ട്ട്ടോ..

   Delete
  2. ഞാൻ സൗദീ.... ഇപ്പോ സിംഗിൾ എൻട്രിയാ

   Delete
 20. 'ഇന്ന് നമുക്ക് മസ്കറ്റിലേക്ക് പോയാലോ..' മനോഹരമായ തുടക്കം ... ചിത്രങ്ങള്‍ എല്ലാം നന്നായിട്ടുണ്ട്..എഴുത്തും..!
  ആശംസകള്‍.........
  വര്‍ണതൂലിക

  ReplyDelete
  Replies
  1. വരവിനും, നല്ല അഭിപ്രായത്തിനും നന്ദീണ്ട്ട്ടോ.. ഈ ചിത്രങ്ങളുളളതു കൊണ്ടല്ലേ ഞാനിവിടെ പിടിച്ച് നില്‍ക്കുന്നത്. അതുമില്ലെങ്കില്‍ എന്നേ ഈ ബ്ലോഗ് അടച്ചു പൂട്ടി പോയേനേ..

   Delete
 21. "റോഡിന്‍റെ വശങ്ങളിലെ മരങ്ങള്‍. മരത്തിലേക്ക് വായനോക്കി നില്‍ക്കുന്ന ആ ജീവി..." - ഉടനെ ഞാന്‍ ചിത്രം മൊത്തം ഏതോ ഒരു "ജീവി" യെ പരതി; കണ്ടില്ല.

  "..ആ ജീവി ഞാന്‍ തന്നെയാണ്." -- ആഹാ! ലേഖികയുടെ മുഖസ്തുതി എനിക്കിഷ്ടമായി!

  പിന്നേയ്, പള്ളിയും ഓപ്പറാ ഹൌസും കാണിച്ചു കൊതിപ്പിച്ചിട്ടു "ഞാന്‍ അങ്ങോട്ട്‌ പോയിട്ടേ ഇല്ലാ" ന്നും പറഞ്ഞു പറ്റിച്ചത് മോശായിപ്പോയി! :-( :-(

  നല്ലോരെഴുത്ത്! ആശംസാമംഗളങ്ങള്‍ !

  ReplyDelete
  Replies
  1. പള്ളിയിലും, ഓപ്പറാ ഹൌസിലും പോകാത്തതിന് കാരണം ഞാന്‍ പറഞ്ഞതല്ലേ.. ഉളളില്‍ കയറിട്ടില്ലാന്നേയുളളൂ.. ഇതു പോലെ ഫോട്ടോയെടുക്കാന്‍ അതിന്‍റെയടുത്ത് വരെയെത്തിയിട്ടുണ്ട്..

   Delete
 22. കറങ്ങാന്‍ എനിക്കും ഇഷ്ട്ടമാണ് കറക്ക വിശേഷങ്ങള്‍ വായിക്കാനും ...:)
  പറഞ്ഞിട്ടെന്താ ഇപ്പൊ കറക്കം കസേരയില്‍ മാത്രമാണ്....
  അത് കൊണ്ട് കഥ പറയുന്ന ഫോട്ടോകളും മനോഹരമായ വിവരണങ്ങളും ശരിക്കും ആസ്വദിച്ചു.....

  ReplyDelete
  Replies
  1. കസേരയിലിരുന്ന് കറങ്ങി തല കറങ്ങി വീഴരുതേ.. ഇടയ്ക്കൊക്കെ എവിടെയെങ്കിലും പോകാനും സമയം കണ്ടെത്താന്‍ മറക്കണ്ട.
   വരവിനും,നല്ല അഭിപ്രായത്തിനും നന്ദീട്ടോ..

   Delete
 23. അങ്ങനെ മസ്കറ്റിന്റെ കുറെ ഭാഗങ്ങള്‍ കണ്ടു ...ബാക്കി വിവരണം പെട്ടെന്ന് പോരട്ടെ ...നല്ല ഫോട്ടോസ് വിവരണവും കൊള്ളാം ട്ടോ ..!!
  ഫ്രയ നയോമിയെ എന്റെ അന്വേഷണം കൂടെ അറീച്ചേക്കൂ ട്ടോ കൂട്ടത്തില്‍ ഒരു മുത്തം കൂടി കൊടുത്തേക്കൂ ന്റെ വക..മോളെ പോലെ തന്നെ മോടെ പേരും ഇഷ്ടായി എനിക്ക് ...
  സുനിയേ സത്യായും ഹസ്തരേഖാശാസ്ത്രം എനിക്ക് അറിയാമായിരുന്നെങ്കില്‍ ഓസിനു സുനിയുടെ കൈയ്യ് നോക്കി പറയാമായിരുന്നു ട്ടോ...:)

  ReplyDelete
  Replies
  1. ബാക്കി വിവരങ്ങളും അടുത്ത് തന്നെ പ്രതീക്ഷിക്കാം.. മോളുടെ വക ഒരു മുത്തം പാഴ്സലായി അയച്ചിട്ടുണ്ട്.

   ഈ ഹസ്തരേഖാശാസ്ത്രത്തിന്‍റെ കാര്യമെന്താണ് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല.

   Delete
  2. സുനിയേ നക്ഷത്ര മല്‍സ്യം കാണിച്ചിരിക്കുന്ന കൈയ്യുടെ ഫോട്ടോ കണ്ടു വെറുതെ പറഞ്ഞതാ ട്ടോ ..:)
   ആലോചിച്ചു ഇനി തല പുണ്ണാക്കണ്ടാ ട്ടോ ...:)

   Delete
 24. Replies
  1. വരവിനും,അഭിപ്രായത്തിനും നന്ദി

   Delete
 25. ഇഷ്ടമായി , ആശംസകള്‍

  ReplyDelete
  Replies
  1. വരവിനും,അഭിപ്രായത്തിനും നന്ദി

   Delete
 26. നല്ല വിവരണം ചിത്രങ്ങളും , ആശംസകള്‍

  ReplyDelete
  Replies
  1. വരവിനും,അഭിപ്രായത്തിനും നന്ദി

   Delete
 27. സുനി - ഇനി പോസ്റ്റുകള്‍ മുടങ്ങാതെ വായിക്കാം ട്ടോ .വന്നപ്പോള്‍ കുറെ പോസ്റ്റുകള്‍ ഒരുമിച്ചു വായിച്ചു .ചിത്രങ്ങളും വിശേഷങ്ങളും വളരെ നന്നായിരിക്കുന്നു! ഇനിയും ഒരുപാടു യാത്രകള്‍ പോകാനും അതൊക്കെ ഇവി ടെ എഴുതുവാനും മറക്കണ്ടാ .എല്ലാ വിധ ആശംസകളും ...

  ReplyDelete
 28. ഇത് വരെ ബോറടിച്ചില്ല ...അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ..അതിലെങ്കിലും ബോറടിപ്പിക്കണേ ....:)


  നന്നായിരിക്കുന്നു ...!

  ReplyDelete
  Replies
  1. ബോറടിപ്പിക്കാതെയിരിക്കാന്‍ ഞാനും ശ്രമിക്കാം..വരവിനും,അഭിപ്രായത്തിനും നന്ദീണ്ട്ട്ടോ..

   Delete
 29. താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )

  ReplyDelete
  Replies
  1. വരവിനും,അഭിപ്രായത്തിനും നന്ദി

   Delete
 30. സുനിയെ തേടി ഞാനിങ്ങോട്ടു വന്നതു കൊണ്ട് മസ്കറ്റ് കാണാനായി. നന്ദി.

  ReplyDelete
  Replies
  1. വരവിനും,അഭിപ്രായത്തിനും നന്ദി

   Delete


 31. വായിച്ചു .....ആസ്വദിച്ചു .....

  http://bijurnambiar.blogspot.com/

  ReplyDelete
  Replies
  1. വരവിനും,അഭിപ്രായത്തിനും നന്ദി

   Delete
 32. മസ്കറ്റ് ഇത്രയ്ക്കു സുന്ദരമാണോ. എങ്കില്‍ ഒന്ന് കണ്ടിട്ട് തന്നെ കാര്യം. ഫൈസു മദീന പറഞ്ഞ പോലെ ഇത് വരെ ബോറടിച്ചില്ല.

  ReplyDelete
  Replies
  1. അപ്പോളടുത്ത് തന്നെ മസ്കറ്റ് കാണാനെത്തുമെന്ന് കരുതാലേ...

   Delete
 33. ഈ ഭാഗം നന്നായിരുന്നു. ഇതിന്റെ ഒടുവില്‍ പറഞ്ഞമാതിരി അടുത്ത ഭാഗം ഇനിയും കണ്ടില്ല. ഉടനെ പ്രതീക്ഷിക്കുന്നു.

  ReplyDelete
  Replies
  1. വരവിനും,അഭിപ്രായത്തിനും നന്ദി.. അടുത്ത ഭാഗം ഉടന്‍ വരുന്നതാണ്..

   Delete
 34. നല്ല യാത്ര വിവരണം...കാഴ്ചകള്‍ കാണുന്ന പ്രതീതിയുണ്ട്
  ആദ്യമായാണിവിടെ ...
  ബോറടിച്ചില്ല ഇനിയും വരം...

  ReplyDelete
  Replies
  1. വരവിനും,അഭിപ്രായത്തിനും നന്ദി.. അപ്പോളിനിയും കാണാം..

   Delete
 35. VERY NICE OMAN BLOG ! U ARE A GREAT AMBASSADOR OF OMAN ! MAY GET REWARD FROM QABOOS !

  WISH U ALL THE BEST !

  Find some useful informative blogs below for readers :
  Health Kerala
  Malabar Islam
  Kerala Islam
  Earn Money
  Kerala Motors
  Incredible Keralam
  Home Kerala
  Agriculture Kerala
  Janangalum Sarkarum

  ReplyDelete
  Replies
  1. വരവിനും,നല്ല അഭിപ്രായത്തിനും നന്ദി.. (രാജാവ് എന്തെങ്കിലും തരുമായിരിക്കും അല്ലേ... )

   Delete
 36. നല്ല വിവരണവും ചിത്രങ്ങളും

  ReplyDelete
  Replies
  1. വരവിനും,അഭിപ്രായത്തിനും നന്ദി..

   Delete
 37. Replies
  1. ടൈപ്പ് ചെയ്ത് വെച്ചിട്ട് ഒരു മാസമായി.. ഫോട്ടോസ് ഇട്ടാല്‍ മാത്രം മതി... എന്തു ചെയ്യാം മടി കൂടി പോയി.. ഈയാഴ്ച തന്നെ പബ്ലിഷ് ചെയ്യാം...

   Delete
 38. എഴുത്തും, അവതരണവും നന്നായിരിക്ക്ണ്.
  പടങ്ങളും ഗംഭീരം..!
  വളരെ രസകരമായി വായിച്ചു.തുടരുക.
  ആശംസകളോടെ..പുലരി

  ReplyDelete
  Replies
  1. വരവിനും,നല്ല അഭിപ്രായത്തിനും നന്ദി..

   Delete
 39. മസ്ക്കറ്റില്‍ ഇത്രയൊക്കെ ഉണ്ടായിരുന്നോ !! ഞാനാകെ സ്റ്റാര്‍ സിനിമ കൊട്ടക മാത്രമേ കണ്ടിരിന്നുള്ളൂ :)

  ReplyDelete
  Replies
  1. സ്റ്റാര്‍ സിനിമ മാത്രം കണ്ടാല്‍ പോരാ.. ഇതൊക്കെ സമയം കിട്ടുമ്പോള്‍ പോയി കാണണേ...

   Delete
 40. ഖന്താബ് ബീച്ച് ഒഴിവാക്കിയത് ശരിയായില്ല
  നല്ല ഒരു ഫോട്ടോ കൊടുക്കേണ്ടതായിരുന്നു

  ReplyDelete
  Replies
  1. കന്താബ് ബീച്ചിനെ ക്കുറിച്ച് ഇതിലൊന്നും ഇല്ലല്ലോ.. അത് അടുത്ത പോസ്റ്റിലല്ലേ...പിന്നെങ്ങനെ ഇവിടെ കൊടുക്കും.... http://ourtrip-syamsuni.blogspot.com/2012/09/2.html ഇത് നോക്കൂ....

   Delete
 41. സുനി: നാട്ടില്‍ പോയിരുന്നു..
  അത് കൊണ്ടു മസ്കറ്റ്‌ വിശേഷങ്ങള്‍
  കണ്ടില്ല.ഇപ്പൊ ഒന്നിച്ചു വായിച്ചു
  .അടുത്തത് മെയില്‍ ചെയ്യണം
  കേട്ടോ..ആശംസകള്‍..

  ReplyDelete
  Replies
  1. അത് കുഴപ്പമില്ല.. സമയം കിട്ടുന്നതു പോലെ വായിച്ചാല്‍ മതി... അടുത്ത ഭാഗം ഇട്ടിരുന്നു.. വായിച്ചിരുന്നോ... http://ourtrip-syamsuni.blogspot.com/2012/09/2.html

   Delete
 42. കൊള്ളാം .. മനോഹരമായിട്ടുണ്ട് വിവരണം.. വായ നോക്കി നിൽക്കുന്ന വിചിത്ര ജീവിയെയടക്കം പല മനോഹര ചിത്രങ്ങളും കണ്ടു..
  ആശംസകൾ

  ReplyDelete
  Replies
  1. എങ്ങനെയുണ്ട് ആ വിചിത്രജീവീ.....
   വരവിനും,നല്ല അഭിപ്രായത്തിനും നന്ദി..

   Delete

 43. ഗള്‍ഫിലുള്ള പലരും ഗള്‍ഫിനെ പറ്റി എഴുതാറില്ല. ഏതായാലും ആ കാര്യം നടത്തിയതിന് സുനിക്ക് എന്റെ ഒരു പൂച്ചെണ്ട്.

  ഞാന്‍ ഓഫീസ് സപ്ലൈസ് എന്നാ സ്ഥാപനത്തിന്റെ മേനേജര്‍ ആയിരുന്നു ഇരുപത് വര്ഷം.

  ഗള്‍ഫിലുള്ള പലരും ഗള്‍ഫിനെ പറ്റി എഴുതാറില്ല. ഏതായാലും ആ കാര്യം നടത്തിയതിന് സുനിക്ക് എന്റെ ഒരു പൂച്ചെണ്ട്.

  ഞാന്‍ പലരോടും മസ്കത്തിലെ കുറച്ച ഫോട്ടോസ് അയച്ചു തരാന്‍ പറഞ്ഞിട്ട് ആരും അയച്ചു തന്നില്ല. എന്റെ "സപ്ത" എന്ന ഒരു സുഹൃത്തിനോട് ആണ് ഏറ്റവും അധികം പറഞ്ഞിട്ടുള്ളത്. ഇയിടെ ആയി മഹേഷിനോടും ആരും സഹായിച്ചില്ല .

  ഞാന്‍ സുനിയുടെ ഫോട്ടോസ് ഉപയോഗിച്ചോട്ടെ...?

  ReplyDelete
 44. ഈ മസ്കറ്റ്‌ യാത്ര ഇത്രയും നാള്‍ കാണഞ്ഞതില്‍ ഞാന്‍ എന്റെ പ്രതിഷേധം എന്നോട് തന്നെ രേഖപെടുത്തുന്നു. അടുത്ത യാത്ര പോകുമ്പോള്‍, ഛെ അടുത്ത പോസ്റ്റ്‌ ഇടുമ്പോള്‍ മയില്‍ അയക്കണം കേട്ടോ.

  പിന്നെ പോസ്റ്റ്‌ നന്നായിരുന്നു എന്ന് ഞാന്‍ പറയുമോ എന്ന് ചോദിച്ചാല്‍... നല്ല രസമായി എന്ന് ഞാന്‍ പറയും.

  ReplyDelete
 45. Muscat oru vismayam thanne. Nannayittund tto.

  http://rajniranjandas.blogspot.in

  ReplyDelete