Wednesday, June 6, 2012

മലേഷ്യ യാത്ര- നാലാം ദിവസം

അങ്ങനെ കാമറൂണിലെ പ്രഭാതം.. നല്ല തണുപ്പായിരുന്നു രാത്രിയില്‍. അതു കൊണ്ട് രാവിലെ എഴുന്നേല്‍ക്കാനേ തോന്നിയില്ല. പറയുന്നതു കേട്ടാല്‍ തോന്നും, അല്ലെങ്കില്‍ എല്ലാ ദിവസവും 5 മണിക്ക് ഉണര്‍ന്നു കുളിച്ച്, കുറിയും തൊട്ടേ അടുക്കളയില്‍ കയറുമെന്ന്.. എല്ലാം ഒരു ജാഡ യല്ലേ..

അങ്ങനെ തണുപ്പത്ത് അലാമടിക്കുന്ന ഫോണിനെ തെറിയും പറഞ്ഞ് എങ്ങനെയൊക്കെയോ സ്വയം എഴുന്നേറ്റു, കുംഭ കര്‍ണ്ണനേയും തല്ലിയെഴുന്നേല്‍പ്പിച്ചു. വീണ്ടും രാജകീയമായ ഡ്രസ്സുകളുമിട്ട് (സ്വെറ്ററും, തൊപ്പിയും, കൈയുറയും) പുറ ത്തേക്കിറങ്ങി. താമസിച്ചിരുന്ന ഹോട്ടലിന് ചുറ്റും പൂക്ക ളും, പച്ചക്കറികളുമാണ്. ഇന്നലെയതൊന്നും ശ്രദ്ധിച്ചിരു ന്നില്ല. ഇന്ന് വിശാലമായി കാണാനുളള സമയമില്ല. 


രാവിലെ തന്നെ ചെക്കൌട്ട് ചെയ്തിറങ്ങി, ഇനിയിങ്ങോട്ടു വരില്ല, നേരെ പെട്ടി കൊണ്ടു പോയി സി എസ്. ട്രാവല്‍ ഏജന്‍സിയില്‍ കൊണ്ടു പോയി വെച്ചു. ഇന്ന് അവരോ ടൊപ്പമാണ് യാത്ര.. ഈ ട്രിപ്പില്‍ ആദ്യമായാണ് പാക്കേജ് ടൂര്‍. 25 റിഗ്ഗിറ്റാണ് ഒരാള്‍ക്ക്, മോള് ചെറുതായതു കൊണ്ട് അവള്‍ക്ക് വേണ്ട. രാവിലെ മുതല്‍ ഉച്ച വരെയാണ് ട്രിപ്പ്. പെട്ടി അവിടെ വെച്ച് പോയി ഭക്ഷണം കഴിച്ച് വന്നു... ദോശയാണ് വാങ്ങിയത്. ഇതും ദോശയോ എന്ന് സംശയം തോന്നുന്ന ഒരു വസ്തു. ആ... ഇവിടെയൊക്കെ ദോശ ഇതായിരിക്കുമല്ലേ... കറിയെല്ലാം ഒരു കണക്കായിരുന്നു.. മോള്‍ തൊട്ടു പോലും നോക്കിയില്ല ദോശ... തിരിച്ച് ട്രാവല്‍ ഏജന്‍സിയില്‍ വന്നു, 10 മിനിട്ട് കഴിഞ്ഞപ്പോള്‍ ഒരു ഒമ്നി പോലുള്ള വണ്ടി  വന്നു... കമ്പനി ഈ യന്ത്രം ആദ്യമായി ഉണ്ടാക്കിയപ്പോള് മേടിച്ച വണ്ടിയാണെന്ന് തോന്നുന്നു..  എന്തായാലും കയറി, തലേ ദിവസം വേറെയൊരു ട്രാവല്‍ ഏജന്‍സിയുടെ വണ്ടിയാണ് ഹോട്ടലില്‍ കൊണ്ടു വിട്ടത്, ആ എന്തായാലും ആ വണ്ടിയേക്കാള്‍ ഭേദമാണ്.. കേറിയ പ്പോള്‍ അതിലൊരു മലയാളി ഫാമിലിയും ഇരിക്കുന്നു.. എവിടെ പോയാലും മലയാളിയെ കാണാന്‍ പറ്റുമെന്ന് പറയുന്നത് അങ്ങനെ യാഥാര്‍ത്ഥ്യമായി.. വേറെയൊരു സഹയാത്രികന്‍ സിങ്കപ്പൂര്‍കാരനുമായിരുന്നു. അങ്ങനെ യാത്ര തുടര്‍ന്നു..

പോകുന്ന വഴിയെല്ലാം കാണാന്‍  അടിപൊളി. തേയില തോട്ടങ്ങളും, സ്ട്രോബറി ഫാമുകളും, വെജിറ്റബിള്‍ ഫാമു കളുമായി നല്ല രസം... ആദ്യമായി കൊണ്ടു പോയത് റോസ് സെന്‍ററിലേക്കായിരുന്നു.. അവിടെ ടിക്കറ്റ് എടുക്ക ണം.. 5 റിഗ്ഗിറ്റാണ് ഒരാള്‍ക്ക്.. ടിക്കറ്റ് എടുത്ത് അകത്തു കയറി. ഈ ടിക്കറ്റിന്‍റെ കാശ് വാങ്ങി അവര്‍ പുട്ടടിക്ക യാണോ എന്നൊരു സംശയം തോന്നി.. (മലേഷ്യയായതു കൊണ്ട് നാസിലെമക് അടിക്കുകയാണോയെന്ന് തിരുത്തി പറയാം..) തലേ ദിവസം മര്‍ഡിയില്‍ കണ്ട അത്ര പോലും റോസ് ചെടികളില്ല ഇവിടെ... 

മലയാറ്റൂര്‍ മലയോ.. അതോ ശബരിമലയോ..
ഒരു കുന്നിന്‍ മുകളിലേക്ക് കേറിയാണ് ഈ റോസ് സെന്‍റര്‍.. അതു കേറാന്‍ സ്റ്റെപ്പുകളും.. കുത്തനെയാണ്. കയറാന്‍ കുറച്ചു ബുദ്ധിമുട്ടി. അതും മോളേയും എടുത്ത്. കുറച്ചൊക്കെ അവളൊറ്റയ്ക്ക് കയറിയെങ്കിലും കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ സമരത്തിലായി, പറഞ്ഞിട്ടും കാര്യ മില്ല, നമുക്കുതന്നെ കയറാന്‍ പറ്റുന്നില്ല.. പിന്നെ മോളുടെ കാര്യം പറയാനുണ്ടോ... കേറി ചെന്നപ്പോള്‍ ചുറ്റു പാടും കാണാന്‍ നല്ല ഭംഗിയായിരുന്നു..
ഒരു വശം മുഴുവന്‍ ഓറഞ്ച് മര‌ങ്ങള്‍, അതും നിറച്ച് ഓറഞ്ച് പഴുത്ത് കിടക്കുന്നു.. കുന്നിന്‍ ചെരുവിലായതു കൊണ്ട് പറിക്കാന്‍ പറ്റില്ല.. പിന്നെ നാട്ടില്‍ നിന്നു പോകുമ്പോള്‍ ചെറിയ വലതോട്ടിയും കൊണ്ടു പോയാല്‍ പറിക്കാം...
 
അതു പോലെ കുന്നില്‍ നിന്നു നോക്കുമ്പോള്‍ ചുറ്റും തേയില തോട്ടങ്ങളും, കുറേ ഫാമുകളും... ആ കാഴ്ച മാത്രം കാണാനാണെന്ന് തോന്നുന്നു ടിക്കറ്റെടുത്ത് അവിടെ കയറിയത്...  കുറച്ചു കൂടി ചെടികള്‍ നട്ടു പിടിപ്പിച്ചും, പുല്ല് പറിച്ചും വൃത്തിയാക്കിയാല്‍ നല്ലൊരു ടൂറിസ്റ്റ് സ്പോട്ടു തന്നെയാണ് അത്... 
Langsat പഴത്തിന്‍റെ മരം

ഈ ജാമ്പവാന്‍റെ കാലത്തെ ലാന്‍ഡ് റോവറുകള്‍ ഒരു പാട് കണ്ടു ഇവിടെ.. അതൊക്കെ ഇപ്പോഴും ഓടുന്നുണ്ടെന്ന് തോന്നുന്നു. ഒന്ന് രണ്ടെണ്ണമേ റോഡില്‍ കണ്ടു ളളൂ.. ബാക്കിയെല്ലാം ഇതു പോലെ പാര്‍ക്ക് ചെയ്തി ട്ടിരിക്കുകയാണ്... ഡിസ്കവറി ടര്‍ബോയില്‍ കാണി ക്കുന്നതു പോലെ ചെയ്യാന്‍ നമ്മുടെ നാട്ടില്‍ ആള്‍ക്കാ രുണ്ടെങ്കില്‍ സ്റ്റൈലന്‍ വണ്ടിയാക്കി ഇറക്കാമായിരുന്നു.. പക്ഷേ പ്രശ്നം രാജ്യം വേറെയായി പോയി...

അവിടെ നിന്നും പോകുന്ന വഴിക്ക് തേയില തോട്ടത്തില്‍ നിര്‍ത്തി, ഫോട്ടോയെടുക്കാന്‍ പറ്റിയ സ്ഥലമായിരുന്നു. അവിടെയുളള വലിയ പാറയുടെ മുകളില്‍ വലിഞ്ഞു കേറണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും നടന്നില്ല - ഗ്രിപ്പു കിട്ടുന്നില്ല.. അതു കൊണ്ട് അവിടെ കണ്ട ചെറിയ കല്ലില്‍ കയറി നിന്ന് ഫോട്ടോയെടുത്തു...
അവിടെ നിന്ന് നേരെ പോയത് ടീ ഫാക്ടറിയിലേക്കാണ്. തിങ്കളാഴ്ച ദിവസം മലേഷ്യയിലെ എല്ലാ തേയില ഫാക്ടറികള്‍ക്കും മുടക്കമാണ്. അതു കൊണ്ട് ഇന്നലത്തെ യാത്രയില്‍ ടീ ഫാക്ടറി കാണല്‍ നടന്നില്ല. ഇന്ന് കാണാമെന്ന് ട്രാവല്‍ ഏജന്‍സിക്കാര് പറഞ്ഞതുമാണ്. അവിടെ എത്തിയപ്പോളാണ് ആ ഫാക്ടറി 4 ദിവസത്തേക്ക് മുടക്കമാണെന്ന് അറിഞ്ഞത്.. അതു കൊണ്ട് ഫാക്ടറിയുടെ ഉളളില്‍ കയറി കാണല്‍ നടന്നില്ല.. പുറമേ നിന്ന് കണ്ട് ഫോട്ടോയുമെടുത്ത് അവിടെയുളള കഫ്റ്റീരിയയില്‍ നിന്ന് മോള്‍ക്ക് പാലും, കേക്കും വാങ്ങി അവിടെ യിരുന്നു. 
 
 
ആ കഫ്റ്റീരിയയില്‍ ഇരുന്നാല്‍ ആ തേയില തോട്ടത്തിന്‍റെ കുറേ നല്ല ചിത്രങ്ങള്‍ ബാക്ക് ഗ്രൌണ്ടില്‍ വരുന്ന വിധത്തില്‍ എടുക്കാം.. പക്ഷേ പറഞ്ഞിട്ടെന്തു കാര്യം അവിടെ സീരിയലിന്‍റേയോ, സിനിമയുടേയോ എന്തോ ഷൂട്ടിംഗ് നടക്കുന്നു. അതു കൊണ്ട് ആ സ്ഥലത്തേക്ക് അടുപ്പിച്ചില്ല അവര്‍.... അവര്‍ക്കറിയില്ലല്ലോ ഇത് കാണാന്‍ വേണ്ടി ഇത്ര ദൂരത്തു നിന്നു വന്നതാണെന്ന്...
ഇത് 1930 ല്‍ ഉപയോഗിച്ച solid brass tea rolling table  ആണെന്ന്..

അവിടെ നിന്ന്  നേരെ പോയത് തേനീച്ച വളര്‍ത്തല്‍ കേന്ദ്രത്തിലേക്കാണ്.. നമ്മുടെ പറമ്പു പോലെ കിടക്കുന്ന ഏക്കര്‍ കണക്കിന് സ്ഥലം. അതിന്‍റെയിടയില്‍ നമ്മുടെ നാട്ടില്‍ വെക്കുന്നതു പോലെയുളള തേനീച്ച പെട്ടികള്‍.. നമ്മുടെ നാട്ടില്‍ റബറും, മാവിന്‍റേയും ഇടയ്ക്കാണെങ്കില്‍ ഇവിടെ ഓറഞ്ച് തോട്ടത്തിന്‍റെ ഇടയിലാണെന്ന് മാത്രം.. ഇവിടെ ഓറഞ്ചിനൊന്നും ഒരു വിലയുമില്ലെന്ന് വീണ്ടും തോന്നുന്ന വിധത്തില്‍ മരത്തില്‍ ഇല പോലും കാണാതെ ഓറഞ്ച് പഴുത്തു കിടക്കുന്നു. രാജ് കലേഷിന്‍റെ ഫൂഡ് പാത്തില്‍ ഓറഞ്ച് തോട്ടം കാണിച്ചതു പോലെയെന്നും പറയാം.. ഒരു ഫാമിലുള്ള അത്രയ്ക്ക് ഓറഞ്ച് മരങ്ങളി വിടെയില്ലെങ്കിലും ഉളളതിലെല്ലാം കായ്കള്‍ ഒരു പാടുണ്ട്..

 
 
അതുപോലെ തേനീച്ചകള്‍ക്ക് തേന്‍ നുകരാന്‍ പല തരത്തിലുളള പൂക്കളും, ചെടികളും അവിടെയുണ്ട്..
പൂക്കളുടെയെല്ലാം കളറുകളെ കുറിച്ച് പറയാതിരിക്കാന്‍ വയ്യ.. ആ നാടിനെ മുഴുവന്‍ ഫോട്ടോഷോപ്പിലിട്ട് കളറ് കൂട്ടിയതു പോലെയുണ്ട്..
അവിടെ നിന്ന് ഇറങ്ങുന്ന വഴിക്ക് പഴകടകളില്‍ കയറി.. ഇതു വരെ കാണാത്ത രണ്ടു മൂന്നു തരം പഴങ്ങളും, അതു പോലെ കുറച്ചു ഡ്രൈ ഫ്രൂട്ട്സും വാങ്ങിയിറങ്ങി. കയ്പക്ക യൊക്കെ എത്ര നന്നായിട്ടാണ് ഉണക്കി വെച്ചി രിക്കുന്നത്. കയ്പ് തോന്നുകയേ ഇല്ല.. അതു പോലെ റോസാപൂ, മുന്തിരി പിന്നെ ഒരു പുളിച്ചികായ് (ഒറിജിനല്‍ പേരറിയില്ല.. പണ്ട് സ്കൂളിലെ തൊട്ടടുത്ത വീട്ടില്‍ നിന്ന് പറിച്ച് തിന്നാറുണ്ടായിരുന്നു.. പിന്നെ അതു കണ്ടത് മസ്കറ്റിലെ സൂപ്പര്‍ മാര്‍ക്കറ്റിലാണ്... നൊസ്റ്റാള്‍ജിയ തോന്നിയതു കൊണ്ട് ഒരു പ്രാവശ്യം വാങ്ങി.. അപാ രമായ പുളി. ഒരെണ്ണം തിന്നപ്പോത്തന്നെ ജീവി തം ധന്യമായി. കുറേ കാലം ഫ്രിഡ്ജില്‍ ഇരുന്നു.. പിന്നെ അതു അവിടെയിരുന്ന് ഉണങ്ങിയപ്പോള്‍ എടുത്ത് വേസ്റ്റി ലിട്ടു... ആ അപ്പോള്‍ പറഞ്ഞു വന്നത് അതൊക്കെ നന്നായി പഞ്ചസാരയൊക്കെ ചേര്‍ത്ത് ഉണക്കി വെച്ചി രിക്കുന്നു...... ഈശ്വരാ ഇത്രയും പുളി പോകണമെങ്കില്‍ എത്ര പഞ്ചസാര ചേര്‍ത്തിട്ടുണ്ടാവും.. കൊച്ചു ത്രേസ്യ ചേച്ചി പറഞ്ഞു പോലെ ആ വൃത്തി കെട്ട സാധനം ചേര്‍ത്തതല്ലേ ഞാന്‍ മൂക്കു മുട്ടെ തിന്നത്..

അങ്ങനെ അവിടത്തെ ഷോപ്പിംഗും, കാഴ്ചയും കഴിഞ്ഞ് വീണ്ടും നമ്മുടെ രാജകീയ വണ്ടിയിലേക്ക്... അടുത്തതായി പോയത് ബട്ടര്‍ഫ്ലൈ പാര്‍ക്കിലേക്കാണ്.. കോലാലംമ്പൂരിലെ ബട്ടര്‍ഫ്ലൈ പാര്‍ക്ക് കണ്ടതു കൊണ്ട് സഹയാത്രികര്‍ ഇവിടെയിറങ്ങിയില്ല.. കാരണം 5 റിഗ്ഗിറ്റ് വെച്ച് ടിക്കറ്റ് എടുക്കണം ഒരാള്‍ക്ക്. നാട്ടില്‍ ഒന്നോ രണ്ടോ പൂമ്പാറ്റകളെ മാത്രം കണ്ടിട്ടുളള ഞങ്ങള്‍ അതു കാണാമെന്ന് വെച്ചു. ഇതിവിടെ കാണാമെന്നറിഞ്ഞതു കൊണ്ട് കോലാലംമ്പൂരി ലെ ബട്ടര്‍ഫ്ലൈ പാര്‍ക്കില്‍ ഞങ്ങള്‍ പോയിരുന്നില്ല. സമയം കിട്ടിയില്ലാന്നുളളതും പ്രധാന കാരണമാണ്.. 
 
 
 
കേറിയ വഴിക്ക് കണ്ടത് കാറ്റക്സ് ചെടികളുടെ വന്‍ശേഖരമാണ്. ഇത്രയും വലുപ്പത്തിലുളളവയൊക്കെ ഉണ്ടെന്നതു തന്നെ ആദ്യത്തെ അറിവായിരുന്നു... ഉരുണ്ടതും, നീണ്ടതുമായി പല തരം.. 
അതു കണ്ടിട്ട് തിരിഞ്ഞപ്പോളാണ് ഒരു അടച്ചിട്ട ഗ്ലാസ്സ് റൂം കണ്ടത്.. അതിലാണ് പൂമ്പാറ്റകള്, ഒരു പാട് തരം പൂമ്പാറ്റകള്‍. വാതില്‍ തുറക്കുമ്പോള്‍ പറന്നു പോകാന്‍ കുറേയെണ്ണം ശ്രമിക്കുന്നുണ്ട്. ഇടയ്ക്ക് നമ്മുടെ തലയി ലും വന്നിരിക്കും ചിലത്, പൂമ്പാറ്റകള്‍ മാത്രമല്ല അവിടെ പലതരം ഇന്‍സെക്റ്റുകളുമുണ്ട്.. തേളുകള്‍, പലതരം വണ്ടുകള്‍, പാമ്പുകള്‍, അണ്ണാന്‍, പഴുതാര, പച്ച തവളകള്‍, ചെറിയ എട്ടുകാലികള്‍, ടരാന്‍റുല, അങ്ങനെ പലതരം ജീവികള്‍. എല്ലാത്തിനേയും കണ്ട് പുറത്തിറങ്ങി.



ടരാന്‍റുല- നമ്മുടെ എട്ടുകാലിയുടെ വലിയ എഡിഷന്‍.
 
വണ്ടി നേരെ പോയത്  സ്ട്രോബറി ഫാമിലേക്കാണ്.. സ്ട്രോബറികളും കണ്ട് ഫോട്ടോയുമെടുത്ത് അവിടെ തന്നെയുളള സ്ട്രോബറി കടയില്‍ കയറി, സ്ട്രോബറി ഐസ്ക്രീമും, കേക്കും വാങ്ങി.. ഈശ്വരാ എന്തൊരു പുളി.. ഈ ഫാമില്‍ നിന്നും നേരിട്ട് പഴുത്തത് പറിച്ചാലും ഈ പുളിയുണ്ടല്ലേ എന്നൊക്കെ പറഞ്ഞ് എങ്ങനെയൊക്കെയോ അത് അകത്താക്കി. കാശ് കൊടുത്ത് വാങ്ങിയതല്ലേ കളയാന്‍ പറ്റുമോ. അങ്ങനെ അവിടുത്തെ കാഴ്ചയും കണ്ട് അവിടെ നിന്നു വിട്ടു.
 
 
 
 പോകുന്ന വഴിക്കെല്ലാം തേയ്യിലതോട്ടങ്ങളും പണ്ടത്തെ ബ്രിട്ടീഷ് ടൈപ്പ് ബംഗ്ലാവുകളുമാണ്.. അങ്ങനെ കാമറൂ ണിലെ പ്രധാന സ്ഥലങ്ങളെല്ലാം കണ്ടു തീര്‍ന്നു.. ഇനി മടക്കം. തിരിച്ചുളള ബസ്സിന് ടിക്കറ്റെടുത്തിട്ടില്ല, അതെടുത്തിട്ടാവാം ഭക്ഷണമെന്ന് കരുതി നേരെ ബസ്സ്റ്റാന്റിലേക്ക് പോയി, വന്ന ബസ്സില്‍ തന്നെ തിരിച്ചുളള ടിക്കറ്റുമെടുത്തു. തിരിച്ച് 30 റിഗ്ഗിറ്റേയുളളൂ.. അപ്പോള്‍ ഇങ്ങോട്ടെടുത്ത ടിക്കറ്റ് ആയ 35 റിഗ്ഗിറ്റിലെ 5 ആര്‍ക്കായിരിക്കും... എന്താ യാലും 10 റിഗ്ഗിറ്റ് ലാഭം.. പിന്നെ നമ്മള്‍ ബാക്കി കാര്യങ്ങള് അന്വേഷിക്കേണ്ട കാര്യമില്ലല്ലോ.. നേരെ ഭക്ഷണം കഴിക്കാന്‍ വിട്ടു.. പുതിയ പരീക്ഷിണത്തിന് നിന്നില്ല. കെ. എഫ്. സി പോലെ അവിടെ വേറെയൊരു കമ്പനിയുണ്ടായിരുന്നു. അവിടെ കയറി ചിക്കന്‍ വറുത്തതും, ഫ്രഞ്ച് ഫ്രൈസും, പെപ്സിയും വാങ്ങി. അപ്പോഴാണ് എല്ലാവരും വേറെയെ ന്തോ സാധനം വാങ്ങുന്നതും കണ്ടത്. എന്നാലതും ഒരു പ്ലെയ്റ്റ് പോരട്ടെയെന്ന് വെച്ചു. സംഭവം കയ്യില് കിട്ടിയ പ്പോളല്ലേ കാര്യം മനസ്സിലായത്. നമ്മുടെ കഞ്ഞി അതില് കുറച്ച് ചിക്കന് പീസുകളു മുണ്ട്. എന്നിട്ട് അതില്‍ ഉളളി നെയ്യില് വറുത്തിട്ടിരിക്കുന്നു... സംഭവം എന്തായാലും കൊളളാമായിരുന്നു... അതും കഴിച്ച് പെട്ടിയും എടുത്ത് ബസ്സിലേക്ക്. ഇങ്ങോട്ട് വന്നപ്പോള് വായിനോക്കിയിരുന്നിട്ട് ശര്ദ്ദിക്കാന്‍ വന്നതു കൊണ്ട് തിരിച്ച് ടീസന്റായി കിടന്നു റങ്ങി.. നമ്മുടെ നാടന് ബസ്സില് ഇരുന്ന് ഉറങ്ങി നല്ല ശീലമു ളളതു കൊണ്ട് ഉറക്കം കേമമായി. കണ്ണ് തുറന്നപ്പോള്‍ ബസ്സ് മലയൊക്കെ ഇറങ്ങിയിരുന്നു. നമ്മുടെ നാടു പോലെ രണ്ടു വശവും മരങ്ങളൊക്കെയുളള നല്ല റോഡില് കൂടി പോകുന്നു.. ഓഫീസ് വിട്ട സമയമായതു കൊണ്ട് സിറ്റിയില്‍ കയറിയപ്പോള്‍ നല്ല ട്രാഫിക്ക് ജാമായിരുന്നു.  നേരെ ഹോട്ട ലില്‍ പോയി ചെക്കിന്‍ ചെയ്തു, അവിടെയേല്പിച്ചിരുന്ന പെട്ടികളും എടുത്തു. 


ഇന്ന് വൈകീട്ട് ഷോപ്പിംഗ് ആണ് പ്ലാന്‍. ക്യാമറയ്ക്ക് ആവശ്യമായ കുറച്ചു സാധനങ്ങള്‍ വാങ്ങണം. മെട്രോയില്‍ കയറി ഇലക്ട്രോണിക്സ് സാധനങ്ങള്‍ കിട്ടുന്ന ബുക്കിംഗ് ബിന്താങ്ങില്‍ ഇറങ്ങി.. അവിടെ എവിടെ, എന്തൊന്നും അറിയില്ല. നെറ്റില്‍ നോക്കി രണ്ടു മൂന്ന് ഷോപ്പിംഗ് മാളിന്‍റെ പേരൊക്കെ മനസ്സിലുണ്ട്. അങ്ങനെ ഒരറ്റം മുതല്‍ നടന്നു, എല്ലാ ഷോപ്പിംഗ് മോളിലും കുറേ ചെറിയ ചെറിയ കടകള്‍. ഒരേ സാധനത്തിന് പലയിടത്തും പല വില. നന്നായി പേശിയാല് ലാഭം, അല്ലെങ്കില്‍ നഷ്ടം. എല്ലാത്തിലും വിലയെഴുതി ഒട്ടിച്ചിട്ടുണ്ട്, എല്ലാം ഒരു പറ്റിപ്പ്. അതിലെ ഴുതിയ വിലയുടെ പകുതിക്കൊക്കെ സാധനം കിട്ടും,  അങ്ങനെ പോയപ്പോള്‍ ഒരു കടയില്‍ ഗ്യാലക്സി എസ് 2 യുടെ OTG കേബിള്‍. വില നോക്കിയപ്പോള്‍ ഒമാനിലെ വിലയുടെ നാലിലൊന്ന്, അതും വാങ്ങി, ക്യാമറയുടെ സാധനങ്ങളും വാങ്ങി തിരിച്ച് മെട്രോയില്‍ കയറി. 
റോഡരികില്‍ നിന്ന പ്രതിമയല്ല. പ്രതിമ പോലെ..

സമയമുണ്ടായിരുന്നെങ്കില്‍ ഷോപ്പിംഗിന് പറ്റിയ സ്ഥലമാണ് കോലാംലംമ്പൂര്‍.  ആ ഇനിയെന്നെങ്കിലും ഒന്നു കൂടി പോക ണം. ബാക്കി സ്ഥലങ്ങളും കാണണം. നമ്മുടെ നാട്ടില്‍ നിന്നും അധികം ചിലവില്ലാതെ പോകാന്‍ പറ്റുന്ന സ്ഥലമാണ് മലേഷ്യ. എയര്‍ ഏഷ്യയുടെ ഫ്ലൈറ്റില്‍ തിരക്കു കുറഞ്ഞ സമയത്ത് 4000 ഇന്ത്യന്‍ രൂപയേ ഉളളൂ ഒരാള്‍ക്ക് റിട്ടേണ്‍ ടിക്കറ്റിന്, പിന്നെ അവിടെ ഹോട്ടല്‍ റെയ്റ്റും കുറവാണ്. ചിലവും കുറവാണ്. യാത്രക്ക് മെട്രോയും, മോണോ റെയിലും ഉള്ളതു കൊണ്ട് ടാക്സി വിളിക്കേണ്ട ആവശ്യ മില്ല. (ടാക്സി വിളിച്ചാല്‍ ട്രാഫിക് ബ്ലോക്കില്‍ പെട്ടു പോകും.) ട്രെയിന്‍ ചാര്‍ജെല്ലാം കുറവാണ്.


അങ്ങനെ സെന്‍ട്രല്‍ സ്റ്റേഷനില്‍ ഇറങ്ങി, അവിടെ ഷോപ്പിം ഗിന് പറ്റിയ ചെറിയ ഒരു പാട് കടകളുണ്ട്. നല്ല ഭംഗിയുളള വാച്ചുകളും, മോള്‍ക്ക് ഒരു ആംഗ്രി ബേര്‍ഡിന്‍റെ ഒരു ബാഗും വാങ്ങി നടന്നപ്പോളാണ് ഒരു മസാജിംഗ് ചെയര്‍ കണ്ടത്. ഷോപ്പിംഗിനായി പോയപ്പോള്‍ ഒരു പാട് പേര്‍ മസാജിംഗിന് വിളിച്ചി രുന്നു. അവിടെയെന്തായാലും കയറാന്‍ ഉദ്ദേശ്യമില്ലാ യിരുന്നു.. അപ്പോള്‍ പിന്നെ ഇവിടെ പരീക്ഷിക്കാമെന്ന് വെച്ചു. സിങ്കപ്പൂര്‍ എയര്‍ പോര്‍ട്ടില്‍ കാല്‍ മാത്രമേ മസാജ് ചെയ്യുളളൂ.. ഇവിടെ ഫുള്‍ ബോഡിയാണ്. ഇതു ഫ്രീയല്ലാട്ടോ.. 5 റിഗ്ഗിറ്റാണെന്ന് തോന്നുന്നു. ഓര്‍മ്മയില്ല. (പ്രായമൊക്കെ കൂടി വരികയല്ലേ ) അങ്ങനെ ഞാനാദ്യം പരീക്ഷിച്ചു, നല്ല സുഖമുണ്ടായിരുന്നു. ആരോ പുറത്തു കയറി ചവിട്ടി തിരുമ്മുന്നത് പോലെ തോന്നി, കൊളളാമെന്ന് തോന്നിയപ്പോള്‍ കണവനും പരീക്ഷി ക്കാന്‍ തീരുമാനിച്ചു.. അങ്ങനെ അവിടെ നിന്ന് ചവിട്ടും , കുത്തുമൊക്കെ വാങ്ങി നേരെ ഹോട്ടലിലേക്ക് പോയി. കുളിച്ച് ഫ്രഷായി പോയി ഭക്ഷണവും കഴിച്ച് തിരിച്ചു വരുന്ന വഴിക്ക് അവിടെ കണ്ട ചൈനാ കടയില്‍കയറി മോള്‍ക്ക് ഒരു സോളാര്‍ ഫാനുളള തൊപ്പി വാങ്ങി. വെയിലത്ത് ഇറങ്ങുമ്പോള്‍ ഫാന്‍ കറങ്ങും. എന്തിന് അധികം പറയുന്നു, ഇവിടെ വന്നപ്പോള്‍ സാധനം കാണാനില്ല. ഹോട്ടലില്‍ മിസ്സായെന്ന് തോന്നുന്നു... 


അങ്ങനെ മലേഷ്യയിലെ യാത്ര തീര്‍ന്നു. പിറ്റേ ദിവസം രാവിലെ പുത്രജയ കാണാനായിരുന്നു പ്ലാന്‍. പക്ഷേ മടി കാരണവും, ആദ്യ ദിവസം പോയ ചോകിറ്റ് ബസാറില്‍ പോയി ഫ്രൂട്ട്സ് വാങ്ങാനുളള കലശലായ മോഹവും കാരണം പുത്രജയ കാണണ്ടായെന്ന് വെച്ചു. പുത്രജയ യിലുളളത് കുറേ കെട്ടിടങ്ങളാണ്, ക്യാപ്പിറ്റല്‍ സിറ്റിയാണ് പുത്രജയ.  അതു കാണാന്‍ പണ്ടു മുതലേ താല്പര്യമില്ലാ രണ്ടു പേര്‍ക്കും, അതു കൊണ്ട് 9 മണിക്ക് നേരെ ചോകിറ്റ് ബസാറില്‍ പോയി റംബുത്താനും, പിന്നെ പേരറിയാത്തെ പഴങ്ങളും വാങ്ങി, നേരെ ഹോട്ടലിലേക്ക്, എല്ലാം ലഗ്ഗേജില്‍ കുത്തി നിറച്ച് എയര്‍പോര്‍ട്ടിലേക്ക്, ഉച്ചക്ക് 2 മണിക്കാണ് ഫ്ലൈറ്റ്... 

അങ്ങനെ ഞങ്ങളുടെ 11 ദിവസത്തെ ഹോളിഡേ ട്രിപ്പ് കഴിഞ്ഞു. സത്യം പറഞ്ഞാല്‍ ഇത്രയും ദിവസം അധിക മാണൂട്ടോ... അവസാനം ആകുമ്പോള്‍ എവിടെയും പോ കാന്‍ തോന്നില്ല...


(അപ്പോള്‍ അടുത്ത യാത്രയുമായി കാണാമെന്ന് കരുതുന്നു. അടുത്ത യാത്രാ വിശേഷം കാശ് മുടക്കില്ലാത്തത് ആയാലോ.. എന്താണെന്നല്ലേ... ഞങ്ങളുടെ ഈ ഒമാനെ കുറിച്ച്, ഇവിടെ കാണാനെന്തൊക്കെയുണ്ടെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍. എന്തായാലും നിങ്ങളുടെ ഓരോരുത്തരുടേയും മറുപടി അനുസരിച്ച് എഴുതണോയെന്ന് തീരുമാനിക്കാം..)



82 comments:

  1. നന്നായിട്ടുണ്ട്, നല്ല ചിത്രങ്ങള്‍, ആശംസകള്‍

    ReplyDelete
    Replies
    1. വരവിനും, നല്ല അഭിപ്രായത്തിനും നന്ദി.

      Delete
  2. അടുത്തതും പോരട്ടെ...മടിച്ചു നില്‍ക്കണ്ട. വായിക്കാനിവിടെ ആളുണ്ടുട്ടോ

    ReplyDelete
    Replies
    1. അപ്പോള്‍ നിര്‍ത്തി പോകണ്ട അല്ലേ .
      വരവിനും,അഭിപ്രായത്തിനും നന്ദി..

      Delete
  3. ഈ സീരിയലുകാരെയും സിനിമാക്കാരേയും കൊണ്ട് തോറ്റു...മര്യാദക്ക് ഒരു പടമെടുക്കാന്‍ പോലും സമ്മതിക്കാത്തവര്‍.
    ഇവിടത്തെ ദോശയൊക്കെ ഇങ്ങിനെയാണ്....
    നന്നായിരിക്കുന്നു ചിത്രങ്ങളും വിശദികരണവും.

    ReplyDelete
    Replies
    1. എന്തു ചെയ്യാം അവരുടെ ചോറല്ലേ അത്.. ഒന്നും പറയാന്‍ പറ്റില്ലല്ലോ..

      ദോശയെ കുറിച്ച് പറയാതിരിക്കുകയാണ് നല്ലത്.

      Delete
  4. കുറെ നാള്‍ കാണാതെയായപ്പോള്‍ ഞാനോര്‍ത്തു കുടുംബമായിട്ട് മലേഷ്യയില്‍ തന്നെയങ്ങ് സ്ഥിരവാസമാക്കിയെന്ന്.

    ReplyDelete
    Replies
    1. അങ്ങനെയങ്ങ് മസ്കറ്റിനെ ഉപേക്ഷിക്കാന്‍ പറ്റുമോ.. നമ്മുടെ അന്നം മുടങ്ങില്ലേ...

      Delete
  5. നല്ല വിവരണം. ഫോട്ടോയും കൊള്ളാം

    ReplyDelete
    Replies
    1. വരവിനും,അഭിപ്രായത്തിനും നന്ദി

      Delete
  6. എന്തായാലും ഈ സ്ഥലത്തൊന്നും പോകാതെ തന്നെ ഞങ്ങള്‍ക്കൊക്കെ ഈ കാഴ്ചകള്‍ കാണാന്‍ സാധിയ്ക്കുന്നല്ലോ... അതു തന്നെ ഒരു ഭാഗ്യം.

    അടുത്ത കാഴ്ചകളും വിശേഷങ്ങളുമായി വരുമ്പോള്‍ കാണാം...

    ReplyDelete
    Replies
    1. വരവിനും,നല്ല അഭിപ്രായത്തിനും നന്ദി

      Delete
  7. വിവരണം മുടക്കേണ്ട.നന്നായി എഴുതുന്നു.
    ആശംസകള്‍...

    ReplyDelete
    Replies
    1. എന്‍റെ വിവരണം ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ സന്തോഷം. അപ്പോള്‍ ഇനിയും ഞാന്‍ വരും പുതിയ പോസ്റ്റുമായി.. അപ്പോള്‍ കാണാം

      Delete
  8. ഓരോ ഭാഗങ്ങള്‍ കഴിയുമ്പോളും വിവരണം നന്നായി വരുന്നു എന്ന് പറയുന്നതില്‍ സന്തോഷമുണ്ട്.

    ReplyDelete
    Replies
    1. എനിക്കും സന്തോഷമുണ്ട് ഇങ്ങനെ കേള്‍ക്കുമ്പോള്‍.

      വരവിനും, അഭിപ്രായത്തിനും നന്ദി..

      Delete
  9. Replies
    1. വരവിനും, അഭിപ്രായത്തിനും നന്ദി..

      Delete
  10. തെളിമയാര്‍ന്ന ചിത്രങ്ങള്‍ ...
    ജീവനുള്ള വിവരണം ..
    പുത്രജയ കൂടി കണ്ടു മടങ്ങിയാല്‍ മതിയായിരുന്നു. എന്നാല്‍ അവിടുത്തെ കാര്യങ്ങള്‍ കൂടി ചക്കാത്തില്‍ എനിക്ക് അറിയാമായിരുന്നു. :)

    ഇത് പോലെ പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ മെയില്‍ ഇട്ടോളൂ ...

    ആശംസകള്‍

    ReplyDelete
    Replies
    1. പുത്രജയ പോകണമെന്നൊക്കെ കരുതിയാണ് പോയത്.. പിന്നെ പറഞ്ഞില്ലേ സത്യത്തില്‍ യാത്ര മതിയായി. മോള്‍ക്കാണെങ്കില്‍ വീടെത്തിയാല്‍ മതിയെന്നായി..പിന്നെ ഇനിയും ഒന്നു കൂടി മലേഷ്യ പോയി കാണാത്ത കുറേ സ്ഥലങ്ങളുണ്ട്. (ലങ്കാവി,....) അത് കാണാന് പോകുമ്പോള്‍ പുത്രജയ കാണാം എന്ന് വിചാരിച്ചു

      Delete
  11. വിവരണം കൊള്ളം കേട്ടൊ ..
    ഗ്രിപ്പ് കിട്ടാത്തത് കൊണ്ട്
    കേറാത്തത് നന്നായി .. കേറിയിരുന്നേല്‍
    പിന്നെ മൊത്തം ഗ്രിപ്പും പൊയേനേ അല്ലേ :)
    അല്ല ടരാന്‍റുല, എന്തുവാ ? സത്യമായും മനസ്സിലായില്ല
    എപ്പൊഴൊ കേട്ട പൊലെ , ഓര്‍മകിട്ടണില്ല ..
    ഇനിയുമെഴുതുക .. യാത്രകളും കാഴ്ചകളും ചിന്തകളും
    ഒക്കെ വരികളായി പരിണമിക്കട്ടെ .. ആശംസകളോടെ ..

    ReplyDelete
    Replies
    1. വലിയ പാറയെന്നു പറഞ്ഞാ... ഒരു രണ്ടു രണ്ടര മീറ്റര്‍ പൊക്കമുള്ള ഹിമാലയം പോലുള്ള ഒരു മഹാ കരിമ്പാറ... അല്ലെങ്കി ഞാന്‍ കേറിയേനെ. ടരാന്‍ടുല എന്നു പറയുന്നത് ഫയങ്കര വലിപ്പമുള്ള ചിലന്തിയെ ആണ്. ഒരു 200 ഗ്രാം വെയ്റ്റ് (50 ഗ്രാം വേണമെങ്കില്‍ കുറച്ചോളു) മുപ്പത് സെന്‍റീമീറ്റര്‍ വീതി, ശരീരമാകെ കറുത്ത രോമങ്ങള്‍, ആകെ മൊത്തം നോക്കിയാല്‍ ചിലന്തികള്‍ക്കിടയിലെ ഹിഡുമ്പന്‍. നമ്മളെയൊന്നും കടിക്കില്ല (പ്രത്യേകിച്ചും എന്നെ... ഓടാന്‍ എനിക്കു ഭയങ്കര സ്പീഡാ).

      Delete
  12. interesting travelogue...

    nice writeup...

    beautifully captured photos...

    thanks suni for sharing it...

    ReplyDelete
    Replies
    1. Thanks Krishna, for the comment and the visit.

      Delete
  13. ഈ വിവരണവും നന്നായി.എന്തായാലും സുനി പുത്രജയ മിസ്സ് ആക്കരുതായിരുന്നു.

    ReplyDelete
    Replies
    1. പുത്രജയ...ഫ്രൂട്സ്, ഫ്രൂട്ട്സ്...പുത്രജയ, ഫ്രൂട്ട്സ്....ഫ്രൂട്ട്സ്.... മാത്രമല്ല എക്സര്‍സൈസ് ചെയ്യണം എന്ന് കുറേ നാളായി കരുതുന്നതാ, അതിപ്പോ താടിയെല്ലിനായാലും മതിയല്ലോ (ചവയ്ക്കുക എന്നു പറയുന്നത് ഔട്ട് ഓഫ് ഫാഷനല്ലേ) എന്നു കരുതി..

      Delete
  14. നേരത്തെ വായിച്ചിരുന്നു.
    അഭിപ്രായം പറയാന്‍ വൈകി .
    നന്നായി ട്ടോ വിവരണവും ചിത്രങ്ങളും.
    തുടരുക.
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി മന്‍സൂര്‍... ഇനിയും എഴുതാന്‍ ശ്രമിക്കാം.

      Delete
  15. നല്ല ഫോട്ടോസ്, അതിനോത്ത വിവരണവും!
    എക്സ്പെന്സിനെ പറ്റി വിശദമായി എഴുതിയതും ഒത്തിരി നന്നായി, തീര്‍ച്ചയായും പോകാന്‍ ആഗ്രഹിക്കുന്നവരെ അത് കൂടുതല്‍ പ്രചോദിപ്പിക്കും!!
    എഴുതൂ...........എഴുതൂ.........എഴുതിക്കൊട്ന്ടെയിരിക്കൂ..

    താങ്കള്‍ക്കും കുടുംബത്തിനും ആശംസകളൊടെ
    ജോസെലെറ്റ്‌.

    ReplyDelete
    Replies
    1. എന്‍റെ വിവരണം ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ സന്തോഷം. അപ്പോള്‍ ഇനിയും ഞാന്‍ വരും പുതിയ പോസ്റ്റുമായി..

      ചിലവിനെ പറ്റിയോ, അവിടുത്തെ കാര്യങ്ങളെ പറ്റിയോ അറിയണമെങ്കില്‍ മെയിലയക്കാം. എനിക്ക് പറ്റുന്ന രീതിയില്‍ സഹായിക്കാം. ഞാന്‍ എഴുതിയത് പോലെ ആര്‍ക്കും അധികം കാശ് മുടക്കാതെ പോകാന്‍ പറ്റിയ സ്ഥലമാണ് മലേഷ്യ.

      Delete
  16. പ്രിയപ്പെട്ട സുനി,
    മലേഷ്യന്‍ യാത്രയുടെ സുന്ദരമായ നിമിഷങ്ങള്‍ മനോഹരമായ ഫോട്ടോസില്‍ കൂടിയും,വളരെ ലളിതമായി,നര്‍മ്മരസമായ വാക്കുകളില്‍ കൂടിയും അവതരിപ്പിച്ചതിന് എന്റെ സ്നേഹം നിറഞ്ഞ ആശംസകള്‍..!
    കറുപ്പില്‍ പച്ച നിറമുള്ള ആ ചിത്ര ശലഭം കാണാന്‍ എന്ത് ഭംഗി യാണ് ...പ്രകൃതിയുടെ വിശാലമായ കാന്‍വാസില്‍ തീര്‍ത്ത അതുല്യമായ പെയിന്റിംഗ്..അല്ലെ..?
    പിന്നെ ഇത്രയും നല്ല രുചിയുള്ള പഴങ്ങള്‍ കഴിക്കുമ്പോള്‍ ഒന്ന് ഓര്‍ക്കാമായിരുന്നു ഞങ്ങള്‍ വായനക്കാര്‍ ഇവിടെയുണ്ടെന്ന്..
    അക്ഷരങ്ങള്‍ക്ക് ചെറിയ മങ്ങല്‍ ഉണ്ടല്ലോ....(പഴങ്ങള്‍ ഞങ്ങള്‍ക്ക് തരാതെ കഴിച്ചത് കൊണ്ടായിരിക്കാം...)
    ഒരു പേജില്‍ ഒരു പോസ്റ്റ്‌ എന്ന് സെറ്റ് ചെയ്താല്‍ സ്ലോ നെറ്റ് കാനെക്ഷന്‍ ഉള്ളവര്‍ക്ക് ബ്ലോഗ്‌ കാണാന്‍ എളുപ്പമായിരിക്കും..
    ഒരിക്കല്‍ കൂടി ആശംസകള്‍...!

    ReplyDelete
    Replies
    1. ഞാനീ കമന്‍റ് വായിച്ചപ്പോള്‍ വിചാരിച്ചു ഇതാരാണ് ഈ സാഹിത്യം കൊണ്ട് ഇറങ്ങിയിരിക്കുന്നതെന്ന്. ഫോട്ടോ കണ്ടപ്പോളാണ് ഇത് നമ്മുടെ പെയിന്‍റിംഗ് ചേട്ടനാണല്ലോ. അപ്പോള്‍ കുഴപ്പമില്ല..ഇങ്ങനെയൊക്കെ എഴുതി പോകും...

      പഴങ്ങള്‍ കഴിക്കാന്‍ പറ്റിയില്ലെങ്കിലും കാണാന്‍ പറ്റിയില്ലേ.. അടുത്ത പ്രാവശ്യം എല്ലാവരെയും ഓര്‍ത്ത് കഴിക്കാട്ടോ..

      യാത്രാ ബ്ലോഗ് ഒരു പേജ് എഴുതിയാല്‍ എങ്ങനെയാവുമെന്നറിയില്ല. എന്തായാലും ഇനി ശ്രമിക്കാം..

      Delete
  17. വായിക്കുന്നവരെ കൂടെ കൂട്ടാനുള്ള വിരുതും സരസമായി അവതരിപ്പിക്കാനുള്ള കഴിവും.
    നമിച്ചു ചേച്ചീ നമിച്ചു.
    അടുത്ത യാത്രയും എഴുത്തും പെട്ടെന്ന് ഉണ്ടാകട്ടെ. ആശംസകള്‍

    ReplyDelete
    Replies
    1. ഇങ്ങനെ എന്നെ പൊക്കല്ലേ.. ഈശ്വരാ ദാ ഞാന്‍ പൊന്തി പോകുന്നു.

      അപ്പോള്‍ അടുത്ത യാത്രയില്‍ കാണാമെന്ന് കരുതുന്നു..

      Delete
  18. വിവരണം ഹൃദ്യം.. മിഴിവുറ്റ ചിത്രങ്ങൾ കൂടി ആയപ്പോൾ നേരിൽ കാണുന്ന അനുഭൂതി..!! ആശംസകൾ..!!

    ReplyDelete
    Replies
    1. വരവിനും, നല്ല അഭിപ്രായത്തിനും നന്ദി..

      Delete
  19. സത്യം പറഞ്ഞാൽ ഇപ്രാവശ്യത്തെ യാത്ര വേയ്സ്റ്റ് ആയെന്ന് തോന്നി.. അഞ്ചാറു പൂമ്പാറ്റകളേയും അണ്ണാനേയും കണ്ട് കഞ്ഞീം കുടിച്ചു വന്നു ..
    ഇതിനു നാലായിരമൊന്നും മുടക്കേണ്ട ആവശ്യമില്ല നമ്മുടെ തൊടിയിൽ നടന്നാൽ ഇവരെയൊക്കെ കാണാം.. പറ്റിയതു പറ്റി പറഞ്ഞിട്ട് കാര്യമില്ല..
    പിന്നെ ഈ ബ്ലോഗിൽ ഇടക്കിടെ തിരുത്തി മറ്റൊരു ഫോണ്ടിൽ എഴുതിയിരിക്കുന്നു അതിനാൽ തിരുത്തിയ ഫോണ്ടുകൾ വായിക്കാൻ പറ്റുന്നില്ല..
    .. ഇനി ഇനി കണവനും കണവത്തിക്കും കുട്ടിക്കും നല്ലയിടത്തു പോകാൻ യോഗമുണ്ടാവട്ടേ എന്നു ആശംസിക്കുന്നു..

    ReplyDelete
    Replies
    1. യാത്ര അങ്ങനെ വേസ്റ്റ് എന്ന് പറയാന്‍ പറ്റില്ല. മസ്കറ്റിലെ ചൂടില്‍ താമസിക്കുന്ന ഞങ്ങള്‍ക്ക് ഈ യാത്ര ഒരു അനുഗ്രഹമായിരുന്നു. പിന്നെ കുറേ ദിവസത്തെ സിങ്കപ്പൂര്‍ , മലേഷ്യ സിറ്റി യാത്രകള്‍ നടത്തിയ ഞങ്ങള്‍ 3 പേരും ഒന്നു ഫ്രഷായത് ഈ കാമറൂണിലെത്തിയ ശേഷമാണ്.


      പിന്നെ ഇന്നത്തെ സിറ്റിലൈഫിലെവിടെയാണ് തൊടിയും, പൂമ്പാറ്റയും.. എന്‍റെ നാട്ടിലെ വീട്ടിലുണ്ട് ട്ടോ ഈ പറഞ്ഞ തൊടികളും, പൂമ്പാറ്റയും, പക്ഷേ എന്‍റെ തൊടിയില്‍ സ്ട്രോബറിയും, തേയിലയും, ഓറഞ്ചും ഇല്ല. ഞാന്‍ പല പ്രാവശ്യം ഉണ്ടാവാന്‍ പറഞ്ഞതാ . പക്ഷേ ഇവറ്റകള്‍ കേട്ടില്ല.. തണുപ്പ് വേണത്രേ..അവര്‍ക്ക്. തൊടിയിലാകെയുള്ളത് ആരും നോക്കിവളര്‍ത്താനില്ലാതെ താന്തോന്നിയായി വളരുന്ന കുറേ പൂച്ചെടികളാണ്... താന്തോന്നി റോസ്, താന്തോന്നി തെച്ചി, താന്തോന്നി മുല്ല...

      Delete
  20. സുനി.. നാട്ടിലൊക്കെ പോയി ഒന്നു കറങ്ങിവന്നതുകൊണ്ട് വായിയ്ക്കുവാൻ ഏറെ വൈകി.....എഴുത്തുകാരിയൂം, കുടുംബവും,പൂവും, പൂമ്പാറ്റയും, ഓറഞ്ചുതോട്ടങ്ങളും, ഭീകരൻ ചിലന്തിയും എല്ലാം ഒത്തു ചേർന്ന് ഈ യാത്രയെ മനോഹരമാക്കിയിരിയ്ക്കുന്നു.. ചിത്രങ്ങളെല്ലാം വളരെ മനോഹരമായിട്ടുണ്ട്..ചില ചിത്രങ്ങൾ കാണുമ്പോൾ മൂന്നാർ യാത്രകൾ ഓർമ്മ വരുന്നു....

    കാശുമുടക്കില്ലാത്ത ഒമാൻ യാത്രകളുടെ വിവരണങ്ങൾക്കായി കാത്തിരിയ്ക്കുന്നു... എല്ലാ വിധ ആശംസകളും നേരുന്നു...സസ്നേഹം ഷിബു തോവാള.

    ReplyDelete
    Replies
    1. ഞാനും വിചാരിച്ചു കണ്ടില്ലല്ലോയെന്ന്. എന്തുണ്ട് നാട്ടില്‍ വിശേഷം...

      ഏകദേശം മൂന്നാര്‍ തന്നെയായിരുന്നു കാമറൂണ്‍.. (എന്നാല്‍ പിന്നെ മൂന്നാറില്‍ പോയാപോരേയെന്ന് ചോദിക്കരുത് ട്ടോ..)

      വൈകിയാലും, മറക്കാതെ വന്ന് വായിച്ചതിനും, നല്ല അഭിപ്രായത്തിനും നന്ദീണ്ട്ട്ടോ..

      കാശ് മുടക്കില്ലാത്ത യാത്ര എന്നൊക്കെ വലിയ ഡയലോഗ് അടിച്ചിട്ട് എഴുതാനിരുന്നപ്പോള്‍ എവിടെ തുടങ്ങണമെന്ന് കണ്‍ഫ്യൂഷന്‍...

      Delete
  21. ഫോട്ടോസടിപൊളി കേട്ടോ..
    ആ പാമ്പുകളുടെ ഫോട്ടോ ഞാന്‍ കോപ്പി ചെയ്തിട്ടുണ്ട്. കുഴപ്പമില്ലാലോ..?
    വിവരണവും നന്നായി..

    ReplyDelete
    Replies
    1. നാഷണല്‍ ജോഗ്രഫിക്കാര്‍ ലക്ഷങ്ങള്‍ തന്ന് ആ ഫോട്ടോ വാങ്ങുകയാണെങ്കില്‍ ഷെയര്‍ തന്നേക്കണേ...

      വരവിനും, നല്ല അഭിപ്രായത്തിനും നന്ദി..

      Delete
  22. ഇത്‌...ഒരു യാത്രയുടെ മനോഹരമായ'പെയ്ന്റിംഗ്‌ പോലെ..'

    ആശംസകളോടെ..

    ReplyDelete
    Replies
    1. വരവിനും, നല്ല അഭിപ്രായത്തിനും നന്ദി ജോയ്..

      Delete
  23. ഇനി ഈ സ്ഥലങ്ങളിലോന്നും പോകേണ്ടല്ലോ ..നന്നായിട്ടുണ്ട് വിവരണം..

    ReplyDelete
    Replies
    1. ചുമ്മാ ഒന്നു പോകന്നേ... നേരിട്ട് കാണുമ്പോളുളള സുഖം വേറെയല്ലേ...

      Delete
  24. മിഴിവുറ്റ ചിത്രങ്ങളും,സരസമായ വിവരണവും കൊണ്ട് മനോഹരമാക്കിയ യത്രക്കുറിപ്പ്..!
    വായന തീര്‍ന്നതറിഞ്ഞില്ല.
    ആശംസകള്‍ നേരുന്നു.
    സസ്നേഹം പുലരി

    ReplyDelete
    Replies
    1. ഇത്രയും നല്ല അഭിപ്രായത്തിന് നന്ദീട്ടോ..

      Delete
  25. നേരില്‍ കണ്ടത് പോലെ... നന്നായി.

    ReplyDelete
    Replies
    1. വരവിനും, നല്ല അഭിപ്രായത്തിനും നന്ദി മിനി.

      Delete
  26. സചിത്ര വിവരണം മനോഹരമായി. പോണോന്നു വിചാരിക്കുന്ന സ്ഥലമാണ്. ഇനി പോകുന്നതിനു മുമ്പ് ഒന്നുകൂടി വായിക്കണം. ഒത്തിരി അഭിനന്ദനങ്ങള്‍..

    സചിത്ര വിവരണം മനോഹരമായി. പോണോന്നു വിചാരിക്കുന്ന സ്ഥലമാണ്. ഇനി പോകുന്നതിനു മുമ്പ് ഒന്നുകൂടി വായിക്കണം. ഒത്തിരി അഭിനന്ദനങ്ങള്‍..

    ReplyDelete
    Replies
    1. ഞങ്ങളും സിങ്കപ്പൂരും, മലേഷ്യയും പോകുന്നതിന് മുമ്പ് പല ബ്ലോഗുകളും വായിച്ചിരുന്നു. അതു കൊണ്ട് തന്നെ അവിടെയെത്തിയപ്പോള്‍ പെട്ടെന്ന് എല്ലാം മനസ്സിലാ്ക്കാന്‍ പറ്റി..

      വരവിനും, നല്ല അഭിപ്രായത്തിനും നന്ദീട്ടോ.

      Delete
  27. യാത്രാവിവരണവും ചിത്രങ്ങളും നന്നായിട്ടുണ്ട്.ആശംസകള്‍....

    ReplyDelete
  28. യാത്രാവിവരണവും ചിത്രങ്ങളും നന്നായിട്ടുണ്ട്.ആശംസകള്‍....

    ReplyDelete
    Replies
    1. വരവിനും, വായനക്കും അഭിപ്രായത്തിനും നന്ദി....

      Delete
  29. യാത്രകൾ അധികം നടത്തിയിട്ടില്ലാത്ത എന്നെപ്പോലുള്ളവരിൽ നിങ്ങളോടൊക്കെ അസൂയയുണർത്തുന്ന വിവരണം. ....

    ReplyDelete
    Replies
    1. നന്ദി പ്രദീപ്. ഇനി യാത്രകള്‍ നടത്തന്നേ, ഇതിനൊന്നും അധികം പണച്ചെലവോ സമയമോ വേണ്ട, പോകണം എന്നൊരു ഉറച്ച തീരുമാനമെടുത്താല്‍ മതി... നടത്തിയിട്ട് അനുഭവങ്ങള്‍ എഴുതൂ.

      Delete
  30. പല യാത്രാവിവരണവും വായിച്ചിട്ടിണ്ട് ഈ വിവരണം തീര്‍ച്ചയായും അതില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നു എന്ന് പറയട്ടെ ,,സാധാ ഒരു ഡയറിക്കുറിപ്പ്‌ പോലെ ലളിതമായി വായിച്ചു പോകാന്‍ തോന്നും ,,ഇടയ്ക്കൊക്കെ ചില തമാശകളും,,രസകരമായ വിവരണം ,,അപ്പോള്‍ ഇനി അടുത്ത യാത്രാ വിവരണം വന്നോട്ടെ ..

    യാത്രാ തുടക്കത്തില്‍ ചൊല്ലാന്‍ ഒരു ശ്ലോകം തരാം ഫ്രീ യാണ് കേട്ടോ
    "ബ്ലോഗു കാവിലമ്മയെ വിരല്‍ തൊട്ടു വന്ദിച്ചു മകളെ തുടങ്ങുവില്‍ യാത്ര "
    ഒരു അറിവില്ല പൈതലിന്‍ യാത്ര ...
    --------------------------------------

    അക്ഷര ശൈതാനെ ഓടിച്ചു വിടൂ കേട്ടോ ,,പല സ്ഥലങ്ങളിലും മൂപ്പര്‍ കടന്നു കൂടിയിട്ടുണ്ട്

    ReplyDelete
    Replies
    1. നല്ല അഭിപ്രായത്തിന് നന്ദി. ശ്ലോകം രണ്ടുമൂന്നു പ്രാവശ്യം ചൊല്ലി...ഇപ്പോ കാണാപ്പാഠം പഠിക്കാനുള്ള ശ്രമത്തിലാണ് (വേലക്കാരിയായിരുന്താലും നീയെന്‍ മോഹവല്ലി സ്റ്റൈലില്‍)

      അച്ചരപ്പിശാചിനെ ഞാന്‍ നോക്കിയിട്ട് കണ്ടില്ലല്ലോ - അനാവശ്യ സ്പെയ്സുകളൊഴികെ. പിന്നെ "എനിക്ക് മലയാലം അത്ര നല്ല വശമില്ല, നാന്‍ ബോണ്‍ ആന്‍ഡ് ബോട്ടപ്പ് ഇന്‍... ട്രിച്ചൂര്‍, ട്രിച്ചൂര് എന്നു പരഞ്ഞാ 'ശ്ശൂരീന്ന് ഒരു മുപ്പത്തഞ്ചാ കിലോമീറ്റര്‍ പോണം, മ്മടെ ചേലക്കരസൈഡിലേ (ഡയലോഗിനിടക്കു വച്ച് ഇംഗ്ലീഷ് മസിലു വിട്ടു പോയതാ )". ഞാന്‍ മലയാളത്തില്‍ അഭൌമ അസംസ്കൃത ആലങ്കാരിക പ്രസ്ഥാനമാണന്നാണ് സ്വയം പറയാറുള്ളത്. എനിക്കും തെറ്റുകളോ (ഞെട്ടല്‍)...

      Delete
    2. ഞാന്‍ മലയാളത്തില്‍ അഭൌമ അസംസ്കൃത ആലങ്കാരിക പ്രസ്ഥാനമാണന്നാണ് സ്വയം പറയാറുള്ളത്...
      ----------------------------------
      ന്‍റ്മ്മോ ഹാഹാഹ്ഹ ...ഞാനിവിടെ വന്നിട്ടുമില്ല ,,കമന്ടിയിട്ടുമില്ല ..ഞാനീ ഈ നാട്ടുകാരേനെയല്ലേ ....

      Delete
  31. :) ചെമ്പരത്തിപ്പൂക്കളുടെ നാട്ടില്‍..

    വിവരണവും ചിത്രങ്ങളും നല്ലത്..

    ReplyDelete
    Replies
    1. വരവിനും, അഭിപ്രായത്തിനും നന്ദി

      Delete
  32. ഇത്ര ഹൃദ്യവും മനോഹരവുമായ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള
    യാത്രാവിവരണം നന്നായി എന്ന് ഒറ്റവാക്കില്‍ പറയട്ടെ.
    ഒരു കാര്യം കൂടി ഓര്‍മ്മിപ്പിക്കട്ടെ. ഇതുപോലുള്ള ബ്ലോഗുകള്‍
    അനേകര്‍ വായിക്കെണ്ടേ, ഒരു ചെറിയ promotion ഇവിടെ ആവശ്യം തന്നെ.
    ഒരു addon ബട്ടണ്‍ ചേര്‍ക്കുക, അതിലൂടെ social web സൈറ്റ് കളിലേക്ക് വിടുക,
    അനേകര്‍ വായിക്കട്ടെ ആശംസകള്‍ വീണ്ടും വരാം വായിക്കാന്‍,
    ചില ചിത്രങ്ങള്‍ കടം എടുക്കുന്നതില്‍ വിരോധം ഉണ്ടോ എന്തോ?
    ബ്ലോഗില്‍ ചേര്‍ക്കാനാ with due credit at the bottom of the pic. Thanks in advance
    ബ്ലോഗില്‍ ചേരുന്നു.

    ReplyDelete
    Replies
    1. വായിച്ചതിനും, ഇത്ര നല്ല അഭിപ്രായത്തിനും നന്ദീണ്ട്ട്ടോ...

      Delete
  33. മനോഹരമായിരിക്കുന്നു ചിത്രങ്ങള്‍ സഹിതമുള്ള ഈ യാത്രാനുഭവകുറിപ്പ്... യാദൃശ്ചികമായാണ് ഇവിടെ എത്തിയത് എന്തായാലും വ്യത്യസ്ഥമായ ഒരു അനുഭവമായി ഈ ബ്ലോഗ്...

    ReplyDelete
    Replies
    1. യാദൃശ്ചികമായിട്ടെങ്കിലും ഇവിടെയെത്തി വായിച്ചതിനും, അഭിപ്രായത്തിനും നന്ദീ..

      Delete
    2. ഇവിടെ ആദ്യമായാണ്‌.
      കണ്ണിനു കുളിരേകുന്ന ചിത്രങ്ങളും സ്റ്റൈലന്‍ യാത്രാ വിവരണവും കൊണ്ട് വന്നത് മുതലായി.
      ആശംസകള്‍.

      Delete
  34. ഞാന്‍ അത്ഭുതപ്പെടുകയായിരുന്നു, ഒരു നെടുങ്കന്‍ വാചകം പോലും ഇതിലില്ല. കൊച്ചു കല്ലുകളെടുത്ത് ശാന്തമായ കുളത്തിലേക്കെറിഞ്ഞ് ഓളങ്ങള്‍ സൃഷ്ടിക്കുന്നത് പോലെയുള്ള മനോഹരമായ വിവരണം. ആദ്യമായാണിവിടെ ഇനി ഇടയ്ക്കിടെ വരാം.

    ReplyDelete
  35. വായിച്ചില്ല ചിത്രങ്ങള്‍ കണ്ടു മനോഹരമായ ചിത്രങ്ങള്‍.....

    ReplyDelete
  36. മസ്കറ്റ് വിശേഷങ്ങളു, മനോഹരമായ ചിത്രങ്ങളും, വിവരണങ്ങളും നന്നായി, ലളിതമായ വിവരണത്തിന് ആശംസകൾ. വീണ്ടും കാണാം..

    പുതിയ ബ്ലോഗറായതോണ്ട് നിങ്ങളെ പോലുള്ളവരെ പരിചയപ്പെട്ടു വരുന്നതേയുള്ളൂ

    ReplyDelete
  37. സ്പന്ദിക്കുന്ന വാക്കുകളിലുള്ള ഈ വിവരണം ഹൃദ്യമായി. ചിത്രങ്ങളും. ആശംസകൾ.

    ReplyDelete
  38. ജോറായിട്ടൊണ്ട് വിവരൺ... ആ തണ്ണിമത്തൻ തിന്നണ ഫോട്ടം ശെരിക്കിഷ്ടപ്പെട്ട്

    ReplyDelete
  39. ഫോട്ടോസ് ഒക്കെ കലക്കന്‍ തന്നെ. വെള്ളിരിയുടെ ഫോട്ടോ തന്നെ ആദ്യം ഇട്ടത് കലക്കി.
    യാത്രകള്‍ പോകുന്നതിന്‍റെ ഇടയ്ക്കു എന്റെ വെള്ളിരിക്കാ പട്ടണം വരെ ഒന്ന്
    വരണം.
    http://velliricapattanam.blogspot.in/2012/07/blog-post_17.html

    ReplyDelete
  40. ഇത് ഒരു തകർപ്പൻ പോസ്റ്റാണല്ലൊ
    ഫോട്ടൊസ് എല്ലാം അടിപൊളി, അവിടെ എത്തിയപോലെ

    ReplyDelete
  41. ഈ സംരംഭത്തിന്‌ എല്ലാ ഭാവുകങ്ങളും!!!
    അതിമനോഹരമായിരിക്കുന്നു!!

    ReplyDelete
  42. കൊള്ളാം. നന്നായിട്ടുണ്ട്. വളരെ സിമ്പിള്‍.... നല്ല പിശുക്കുള്ള ഫാമിലി ആണെന്ന് തോന്നുന്നു......

    ReplyDelete
  43. എന്റമ്മോ 78 കമ്മന്ടോഓ, അപ്പോള്‍ സംഗതി അടിപൊളി
    തന്നെന്ന് പിന്നെ ഞാനായിട്ട് പറയണ്ട അല്ലെ..
    എന്നാലും കിടക്കട്ടെ എന്റെ വക 79-ആം കമ്മന്റു...
    ചിത്രങ്ങളും വര്നങ്ങളുമായി, നല്ല യാത്ര..
    ഒരു യാത്ര പോയ സുഖം,നന്നായിട്ടുണ്ട്.

    ReplyDelete
  44. anganey njanum maleshyail poyi....ithinte koodeyy..

    ReplyDelete
  45. കൊച്ചുകുട്ടികൾക്ക് കഥ പറഞ്ഞുകൊടുക്കുമ്പോലെ, മനോഹരമായ വിവരണം. മിഴിവുറ്റ ചിത്രങ്ങൾ. നന്നായിരിക്കുന്നു ഈ വിവരണം!

    ReplyDelete
  46. സുനി, വളരെ നന്നായിട്ടുണ്ട്. ഇനിയും എഴുതുക. എനിക്ക് ഇപ്പോഴാണ്‌ സുനിയുടെ ബ്ലോഗ്‌ കണ്ടു പിടിക്കാന്‍ പറ്റിയത്. അടി പൊളി ക്യാമറ ആണല്ലോ കയ്യില്‍ ഇരിക്കുന്നത്. എനിക്കും എസ് എല്ലാര്‍ ക്യാമറകള്‍ വളരെ ഇഷ്ടമാണ്. പിന്നെ ചിത്രങ്ങള്‍ അതിമനോഹരം. ഇത് വായിച്ചപ്പോള്‍ ഞാനും അവിടെ പോയത് പോലെ തോന്നി.

    ReplyDelete