ഇന്ന് ആദ്യം തന്നെ അസൈബ പാര്‍ക്കിലേക്ക്...
ഞാന്‍ താമസിക്കുന്നതിന്റെ തൊട്ടടുത്ത് ഒരു പാര്‍ക്ക് ഉണ്ടാക്കി തന്നിട്ട്
ഇനിയെങ്കിലും നീ ഒന്ന് വൈകീട്ട് നടക്കെന്ന് പറഞ്ഞിട്ട് മസ്കറ്റ് മുനിസിപ്പാലിറ്റി
ഈ വര്‍ഷം ഉണ്ടാക്കിയതാണീ പാര്‍ക്ക്. ഇതുവരെ നടക്കാനായി പോയിട്ടില്ല, എന്നാപ്പിന്നെ അതിനെക്കുറിച്ച് എഴുതാമെന്ന് കരുതി.
ഈ 'നട'പാര്‍ക്ക് കാണാനടിപൊളിയാട്ടോ.. അങ്ങനെ കിലോമീറ്ററോളമൊന്നുമില്ല. രണ്ട് റോഡുകള്‍ക്കിടയില്‍ വെര്‍ട്ടിക്കലായിട്ട് ഒരു കഷ്ണം - മസ്കറ്റിലെ മറ്റുള്ള പാര്‍ക്കുകളുമായി തട്ടിച്ചു നോക്കിയാലിതിനെ ഒരു പാര്‍ക്കെന്ന് പറയാന്‍ പറ്റില്ല, ഒരു നടപാത.. പക്ഷേ കണ്ടാല്‍ നിങ്ങള്ക്കൊരുപാടിഷ്ടപ്പെടും...
ഈ 'നട'പാര്‍ക്ക് കാണാനടിപൊളിയാട്ടോ.. അങ്ങനെ കിലോമീറ്ററോളമൊന്നുമില്ല. രണ്ട് റോഡുകള്‍ക്കിടയില്‍ വെര്‍ട്ടിക്കലായിട്ട് ഒരു കഷ്ണം - മസ്കറ്റിലെ മറ്റുള്ള പാര്‍ക്കുകളുമായി തട്ടിച്ചു നോക്കിയാലിതിനെ ഒരു പാര്‍ക്കെന്ന് പറയാന്‍ പറ്റില്ല, ഒരു നടപാത.. പക്ഷേ കണ്ടാല്‍ നിങ്ങള്ക്കൊരുപാടിഷ്ടപ്പെടും...
കമല്പൂവെന്ന് നമ്മുടെ നടി ഷീലേച്ചി വിളിക്കുന്ന ഒരു
പൂവുണ്ട്. .അറിയുമോ..? ഇല്ലേ..
എന്നാല്‍ വേറെയൊരു ക്ലൂ തരാം. .ഭാരതപുഴയുടെ തീരത്ത് ഇതൊരുപാടുണ്ട്.. ഇപ്പോള്‍
മനസ്സിലായില്ലേ. .ഇനിയും മനസ്സിലായില്ലെങ്കില്‍ ഭാരതപുഴയുടെ തീരത്ത് പോയി
നോക്കിയാല്‍ മതി. .അല്ലെങ്കില്‍ അവിടെ ഷൂട്ട് ചെയ്തിട്ടുളള ഏതെങ്കിലും സിനിമ
കണ്ടാലും മതീട്ടോ.. ഇനിയും മനസ്സിലായില്ലേ... എന്നാലീ ഫോട്ടോ നോക്ക്.. ഇതാണ്
സംഭവം...
ഇതെന്തിനാ പറഞ്ഞതെന്ന് മനസ്സിലായില്ലേ.. ഈ പാര്‍ക്ക് മുഴുവന്‍ നല്ല ഭംഗിയില്‍ ഈ പുല്ല് പിടിപ്പിച്ചിരിക്കുകയാണ്.. അതിനിടയില്‍ പല വലുപ്പത്തിലുളള കല്ലുകളും, മുരിങ്ങയും, രാജമല്ലി ചെടികളുമെല്ലാം കൂടി ഈ പാര്‍ക്കിനെ ശരിക്കും ഭംഗി കൂട്ടിയിരിക്കുന്നു...
നല്ല വിവരമുളളവനാണീ പാര്‍ക്കിന്റെ ഡിസൈനര്‍ എന്ന് പറയാതിരിക്കാന്‍ വയ്യ... ഇതു മാത്രമായാല്‍ ഒരു ഗള്‍ഫ് ലുക്കുണ്ടാവില്ലായെന്ന് തോന്നിയതു കൊണ്ടാണെന്ന് തോന്നുന്നു, രണ്ടു വശവും ഈന്തപ്പനകളും വെച്ചു പിടിപ്പിച്ചിട്ടുണ്ട്... ഇപ്പോ ഫോട്ടോ എടുക്കാനായി മാത്രമാണ് പോയത്, ഞാനുമൊരിക്കല്‍ ഇവിടെപ്പോയി നടക്കും....
ഇതെന്തിനാ പറഞ്ഞതെന്ന് മനസ്സിലായില്ലേ.. ഈ പാര്‍ക്ക് മുഴുവന്‍ നല്ല ഭംഗിയില്‍ ഈ പുല്ല് പിടിപ്പിച്ചിരിക്കുകയാണ്.. അതിനിടയില്‍ പല വലുപ്പത്തിലുളള കല്ലുകളും, മുരിങ്ങയും, രാജമല്ലി ചെടികളുമെല്ലാം കൂടി ഈ പാര്‍ക്കിനെ ശരിക്കും ഭംഗി കൂട്ടിയിരിക്കുന്നു...
നല്ല വിവരമുളളവനാണീ പാര്‍ക്കിന്റെ ഡിസൈനര്‍ എന്ന് പറയാതിരിക്കാന്‍ വയ്യ... ഇതു മാത്രമായാല്‍ ഒരു ഗള്‍ഫ് ലുക്കുണ്ടാവില്ലായെന്ന് തോന്നിയതു കൊണ്ടാണെന്ന് തോന്നുന്നു, രണ്ടു വശവും ഈന്തപ്പനകളും വെച്ചു പിടിപ്പിച്ചിട്ടുണ്ട്... ഇപ്പോ ഫോട്ടോ എടുക്കാനായി മാത്രമാണ് പോയത്, ഞാനുമൊരിക്കല്‍ ഇവിടെപ്പോയി നടക്കും....
അടുത്ത ഡെസ്റ്റിനേഷന്‍ അസൈബ ബീച്ച്.. ഇതും വീട്ടിനടുത്തായതു
കൊണ്ട് പറയുകയല്ല... സംഭവം ഉഗ്രനാണ്.. ബീച്ചില്‍ നടക്കാനാഗ്രഹമുളളവര്ക്ക്
കിലോമീറ്ററോളം ഈ ബീച്ചില്‍ നടക്കാം.. അല്ലാ പുല്ലില്‍ നടക്കാനാ നിങ്ങള്‍ക്കിഷ്ടമെങ്കില്‍ നല്ല
പാര്ക്കുണ്ടാക്കിയിട്ടിട്ടുണ്ട് ഇവിടെതന്നെ.... ഇരുന്ന് ബീച്ച് സൌന്ദര്യം
ആസ്വദിക്കാന്‍ ഒരു പാട് ബെഞ്ചുകളും, വെയില് കൊളളാതെയിരിക്കാന് സണ്‍ഷേഡുകളും
എന്ന് വേണ്ട ഇതൊരു സംഭവം തന്നെയാണ്... ഇതെല്ലാം കേട്ടപ്പോള്‍ നിങ്ങള്‍ക്കും
തോന്നിയില്ലേ ഇത്...
ഇല്ലെങ്കില്‍ ഈ ഫോട്ടോസ് നിങ്ങളോട് സംസാരിക്കും ബീച്ചിനെക്കുറിച്ച്... മുകളിലുള്ള ഫോട്ടോയിലെ സെന്ററിലെ വെളുത്ത ബില്‍ഡിംഗിനടുത്തുള്ള മരങ്ങളിലേക്ക് സൂം ചെയ്തെടുത്ത ഫോട്ടോയാണ് താഴെ, അവിടെ നിന്നും കിലോ മീറ്ററുകള്‍ വീണ്ടുമുണ്ട് ബീച്ച്
ഇല്ലെങ്കില്‍ ഈ ഫോട്ടോസ് നിങ്ങളോട് സംസാരിക്കും ബീച്ചിനെക്കുറിച്ച്... മുകളിലുള്ള ഫോട്ടോയിലെ സെന്ററിലെ വെളുത്ത ബില്‍ഡിംഗിനടുത്തുള്ള മരങ്ങളിലേക്ക് സൂം ചെയ്തെടുത്ത ഫോട്ടോയാണ് താഴെ, അവിടെ നിന്നും കിലോ മീറ്ററുകള്‍ വീണ്ടുമുണ്ട് ബീച്ച്
വീമാനം മുട്ടിയുരുമി പോകുന്നത് കൊണ്ട് തിരുവോന്തരം ശംഖുമുഖത്ത് എത്തിയോയെന്നൊന്നും ചോദിക്കരുതേ.. മസ്കറ്റ് വീമാന താവളം ഇതിനടുത്താണ്....
ദേ ഒരു നാടന്‍ ഗള്‍ഫ് വിമാനം....
ഇത് പമ്പര വിമാനം...
വൈകുന്നേരമായാല്‍ ഇവിടെ നടക്കുന്ന ഫുട്ബോള്‍ കളിയാണ്
നമുക്ക് പറ്റാത്ത ഒരു കാര്യം. ഗോള്‍ പോസ്റ്റിലേക്ക് സിക്സറാക്കാനായി അടിക്കുന്ന പന്ത് വഴി പിഴച്ചു വന്ന് നമ്മുടെ കൂമ്പില്‍ കൊണ്ടാലോ എന്ന പേടി.. ഈ കളിക്കുന്നത് ഒരു ഗ്രൂപ്പൊന്നുമല്ല..രണ്ടു മൂന്ന്
ഫുട്ബോള്‍ പിച്ചുകളാ ബീച്ചില്‍... എന്നാലും അവര്‍ക്ക് സ്ഥിരമായി ഒരു സ്ഥലമുളളതു കൊണ്ടും,
ബീച്ച് വിശാലമായി നീണ്ടു നിവര്‍ന്ന് കിടക്കുന്നത് കൊണ്ടും നമുക്ക് കുഴപ്പമില്ല...
പിന്നെയിവിടെ എടുത്ത് പറയേണ്ട ഒരു കാര്യം നമ്മുടെ
നാട്ടിലെ ബീച്ചില്‍ കാണാത്ത ഒരു കാര്യമിവിടെയുണ്ട്.. എന്താണെന്നല്ലേ.. നാട്ടിലെ
പോലെ ശക്തമായ തിരയില്ലാത്തതു കൊണ്ടാണെന്ന് തോന്നുന്നു തണുപ്പ് കാലം
തുടങ്ങുമ്പോളേക്കും ഒരു പാട് ജീവികള്‍ തീരത്തോട്ട് വരും... ജീവികളെന്ന് വെച്ചാല്‍
സ്രാവും, തിമിംഗലമൊന്നുമല്ലാട്ടോ... നമ്മുടെ നാട്ടില്‍ ബീച്ചിന്റെയൊക്കെ തീരത്ത് നിന്നും
കുട്ടിക്കാലത്ത് പെറുക്കിയിരുന്ന സീ ഷെല്ലുകള്‍ ഓര്‍മ്മയില്ലേ.. ഇവിടെ
ഷെല്ലുകള്‍ മാത്രമല്ലാ....അതിനകത്ത് ജീവികളും ഉണ്ട്. താഴെയുളള ഫോട്ടോസ് നോക്കിയിട്ട് എങ്ങനെയുണ്ടെന്ന് പറഞ്ഞേ.. ആ അതിക്രൂര ജീവികളെ വെറും കൈയ്യില്‍ പിടിച്ചിരിക്കുന്ന എന്നെ സമ്മതിക്കണം അല്ലേ.. എന്റെ ഒരു ധൈര്യം കണ്ടോ.....
വീട്ടിലിരുന്ന് പൂപ്പല്‍ പിടിക്കാന്‍
തുടങ്ങിയിരുന്ന മാക്രോ ലെന്‍സും കൊണ്ട് ഒരു പോക്ക് പോയപ്പോള്‍ കിട്ടിയതാണ്
ഇതെല്ലാം... ലെന്‍സ് വാങ്ങാനുളള ഉത്സാഹം ഫോട്ടോയെടുക്കാനില്ലല്ലോയെന്ന് പറഞ്ഞ്
കണവനെ ചവിട്ടിയെഴുന്നേല്പിച്ച് കൊണ്ടു പോയതിന്റെ ഗുണം കണ്ടോ.. ജീവികളെ പിടിച്ച് ഫോട്ടോക്ക് പോസു ചെയ്യിക്കുമ്പോള്‍ പണ്ട് പൂച്ചയെ തല്ലി കൊന്നിട്ടുണ്ടോയെന്തോ എന്റെ കൈ ചെറുതായ് വിറയ്ക്കുന്നു... പിന്നെ ചെറിയ പേടിയുമില്ലാതെയില്ല..
ഇവറ്റകള്‍ക്ക് ഒരു തോന്നല്‍ തോന്നിയിട്ട് നമുക്കിട്ട് ഒരു പണി തന്നാലോ...
അര്മ്മാദിക്കാനായി കടലിലേക്കിറങ്ങുന്നവര്... |
കണ്ടാലൊരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ എടുത്ത ഫോട്ടോ പോലില്ലേ... |
ഇത് വാട്ടര്‍ടാങ്കാണ് അടുത്ത് കുളിക്കാനുള്ള ഷവറും |
ചൂണ്ടയിട്ട് മീന്‍ പിടിക്കുന്ന സ്ഥലമാണ്.. എന്തെങ്കിലും കിട്ടാറുണ്ടോയെന്ന് ഇവരോട് തന്നെ ചോദിക്കണം. |
![]() |
ഞാന്‍ കഷ്ടപ്പെട്ട് പോയെടുത്ത ചന്ദ്രനിലെ ഫോട്ടോ കണ്ടോ.. വെറുതെയാട്ടോ.. ഇനി ആള്‍ക്കാരെ പറ്റിച്ചെന്ന് പറഞ്ഞ് ആരും കേസുമായി എന്റെ പുറകെ വരണ്ട.. |
![]() |
അങ്ങനെ ചന്ദ്രനില്‍ വെളളമുണ്ടെന്ന് ഞാന്‍ കണ്ടുപിടിച്ചു.....നേരത്തെയുളള കമന്റ് ഇവിടെയും ബാധകമാണേ.. |
സീഗള്‍ കൂട്ടം |
ഇത് ഷെല്ലു മാത്രമാണ് |
ഓര്‍മ്മയുണ്ടോ ഇത്.. |
ഈ ഫോട്ടോയൊക്കെ എടുത്ത് നില്‍ക്കുമ്പോഴാണ് ഒരു വലിയ ഞണ്ട്. അതിന്റെ പുറകെ കുറേ ഓടി. കിട്ടിയാല്‍ രണ്ടുണ്ടേ ഗുണം, നല്ല ഒന്നു രണ്ടു ഫോട്ടോയും പിന്നെ ക്രാബ് മസാലയും. ഞാന്‍ മനസില്‍ കണ്ടത് അത് കടലില്‍ കണ്ടെന്നാ തോന്നുന്നത് "നീ പോയേടീ പെണ്ണേ" എന്നും പറഞ്ഞ് ഓടിക്കളഞ്ഞു... വിടമാട്ടേ... നിന്നെ പിന്നെ കണ്ടോളാമെന്ന് പറഞ്ഞ് ഞാനുമിങ്ങ് തിരികെ പോന്നു. ഒരിക്കല്‍ പിടിച്ച് പടമാക്കി ഭിത്തിയില്‍ തൂക്കും ഞാന്‍.
അങ്ങനെ സൂര്യനും അസ്തമിച്ചു. ഇനിയിപ്പോളെന്തിനാ ഇവിടെ നില്‍ക്കുന്നത്... വീട്ടില്‍ പോകാലേ..
ഇനി റുസൈല്‍ പാര്‍ക്കിലേക്ക്
പോയാലോ.. ബീച്ചിന്റെ തീരത്തുളള ചെറിയ
പാര്‍ക്ക് പോലെയല്ലാട്ടോ ഇത്... സംഭവം ഏക്കര്‍ കണക്കിനാ.. യഥാര്‍ത്ഥ പേര് അല്‍
സഹ്വ പാര്‍ക്ക് ആണത്ര.. ഈ പേര് വരാന്‍ കാരണം ഈ അല്‍ സഹ്വ റൌണ്ട് എബൌട്ടിലിന്റെയടുത്താണ്
ഇത്... റുസൈലില്‍ ഉളളതു കൊണ്ട് നമ്മളതിനെ
റുസൈല്‍ പാര്‍ക്കെന്ന് വിളിച്ച് ശീലിച്ചു... ഇനിയിപ്പോളത് മാറ്റാനൊന്നും
നമ്മളില്ലാ... അല്ലെങ്കില്‍ മാറ്റിയേക്കാലേ..
ഇതാണ് ആ റൌണ്ട് എബൌട്ട് |
പാര്‍ക്കിനുള്ളിലെ വ്യൂ |
പാര്‍ക്കിലെ പൂക്കള്‍ |
കുട്ടികള്‍ക്ക് കളിക്കാന്‍ പറ്റുന്ന തരത്തിലുളള മൂന്ന്
കംപ്യൂട്ടര്‍ കണ്ട്രോള്ഡ് ഫൌണ്ടനുകളും ഇവിടെ ഉണ്ട്. പെട്ടെന്ന് വെള്ളത്തിന്റെ ഷേയ്പ്പും, സൈസും മാറിക്കൊണ്ടിരിക്കും, നിലത്തുള്ള ചെറിയ നൂറുകണക്കിന് ദ്വാരങ്ങളില്‍ ഏതില്‍ നിന്നും ഏതു ഡയറക്ഷനില് വെള്ളം ചീറ്റും എന്നറിയാന്‍ പറ്റില്ല ഇതിലേക്ക്
ഇറങ്ങിയാല്‍ നനയാതെ കയറുകയെന്നത് സാഹസം തന്നെയാ.. ഒരു രഹസ്യം പറയാം ആരോടും
പറയില്ലെങ്കില്‍.... ഏതോ വിവരം കെട്ടവനാണ് ഇതുണ്ടാക്കിയതെന്ന് തോന്നുന്നു ഇതിന്റെ
ഒരു വശത്ത് വെളളം ഒഴുകി പോകുന്നത് ശരിയാവാത്തതു കൊണ്ട് പെട്ടെന്ന് പായല്‍ പിടിക്കും,.
മിക്ക കുഞ്ഞുങ്ങളും ഇവിടെ വീഴുന്നത് പതിവാണ്.. അതു പോലെ ഒരിക്കല്‍ വീണ ഒരു
കുഞ്ഞിനെയെടുക്കാന്‍ അതിന്റെ ഉറ്റയവരും, ഉടയവരും വരാത്തതു കൊണ്ട് ഞാനൊന്ന് ചാടി
പിടിക്കാന്‍ നോക്കിയതിന്റെ ഫലമായി പിഷ്ക്കൂ എന്നൊരു ശബ്ദവും, ഞാനിതാ പോയേ എന്നുള്ള എന്റെ ചീവീട് രാഗത്തിലുള്ള (നില)വിളി മാത്രമേ എന്റെ കണവന്
കേട്ടുളളൂ.. ഓടല്ലേ വഴുക്കുമെന്ന് പറഞ്ഞ് കണവന് തടയാന്‍ തുടങ്ങും മുമ്പേ നമ്മള് ലാന്റ്
ചെയ്തുവെന്നാണ് അറിയാന്‍ സാധിച്ചത്. .. എന്തായാലും അത് ഒന്നന്നര വീഴ്ചയായിരുന്നു. .ആരാന്റെ
കുഞ്ഞിനെയെടുക്കാന്‍ പോയതു കൊണ്ടാണെന്ന് തോന്നുന്നു എന്തായാലും ഭാഗ്യത്തിന് ചതവും,
ഒടിവുമില്ലാതെ രക്ഷപ്പെട്ടു.... കുഞ്ഞിന്റെ ദേഹത്തേക്ക് ക്രാഷ് ലാന്റ്
ചെയ്യാത്തതു കൊണ്ട് ആ കുഞ്ഞും രക്ഷപ്പെട്ടുവെന്ന് പറയണ്ടല്ലോ.. അല്ലെങ്കിലത്
ചമ്മന്തിയായേനേ... നാട്ടുകാര്‍ കൂടി ഇടിച്ച് എന്നേയും ചമ്മന്തിയാക്കിയേനെ
കുതിര സവാരിക്കും ഈ പാര്‍ക്കില്‍ ഇടമുണ്ട്ട്ടോ.. കുതിരയും, കുതിര വണ്ടിയുമുണ്ട് ഇവിടെ... കുതിരയില്‍ കയറി യാത്ര ചെയേണ്ടവര്‍ക്ക് അങ്ങനെ, കുതിര വണ്ടിയില്‍ കയറേണ്ടവര്‍ക്ക് അതും.
ഞാന്‍ വെറുതേ പോയി നോക്കിയതേ ഉള്ളു, കുതിരയില്‍ കയറാമായിരുന്നു, പക്ഷേ ഉടവാള് (മീന്‍ വെട്ടിയിട്ട്) വീട്ടില്‍ വച്ചു മറന്നു .. |
സീസണനുസരിച്ച് നല്ല ഭംഗിയുളള പൂക്കളും ഇവിടെ വെച്ച് പിടിപ്പിക്കാറുണ്ട്.. അതു
പോലെ ചെടികളെല്ലാം പല രീതിയില്‍ മുറിച്ച് അതിമനോഹരമാക്കിയിട്ടുണ്ട്..
ചതുരാകൃതിയിലുളള നാല് ഗാര്ഡന് (എന്തായിതിനെ
പറയുകയെന്നറിയില്ല.) – പാര്‍ക്കിന്റെ നാല് വശങ്ങളിലുമുണ്ട്.. കണ്ട് നോക്കൂ...
ഇതില്‍ ഫോട്ടോകള്‍ കൂടിപ്പോയെന്നറിയാം... എന്തു ചെയ്യാനാ, ഞാനെടുത്ത ഫോട്ടോകളൊന്നും ഇടാതിരിക്കാന്‍ തോന്നുന്നില്ല. (കാക്ക, കുഞ്ഞ്, പൊന്‍ കുഞ്ഞ്)
കനോണ്‍ ഈഓഎസ് മുത്തപ്പന് എന്റെ ഫോട്ടോകളുടെ ഐശ്വര്യം