ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സിങ്കപ്പൂരിലെത്തിയത്. ഹോട്ടലില്‍ ചെന്ന് ബെഡ്ഡ് കണ്ടപ്പോള്‍ തന്നെ ഉറങ്ങാനാണ് തോന്നിയത്. കുളിച്ച് ഫ്രഷായി കുറച്ചു നേരം വിശ്രമിച്ച് 5 മണിയായപ്പോള്‍ ഇറങ്ങി. നേരെ മെട്രോ സ്റ്റേഷനിലേക്ക് - വഴി റിസപ്ഷനില്‍ ചോദിച്ചു. അടുത്തു തന്നെയായിരുന്നതുകൊണ്ട് കണ്ടു പിടിക്കാന്‍ അധികം ബുദ്ധിമുട്ടിയില്ല. അതു നോക്കിയാണ് ഈ ഹോട്ടല്‍ തന്നെ സെലക്ട് ചെയ്തത്. ചെന്ന് ടിക്കറ്റ് എടുത്ത് ( എയര്‍പോര്‍ട്ടില്‍ നിന്നു തന്നെ കറന്‍സി മാറ്റിയതു കൊണ്ട്, പിന്നെ ബുദ്ധിമുട്ടുണ്ടായില്ല. ഇല്ലെങ്കിലും കുഴപ്പമില്ലായിരുന്നു. ഹോട്ടലിന്‍റെ അടുത്തു തന്നെയുണ്ട്.)നേരെ സിങ്കപ്പൂര്‍ ഫ്ലൈയറിലേക്ക് (Singapore flyer) പോയി. അവിടെ ചെന്നപ്പോള്‍ അവിടെ തൃശ്ശൂര്‍ പൂരത്തിനേക്കാളും തിരക്ക്. ക്രിസ്തുമസ്സിന്‍റെ പിറ്റേദിവസം ആയതു കൊണ്ട് സിങ്കപൂരിലുളള എല്ലാവരും അവിടെയുണ്ടെന്ന് തോന്നി. ടിക്കറ്റ് എടുക്കാന്‍ ചെന്നപ്പോള്‍ കൌണ്ടറിലെ ചേച്ചി പറഞ്ഞു ഇന്നത്തേക്ക് ടിക്കറ്റെടുത്താല്‍ 2 മണിക്കൂര്‍ ക്യൂവില്‍ നില്ക്കേണ്ടി വരുമെന്ന്. അതുകൊണ്ട് ഞങ്ങള്‍ വേറെ ഒരു ദിവസം വരാമെന്ന് വിചാരിച്ച് അവിടെ നിന്ന് പോന്നു.
എക്സപ്ലനേഡ് (Esplanade) കാണാമെന്ന് കരുതി അവിടെ നിന്ന് നടന്നു. പോകുന്നവഴിക്ക് മറീനാബേ സാന്‍ഡ്സിന്‍റേയും (Marina bay sands), ഹെലിക്സ് ബ്രിഡ്ജിന്‍റേയും (Helix bridge) ഫോട്ടോയും എടുത്ത് എക്സപ്ലനേഡിലേക്ക് പോയി. അവിടെ അടുത്തുളള ഒരു ഹോക്കര്‍ സെന്‍ററില്‍ (ഭക്ഷണസാധനങ്ങളുടെ വഴിയോര കച്ചവടം) കേറി. അവിടെ കയറിയപ്പോളാണ് മനസ്സിലായത് ഇതൊന്നും നമുക്ക് തിന്നാന്‍ പറ്റുന്ന സാധനങ്ങളല്ല എന്ന്. കാണാന്‍ നല്ല ഭംഗിയുള്ള ഡിഷുകള്‍, ചീഞ്ഞ മീന്‍ പുഴുങ്ങിയ മണമാണന്നേയുള്ളു. അവിടെ നിന്ന് ജ്യൂസും കുടിച്ച് ഇറങ്ങി. യാത്രയുടെ ക്ഷീണമുളളതു കൊണ്ട് ബാക്കി കാഴ്ച പിറ്റേ ദിവസത്തേക്ക് മാറ്റി. അവിടേ നിന്ന് ഹോട്ടലിലേക്ക് ബസ്സ് കിട്ടും. പക്ഷേ ബസ്സിലെ ടിക്കറ്റിംഗ് മെഷീനില്‍ കോയിനുകള്‍ മാത്രമാണോ എടുക്കുകയെന്നറിയില്ല , . ഞങ്ങളുടെ കയ്യില്‍ ചില്ലറയുണ്ടായിരുന്നില്ല. അതുകൊണ്ട് ചുമ്മാ നാണം കെടണ്ടല്ലോയെന്നു കരുതി ഒരു ടാക്സി വിളിച്ച് ഹോട്ടലിലേക്ക് പോന്നു.
ഹോട്ടലിലെത്തി ഡ്രസ്സ് ഒക്കെ മാറി നേരെ അടുത്തുളള ഇന്ത്യന്‍ റെസ്റ്റോറന്‍റില്‍ പോയി നല്ല നാടന്‍ പൊറോട്ടയും ചിക്കന്‍ കറിയും കഴിച്ചു (എവിടെയായാലും നമ്മള്‍ മലയാളികള്‍ നമ്മുടെ സംസ്ഥാന ഭക്ഷണം മറക്കാന്‍ പാടില്ലല്ലോ). നേരെ മുസ്തഫ ഷോപ്പിംഗ് മാളിലേക്ക് കയറി, എന്തൊക്കെയുണ്ടെന്ന് അറിയേണ്ടേ.. പണ്ടേ വിന്‍ഡോ ഷോപ്പിംഗ് എന്‍റെ ഒരു വീക്ക്നസ്സാണ്.. എന്തായാലും കയറിയതല്ലേ മസ്കറ്റില്‍ കിട്ടാത്ത തരം കുറച്ച് ജ്യൂസുകളും (ലിച്ചിയും മുല്ലപ്പൂവും, കരിമ്പും ബേസില്‍ സീഡും തുടങ്ങിയവ ) വാങ്ങിയിറങ്ങി. റൂമില്‍ കൊണ്ടു പോയി കുടിച്ചപ്പോളാണ് മനസ്സിലായത് വെറുതെയല്ല ഇത് ഇവിടെയില്ലാത്തത് എന്ന്. അത്ര വൃത്തികെട്ട ടേസ്റ്റായിരുന്നു, (കരിമ്പും കരിമീനും, മാങ്ങയും മാങ്ങാത്തൊലിയും അങ്ങനെയെന്തിന്‍റെയൊ ടേസ്റ്റ്)..എന്തായാലും വാങ്ങിയതല്ലേ കളയാന്‍ പറ്റുമോ.. എന്തായാലും അത് അവിടെ വെച്ചു. 5 ദിവസവും. അവസാനം അത് വേസ്റ്റില്‍ ഒഴിച്ചിട്ട് ഇങ്ങ് പോന്നു.
നല്ല വിവരണം..തുടർന്നെഴുതൂ...ഏതെങ്കിലും അഗ്രഗേറ്ററിൽ ലിസ്റ്റ് ചെയ്താൽ വായനക്കാർക്ക് പെട്ടന്ന് എത്തിപ്പെടാൻ പറ്റും...
ReplyDeleteനന്ദിയുണ്ട്, വായിച്ചതിനും, അഭിപ്രായം പറഞ്ഞതിനും. തുടര്‍ന്നും വായിക്കുമല്ലോ...
ReplyDeleteഈ കരിമ്പും കരിമീനും ജ്യൂസ് നാട്ടിലെവിടേലും കിട്ടുമോ...ഒന്ന് ട്രൈ ചെയ്യാനായിരുന്നു...
ReplyDeleteഅന്വേഷിച്ച് നോക്ക്. ചിലപ്പോള്‍ കിട്ടുമായിരിക്കും.
ReplyDeleteവിവരണം നന്നാകുന്നുണ്ട്
ReplyDeleteകരിമീന്‍ ജ്യൂസ് പോലെ തന്നെ ഒരു സാധനം നാട്ടില്‍ ഉണ്ട്. പച്ച ചെമ്മീനും, ആഫ്രിക്കന്‍ പായലും. ഉഗ്രന്‍ കൊമ്പിനെഷനാ, ( കൊച്ചി, പഞ്ചാബി ഹൌസില്‍ അശോകന്‍ അതാ സ്ഥിരം കഴിക്കുന്നത്.)
ReplyDeleteവിവരണം കൊള്ളാം,ബാക്കി നോക്കട്ടെ. എന്നിട്ട് കുറ്റം പറയാം.
കമന്‍റിനു നന്ദി,, പച്ച ചെമ്മീനും, ആഫ്രിക്കന്‍ പായലും - അപാരമായ ഡിഷാണല്ലോ. തുടര്‍ന്നു വായിക്കൂ. കുറ്റങ്ങള്‍ കണ്ടാല്‍ ഉറപ്പായും പറയണം...
Deleteസിംഗപ്പൂര്‍ വിവരണം വായിക്കുകയാണ്. ഓരോന്ന് ഓര്‍ക്കുകയും.
ReplyDeleteസിംഗപ്പൂര്‍ ചരിതം ഒന്നാം ദിവസം വായിച്ചു
ReplyDeleteകൊള്ളാം - ബാക്കി വായിച്ചിട്ട് എഴുതാം
:)
ReplyDeletekollaam
നല്ല വിവരണം
ReplyDeletekollam
ReplyDelete